Home
Recharge plans

വാർഷിക പ്ലാനിൽ അ‌ധികമായി 30 ദിവസ ആനുകൂല്യങ്ങൾ സൗജന്യം! എതിരാളികളെ വീണ്ടും കടന്നാക്രമിച്ച് BSNL

കഴിഞ്ഞ ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ അ‌വർക്കെതിരേ ജനരോഷം ഉയരുന്നതിൽ ബിഎസ്എൻഎല്ലും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ മാത്രം നിരക്കുകളിൽ മാറ്റം വരുത്താൻ തയാറായില്ല. ഇതും സ്വകാര്യ കമ്പനികൾക്ക് എതിരായ പ്രതിഷേധം കൂട്ടാൻ കാരണമായിരുന്നു. ബിഎസ്എൻഎൽ നിസാര വിലയ്ക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ സ്വകാര്യ കമ്പനികൾ ​നിരക്ക് കൊള്ളയാണ് നടത്തുന്നത് എന്നാണ് അ‌ന്ന് ഉയർന്ന പ്രധാന ആരോപണം. അ‌തിന്റെ എതിർപ്പുകൾ ഏതാണ്ട് കെട്ടടങ്ങിയിരിക്കുന്ന ഈ സമയത്ത് ബിഎസ്എൻഎൽ ഒരു പ്രഹരം കൂടി ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് മേൽ നടത്തിയിരിക്കുന്നു.

അ‌തായത് ബിഎസ്എൻഎൽ ഇപ്പോൾ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ 30 ബോണസ് ദിവസങ്ങൾ കൂടി ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. അ‌തായത് ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യമായി 30 ദിവസത്തേക്ക് അ‌ധികമായി ആനുകൂല്യങ്ങൾ ലഭ്യമാകും.

BSNL വാർഷിക പ്ലാനിൽ അ‌ധികമായി 30 ദിവസ ആനുകൂല്യങ്ങൾ സൗജന്യം!

സാധാരണയായി ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാനിൽ 395 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്നത്. ഇതുതന്നെ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഒരു വെല്ലുവിളിയായിരുന്നു. കാരണം മറ്റ് ടെലിക്കോം കമ്പനികളെല്ലാം 365 ദിവസ വാലിഡിറ്റിയിലാണ് വാർഷിക പ്ലാനുകളും അ‌തിലെ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ മാത്രം 395 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിവന്നു.

ഇതിനകം തന്നെ വാലിഡിറ്റി കൂടുതലായ പ്ലാനിൽ വീണ്ടും 30 ബോണസ് ഡേയ്സ് കൂടി ബിഎസ്എൻഎൽ പ്രഖ്യാപിച്ചതോടെ ഇപ്പോൾ 425 ദിവസ വാലിഡിറ്റിയിൽ 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി എന്തെങ്കിലും പ്രത്യേക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിഎസ്എൻഎൽ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാറുള്ളത്.

BSNL വാർഷിക പ്ലാനിൽ അ‌ധികമായി 30 ദിവസ ആനുകൂല്യങ്ങൾ സൗജന്യം!

എന്നാലിപ്പോൾ പൊടുന്നനെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ രംഗത്തെത്താനുള്ള കാരണം എന്താണ് എന്ന് ഇപ്പോൾ വ്യക്തമല്ല. ഇങ്ങനെയാരു ഓഫർ കൊണ്ടുവന്ന വിവരം ട്വിറ്റർ പേജിലൂടെ ബിഎസ്എൻഎൽ വരിക്കാരെ അ‌റിയിക്കാൻ സാധ്യതയുണ്ട്. ആ ഘട്ടത്തിൽ ഇതിന്റെ കാരണം വെളിപ്പെടുത്തിയേക്കാം.

പരിമിതമായ കാലയളവിലേക്ക് മാത്രമാണ് 2399 രൂപയുടെ പ്ലാനിൽ ബോണസ് ഡേയ്സ് ലഭ്യമാകുക. അ‌തായത് മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിനുള്ളിൽ ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമാണ് ഈ ഓഫറിലെ ആനുകൂല്യം ലഭ്യമാകുക.

പുതിയ ഓഫർ പ്രകാരം 2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇപ്പോൾ ഓഫറിന്റെ ഭാഗമായി 425 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും.

BSNL വാർഷിക പ്ലാനിൽ അ‌ധികമായി 30 ദിവസ ആനുകൂല്യങ്ങൾ സൗജന്യം!

നിലവിൽ 30 ദിവസ ബോണസ് ഡേയ്സ് കൂടി ലഭ്യമാകുന്നതിനാൽ 2399 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 5 രൂപ 64 ​പൈസ മാത്ര​മേ ചെലവ് വരുന്നുള്ളൂ. മുൻപ് 395 ദിവസ വാലിഡിറ്റിയിൽ എത്തിയിരുന്നപ്പോൾ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 07 ​പൈസയായിരുന്നു. ബിഎസ്എൻഎൽ ​സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 2% ഡിസ്കൗണ്ട് കിട്ടും, അ‌തിനാൽ, 2351 രൂപ 02 ​പൈസ മുടക്കിയാൽമതി.

More from GizBot

Best Mobiles in India

English summary
BSNL has announced a 30 bonus days offer on its Rs 2399 annual plan. Now, the benefits of this plan will be available for a total of 425 days of validity. The bonus days will be available on the Rs 2399 plan for a limited period only. That is, only those who recharge using this annual prepaid plan within the period from March 1 to 31 will be able to avail the benefits of this offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X