Home
Recharge plans

രാജ്യത്തിന്റെ ​സൈന്യത്തിന് നിങ്ങളുടെ വകയും ഒരു സല്യൂട്ട്! അ‌വസരം പാഴാക്കാതിരിക്കാൻ ഇനി 8 ദിവസം കൂടി ബാക്കി

പെഹൽഗാം കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയായി പാകിസ്താനെതിരേ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയ ഇന്ത്യൻ ​സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ജൂൺ തുടക്കത്തിൽ തന്നെ ഒരു പ്രത്യേക പ്രഖ്യാപനം നടത്തിയിരുന്നു. ഓരോ ബിഎസ്എൻഎൽ ഉപയോക്താവും തങ്ങളുടെ 1499 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ അ‌തിൽ നിന്ന് 2.5 ശതമാനം തുക വീതം ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് നീക്കിവയ്ക്കും എന്നതായിരുന്നു ആ പ്രഖ്യാപനം. ​സൈനികർക്ക് മാത്രമല്ല, ഈ പ്ലാൻ ഉപയോഗിക്കാൻ തയാറാകുന്ന ബിഎസ്എൻഎൽ വരിക്കാർക്കും നേട്ടമുണ്ട്. കാരണം വരിക്കാർക്കും 2.5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

ഇന്ത്യൻ ​സൈനികർക്ക് ബഹുമതിയായി ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ച ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഈ ഓഫർ ഉപയോഗപ്പെടുത്തുന്നതിലൂടെ ബിഎസ്എൻഎൽ വരിക്കാർക്കും രാജ്യത്തെ ​സൈനികരെ ആദരിക്കാൻ അ‌വസരം കിട്ടുന്നു എന്ന് പറയാം. ജൂൺ 30 വരെയാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുള്ളത്. അ‌തായത് ഇനി 8 ദിവസം കൂടി മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ അ‌വസരമുള്ളൂ.

BSNL വരിക്കാരേ, അ‌വസരം പാഴാക്കാതിരിക്കാൻ നിങ്ങൾക്ക് 8 ദിവസം ബാക്കി

1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് നടത്തുന്ന ഓരോ റീച്ചാർജിനും തങ്ങൾ 5ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട് എന്ന് ബിഎസ്എൻഎൽ പറയുന്നു. ഇതിൽ 2.5 ശതമാനം ഡിസ്കൗണ്ട് പ്രതിരോധ വകുപ്പിനായി നീക്കി വയ്ക്കുന്നതും ബാക്കി 2.5 ശതമാനം വരിക്കാരനുള്ളതുമാണ്, ഇത് റീച്ചാർജ് പ്ലാനിന്റെ വിലയിൽ കുറച്ചിട്ടുണ്ട്.

അ‌തായത് ഓഫർ പ്രകാരം 1499 രൂപയുടെ പ്ലാനിന് ബിഎസ്എൻഎൽ വരിക്കാരൻ ജൂൺ 30 വരെ 1461 രൂപ 53 ​പൈസ നൽകിയാൽ മതി. ഇവിടെ വരിക്കാരന് 38 രൂപയുടെ ലാഭം ഉണ്ടാകുന്നു. ബിഎസ്എൻഎൽ ശൗര്യ സമർപ്പൺ (BSNL Shaurya Samarpan) എന്നാണ് ഈ ദൗത്യത്തിന് ബിഎസ്എൻഎൽ പേര് നൽകിയിരിക്കുന്നത്.

BSNL വരിക്കാരേ, അ‌വസരം പാഴാക്കാതിരിക്കാൻ നിങ്ങൾക്ക് 8 ദിവസം ബാക്കി

ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാൻകൊണ്ടുള്ള നേട്ടങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ്, 336 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് ഇത്.

ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ ഓഫർ ലഭ്യമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനും ഓഫർ ഡീറ്റയിൽസും കാണാനാകും. ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ട് വഴി ഈ പ്ലാനിനെക്കുറിച്ചും ഓഫറിനെക്കുറിച്ചും വരിക്കാരെ ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

റീച്ചാർജ് ​ചെയ്യുന്നതിനൊപ്പം രാജ്യത്തെ ​സൈന്യത്തെ ആദരിക്കാനുള്ള ഈ പദ്ധതിയുടെ ഭാഗമാകാൻ ബിഎസ്എൻഎൽ വരിക്കാർ മുന്നോട്ട് വരും എന്ന് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നു. അ‌തിലൂടെ വരിക്കാരെ കൂടുതൽ നാളേക്ക് തങ്ങളോടൊപ്പം കൂട്ടാനാകുമെന്നും ബിഎസ്എൻഎൽ പ്ലാൻ ചെയ്തിരിക്കുന്നു എന്നുവേണം കരുതാൻ. ഈ പ്ലാനിൽ ആകെ 24ജിബി ബൾക്ക് ഡാറ്റ മാത്രമേ ലഭ്യമാകൂ. കൂടുതൽ ഡാറ്റ ആവശ്യമായി വന്നാൽ ഉപയോക്താക്കൾക്ക് ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്.

BSNL വരിക്കാരേ, അ‌വസരം പാഴാക്കാതിരിക്കാൻ നിങ്ങൾക്ക് 8 ദിവസം ബാക്കി

ബിഎസ്എൻഎൽ ഈ മാസം തന്നെ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ​കൈവരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അ‌ധികം ​വൈകാതെ തന്നെ 5ജി വ്യാപനം ആരംഭിക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്. കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ 5ജി സേവനങ്ങൾക്ക് ബിഎസ്എൻഎൽ Q-5G അ‌ഥവാ ക്വാണ്ടം 5ജി എന്ന് ഔദ്യോഗികമായി പേര് നൽകി രംഗത്ത് എത്തുകയും കഴിഞ്ഞ ദിവസം ​ഹൈദരാബാദിൽ 5G FWA സേവനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The 5 percent discount that BSNL is offering on its Rs 1499 plan will end on June 30. There are only 8 days left to avail this offer. Out of this, 2.5 percent discount is reserved for the Department of Defense and the remaining 2.5 percent is for the subscriber, which has been deducted from the price of the recharge plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X