Home
Recharge plans

പുതിയ BSNL ഓഫർ: 1499 രൂപയ്ക്ക് 365 ദിവസവും അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ, SMS

ജിയോ, എയർടെൽ, വിഐ എന്നീ എതിരാളികൾക്കെതിരേ ബിഎസ്എൻഎൽ (BSNL) പുറത്തെടുക്കാറുള്ള പ്രധാന ആയുധം മികച്ച റീച്ചാർജ് പ്ലാനുകളാണ്. ഇതിനകം തന്നെ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകിവരുന്ന ബിഎസ്എൻഎൽ ഇപ്പോൾ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് എതിരാളികൾക്ക് മേൽ ഇരട്ടെവെടി പൊട്ടിച്ചിരിക്കുന്നു. അ‌തായത്, ഇന്ത്യയിലെ തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ പുതിയ രണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 2399 രൂപയുടെ വാർഷിക പ്ലാനിൽ 30 ദിവസം എക്സ്ട്രാ വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകിയതാണ് ആദ്യ പ്രഹരം. ഇത് കൂടാതെ 1499 രൂപയുടെ പ്ലാനിലും ബിഎസ്എൻഎൽ കിടിലൻ ഓഫർ കൊണ്ടുവന്നിട്ടുണ്ട്.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇപ്പോൾ പുതിയ ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുന്നതോടെ ഇതിന്റെ കരുത്തും നേട്ടവും പല മടങ്ങ് വർധിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാർഷിക പ്ലാൻ എന്ന് ഇതിനെ ഇപ്പോൾ വിളിക്കാൻ സാധിക്കും.

പുതിയ BSNL ഓഫർ: 1499 രൂപയ്ക്ക് 365 ദിവസവും അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ

മുൻപ് 336 ദിവസ വാലിഡിറ്റിയിൽ ആണ് 1499 രൂപയുടെ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. അ‌തിനാൽ ഒരു ദീർഘകാല വാലിഡിറ്റി പ്ലാൻ എന്ന് പറയാമെങ്കിലും ഒരു വാർഷിക പ്ലാൻ എന്ന് ഇതിനെ പൂർണ്ണമായി വിളിക്കാൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോൾ ഈ പ്ലാനിൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിഎസ്എൻഎൽ 1499 രൂപയുടെ പ്ലാനിൽ ഇപ്പോൾ കൂടുതൽ വാലിഡിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. അ‌തായത് മാർച്ച് 1 മുതൽ മാർച്ച് 31 വ​രെയുള്ള കാലയളവിനുള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.

പുതിയ BSNL ഓഫർ: 1499 രൂപയ്ക്ക് 365 ദിവസവും അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ

പുതിയ ഓഫർ പ്രകാരം ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: മുൻപ് 336 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. അ‌ൺലിമിറ്റഡ് വോയിസ് കോളിങ് ആണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യം.

അ‌ൺലിമിറ്റഡ് കോളിങ് മാത്രമല്ല, ഇതിൽ 24ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭ്യമാകും. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം. അ‌തായത് 365 ദിവസത്തിനിടയ്ക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. പക്ഷേ നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ വേണമെങ്കിൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിനെ ആശ്രയിക്കണം.

ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പുതിയ ഓഫർ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ കാണാൻ സാധിക്കും. സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഈ പ്ലാൻ കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ പ്ലാനിന് 1469 രൂപ 02 ​പൈസയേ ചെലവ് വരൂ.

പുതിയ BSNL ഓഫർ: 1499 രൂപയ്ക്ക് 365 ദിവസവും അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ

മുൻപ് ലഭിച്ചിരുന്നതിനെക്കാൾ ലാഭത്തിൽ 1499 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ ആസ്വദിക്കാൻ സാധിക്കും എന്നതിനാൽത്തന്നെ ഈ ഓഫർ മികച്ചതാണ്. മുൻപ് പ്രതിദിനം 4 രൂപ 46 ​പൈസയായിരുന്നു ഇതിന്റെ പ്രതിദിന ചെലവ്. ഇപ്പോൾ ഓഫർ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതിദിന ചെലവ് 4 രൂപ 10 ​പൈസയായി കുറഞ്ഞിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL is now offering benefits with a validity of 365 days with its Rs 1499 prepaid plan. These extra benefits will be available to those who recharge using this plan within the period till March 31. Earlier, the benefit was available with a validity of 336 days on this prepaid plan. A 2 percent discount is also available when recharging using the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X