സ്വന്തം നേട്ടം രാജ്യത്തിന്റെയും നേട്ടമാക്കാം! ഈ ബിഎസ്എൻഎൽ ഡിസ്കൗണ്ട് ഓഫർ ഇന്ന് അവസാനിക്കും
മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്കൊന്നും ലഭിക്കാത്ത ഒരു അവസരം ബിഎസ്എൻഎൽ വരിക്കാർക്ക് ലഭിച്ചു, രാജ്യത്തിനായി പോരാടിയ ധീര സൈനികരെ ആദരിക്കുന്നതിൽ പങ്കാളിയാകാനുള്ള അവസരമായിരുന്നു അത്. ആ അവസരം ഇന്നത്തോടുകൂടി (ജൂൺ 30) അവസാനിക്കുകയാണ്. ബിഎസ്എൻഎൽ ജൂണിന്റെ തുടക്കത്തിൽ ഒരു പ്രഖ്യാപനം നടത്തി, 1499 രൂപയുടെ പ്ലാൻ ഉപയോഗിച്ച് ആളുകൾ റീച്ചാർജ് ചെയ്യുമ്പോൾ ആ പ്ലാനിന്റെ തുകയുടെ 2.5 ശതമാനം സൈനികർക്കുള്ള ബഹുമതിയായി നീക്കിവയ്ക്കുമെന്നും പിന്നീട് ഇത് ഒരുമിച്ച് പ്രതിരോധ മന്ത്രാലയത്തിന് നൽകും എന്നുമായിരുന്നു ആ പ്രഖ്യാപനം. ഈ പ്ലാൻ ഉപയോഗിക്കാൻ മുന്നോട്ട് വരുന്ന വരിക്കാർക്കും ബിഎസ്എൻഎൽ 2.5 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു.
അതായത് 1499 രൂപയുടെ പ്ലാനിന് ഉപയോക്താക്കൾ 2.5 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുകയായ 1461 രൂപ 53 പൈസ നൽകിയാൽ മതി. ഇവിടെ വരിക്കാരന് ഏതാണ്ട് 38 രൂപയുടെ ലാഭം ഉണ്ടാകുന്നു. ജൂൺ 30 വരെ മാത്രമാണ് ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്.

1499 രൂപയുടെ പ്ലാനിലെ ഡിസ്കൗണ്ട് ഓഫർ ബിഎസ്എൻഎൽ ദീർഘിപ്പിക്കുമോയെന്ന് ഉറപ്പില്ല. അതിനാൽ ഈ വിലക്കുറവ് സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് ഇന്ന് തന്നെ ഈ റീച്ചാർജ് പ്ലാൻ വാങ്ങാവുന്നതാണ്. ഈ റീച്ചാർജ് ചെയ്യുന്നതിലൂടെ സ്വന്തമായി നേട്ടം ഉണ്ടാകുകയും ചെയ്യും അതോടൊപ്പം രാജ്യത്തിന് നേട്ടമുണ്ടാകാൻ കാരണമാകാനും കഴിയും.
1499 രൂപയുടെ പ്ലാൻ ഓഫറിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രതിരോധ വകുപ്പിന് കൈമാറാനുള്ള പദ്ധതിക്ക് ബിഎസ്എൻഎൽ ശൗര്യ സമർപ്പൺ (BSNL Shaurya Samarpan) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഓഫർ ഉള്ളതുകൊണ്ട് മാത്രം ഈ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾ തെരഞ്ഞെടുക്കണമെന്നില്ല, ഇത് ഒരു മികച്ച റീച്ചാർജ് പ്ലാൻ ആണ്. ഇത് ഉപകാരപ്പെടുമെന്ന് തോന്നിയാൽ റീച്ചാർജ് ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ റീച്ചാർജ് പ്ലാനുകളിൽ ഏറെ വേറിട്ടുനിൽക്കുന്ന 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 336 ദിവസം വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും ബിഎസ്എൻഎൽ വെബ്സൈറ്റിലും ഈ പ്ലാനും ഡിസ്കൗണ്ടും ലഭ്യമാണ്.
ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ലാഭകരമായ മറ്റൊരു ഓഫർ കൂടി ഇപ്പോൾ നിലവിലുണ്ട്. 400 രൂപയുടെ പ്രത്യേക ഡാറ്റ പ്ലാൻ ആണ് അത്. ബിഎസ്എൻഎൽ 90000 4ജി ടവറുകൾ സ്വന്തമാക്കിയതായി കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ നേട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഒരു ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. അതാണ് 400 രൂപയുടെ പ്രത്യേക പ്ലാൻ.
400 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. ഇതിൽ 400ജിബി ഡാറ്റ 40 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. അതായത് ഒരു ജിബി ഡാറ്റ ഒരു രൂപ വിലയിൽ ഈ പ്ലാനിൽ ലഭ്യമാകും. ഇത് ഡാറ്റ ആവശ്യങ്ങൾ ഒരുപാടുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്.

ആകെ നാല് ദിവസം മാത്രമാണ് ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ ഓഫർ ലഭ്യമാകുക. അതായത് ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള നാല് ദിവസം മാത്രമാണ് 400 രൂപയുടെ ഡാറ്റ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ജൂലൈ 1ന് രാത്രി 11: 59ന് ഈ പ്ലാനിന്റെ കാലാവധി അവസാനിക്കും. ജൂലൈ 2 മുതൽ ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാകില്ല എന്നാണ് കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിവരിച്ചിരിക്കുന്നത്.


Click it and Unblock the Notifications