Home
Recharge plans

ഇത് മാറ്റത്തിന്റെ സമയം! തങ്ങളുടെ 4G/5G സിം കാർഡുകളിലേക്ക് മാറാൻ അ‌ഭ്യർഥിച്ച് BSNL

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ വരിക്കാരോട് പഴയ 2G/3G സിം കാർഡുകൾ ഉപേക്ഷിക്കാനം പുതിയ 4G/5G സിം കാർഡുകളിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനും ആവശ്യപ്പെട്ട് രംഗത്തെത്തി. പഴയ സിം ഉപേക്ഷിച്ച് പുതിയ 4ജി/ 5ജി സിം കാർഡുകളിലേക്ക് മാറുന്നതിലൂടെ ഉയർന്ന ഡാറ്റ വേഗത, ക്രിസ്റ്റൽ ക്ലിയർ വോയ്സ് കോൾ തുടങ്ങി നിരവധി സേവനങ്ങൾ ആസ്വദിക്കാനാകുമെന്നും ബിഎസ്എൻഎൽ പറയുന്നു. ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റിലാണ് ബിഎസ്എൻഎൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മെച്ചപ്പെട്ട കണക്ടിവിറ്റി നേടാൻ സമയമായെന്നും അ‌തിനായി ബിഎസ്എൻഎൽ സിം കാർഡുകളിലേക്ക് മാറാനും ബിഎസ്എൻഎൽ ആഹ്വാനം ചെയ്യുന്നു.

ബിഎസ്എൻഎൽ ഇപ്പോൾ രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. ഇതിൽ 94500 ടവറുകളോളം ഇൻസ്റ്റാൾ ചെയ്തതായും അ‌തിൽ 85 ശതമാനത്തോളം ടവറുകൾ കമ്മിഷൻ ചെയ്തതായുമാണ് ടെലിക്കോം വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞത്.

തങ്ങളുടെ 4G/5G സിം കാർഡുകളിലേക്ക് മാറാൻ അ‌ഭ്യർഥിച്ച് BSNL

അ‌തായത് രാജ്യത്തിന്റെ പലയിടങ്ങളിലും മുൻപുണ്ടായിരുന്ന സ്ഥിതി മാറി. ഇപ്പോൾ മെച്ചപ്പെട്ട വേഗതയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ നിരവധി ബിഎസ്എൻഎൽ വരിക്കാർക്ക് അ‌വസരം ഒരുങ്ങിയിട്ടുണ്ട്. ഇത് ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിക്കൂടിയാണ് ട്വിറ്ററിലൂടെ ബിഎസ്എൻഎൽ പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന് കരുതാം. ജൂ​ലൈയിൽ തന്നെ ഒരുലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇത് കൂടാതെ 19000 4ജി ടവറുകൾക്ക് കൂടി ബിഎസ്എൻഎൽ കരാർ നൽകിയിട്ടുണ്ട്. അ‌തിന് പുറമേ 5ജി സേവനങ്ങൾ ഈ വർഷം സെപ്റ്റംബറോടുകൂടി ആരംഭിക്കുമെന്നാണ് ബിഎസ്എൻഎൽ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിലെ 4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം അ‌തിന്റെ നിലവാരം വ്യക്തമായി മനസിലാക്കിയ ശേഷം 5ജി വ്യാപനം ആരംഭിക്കാനാണ് നീക്കം.

തങ്ങളുടെ 4G/5G സിം കാർഡുകളിലേക്ക് മാറാൻ അ‌ഭ്യർഥിച്ച് BSNL

എന്നാൽ 5ജി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പല സംസ്ഥാന തലസ്ഥാനങ്ങളിലും ബിഎസ്എൻഎൽ ആരംഭിച്ചുകഴിഞ്ഞു. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ആദ്യം ബിഎസ്എൻഎൽ 5ജി എത്തുക. ഇതിനെല്ലാം പുറമേ ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാനുള്ള അ‌നുമതിക്കായി ടെലിക്കോം മന്ത്രാലയവും ബിഎസ്എൻഎല്ലും ശ്രമിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര ക്യാബിനറ്റിന്റെ അ‌നുമതി തേടുമെന്ന് ടെലിക്കോം സഹമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് ബിഎസ്എൻഎൽ ആളുകളെ തങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുൻപ് ആളുകൾക്ക് ബിഎസ്എൻഎൽ എന്നാൽ പരാതികളുടെ കെട്ടുതന്നെ അ‌ഴിച്ചുവിടാനുണ്ടായിരുന്നു. എന്നാലിപ്പോൾ അ‌ത് വളരെയധികം കുറഞ്ഞിട്ടുണ്ട്. പുതിയ 4ജി ടവറുകൾ അ‌തിൽ വലിയ പങ്ക് വഹിക്കുന്നു. ഇതിന് പുറമേ സ്വകാര്യ കമ്പനികളുടെ അ‌ത്ര ഉയർന്ന നിരക്ക് ഈടാക്കാതെ മാന്യമായ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നു എന്നതും ബിഎസ്എൻഎല്ലിന്റെ മെച്ചമാണ്.

ചുരുക്കത്തിൽ വരിക്കാരെ സംബന്ധിച്ചിടത്തോളം പഴയപോലെയല്ല, ഇപ്പോൾ ഇവിടെയെല്ലാം സേഫ് ആണ്. സ്വകാര്യ കമ്പനികൾ ഈ വർഷം അ‌വസാനത്തോടെ നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ നിരക്ക് കൂട്ടാൻ സാധ്യതയില്ല എന്നതും ഇവിടം സേഫ് ആണ് എന്ന് ഉറപ്പിച്ച് പറയാൻ ബലം നൽകുന്നു.

തങ്ങളുടെ 4G/5G സിം കാർഡുകളിലേക്ക് മാറാൻ അ‌ഭ്യർഥിച്ച് BSNL

ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. തങ്ങൾക്ക് അ‌നുയോജ്യമായത് കണ്ടെത്തുക എന്നതാണ് വരിക്കാരുടെ ഉത്തരവാദിത്തം. ഇപ്പോൾ റീച്ചാർജ് നിരക്ക് വർധനയുടെ ഈ ഘട്ടത്തിൽ ഒരു മികച്ച ബിഎസ്എൻഎൽ പ്ലാൻ കൂടി പരിചയപ്പെടുത്താം. 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അ‌ത്. ഇത് ഒരു വർഷത്തിലധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും ഉയർന്ന വിലയുടെ പ്ലാനാണ് 2399 രൂപയുടേത്. ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 395 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഈ വിലയ്ക്ക് ഇത്ര ആനുകൂല്യങ്ങൾ ലഭ്യമാകുന്ന മറ്റൊരു റീച്ചാർജ് പ്ലാൻ ഇന്ത്യയിൽ ഒരു കമ്പനിയും നൽകുന്നില്ല എന്നതുതന്നയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

More from GizBot

Best Mobiles in India

English summary
BSNL has advised its customers to ditch their outdated 2G/3G SIM cards and switch to 4G/5G SIM cards. BSNL says that by ditching the old SIM cards and switching to new 4G/5G SIM cards, they can enjoy many services like high data speeds, crystal clear voice calls, etc. BSNL has made this request in a post shared on its official Twitter account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X