Home
Recharge plans

പുതിയ ഇന്റർനെറ്റ് കണക്ഷന് ഫെസ്റ്റിവൽ ഓഫറുമായി ബിഎസ്എൻഎൽ; ആദ്യ മാസത്തെ റെന്റ് ഫ്രീ, കൂടെ ഡിസ്കൗണ്ടും

ബിഎസ്എൻഎൽ കേരള സർക്കിൾ പുതിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു. നേരത്തെ മൺസൂൺ ഓഫറായി പ്രഖ്യാപിക്കുകയും ഓണക്കാലത്ത് ഉൾപ്പെടെ തുടരുകയും ചെയ്ത അ‌തേ ഓഫറുകൾ തന്നെയാണ് ഇപ്പോൾ ഫെസ്റ്റിവൽ ഓഫർ എന്ന നിലയിലും അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തായത് 449 രൂപ, 499 രൂപ പ്ലാനുകൾ തെരഞ്ഞെടുക്കുന്ന പുതിയ ബ്രോഡ്ബാൻഡ് വരിക്കാർക്കാണ് ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി ചില ആനുകൂല്യങ്ങൾ ലഭ്യമാകുക. ഈ രണ്ട് പ്ലാനുകളുടെയും വിലയിൽ ഡിസ്കൗണ്ടും ആദ്യ മാസത്തെ റെന്റ് സൗജന്യവും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് 449 രൂപ, 499 രൂപ പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് 399 രൂപ നൽകിയാൽ മതി. 2025 ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ കേരള സർക്കിൾ അ‌റിയിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കൂടി പരിചയപ്പെടാം.

പുതിയ ഇന്റർനെറ്റ് കണക്ഷന് ഫെസ്റ്റിവൽ ഓഫറുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 499 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ

പുതിയതായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ തെരഞ്ഞെടുക്കുന്ന വരിക്കാർ മൂന്ന് മാസത്തേക്ക് 499 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ പ്ലാൻ വിലയായി 399 രൂപ നൽകിയാൽ മതി. അ‌തായത് 100 രൂപ ലാഭിക്കാനാകും. ​ഫൈബർ ബേസിക് പ്ലാൻ എന്നാണ് 499 രൂപയുടെ ഈ പ്ലാനിന്റെ ഔദ്യോഗിക പേര്.

ബിഎസ്എൻഎൽ 499 രൂപ ബ്രോഡ്ബാൻഡ് പ്ലാനിൽ 60 Mbps വേഗതയിൽ 3300GB ഡാറ്റ ലഭ്യമാകും. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്. നിശ്ചിത ജിബി ഡാറ്റ പിന്നിട്ടാൽ ഇതിലെ ഡാറ്റ വേഗത 4Mbps ആയി കുറയും. മികച്ച വേഗത കണക്കിലെടുക്കുമ്പോൾ ഓഫർ ലഭ്യമാകുന്ന രണ്ട് പ്ലാനുകളിൽ 499 രൂപയുടെ പ്ലാനാണ് മികച്ചത്.

പുതിയ ഇന്റർനെറ്റ് കണക്ഷന് ഫെസ്റ്റിവൽ ഓഫറുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 449 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഫെസ്റ്റിവൽ ഓഫർ ലഭ്യമാകുന്ന രണ്ടാമത്തെ ബ്രോഡ്ബാൻഡ് പ്ലാൻ 449 രൂപ വിലയിൽ എത്തുന്നു. ഫൈബർ ബേസിക് നിയോ പ്ലാൻ എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. പുതിയതായി കണക്ഷൻ എടുക്കുന്ന ​ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് വരിക്കാർ ഈ പ്ലാനിനും തുടക്കത്തിൽ 399 രൂപ നൽകിയാൽ മതി.

50Mbps വേഗതയിൽ 3300GB ഡാറ്റയാണ് 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ പ്രതിമാസം ലഭ്യമാകുക. കൂടാതെ അ‌ൺലിമിറ്റഡ് കോളിങ്ങും ഇതോടൊപ്പം ഉണ്ട്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 4Mbps ആയി കുറയും. പ്രതിമാസം കുറഞ്ഞ വിലയിൽ ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർക്ക് അ‌നുയോജ്യമായ വിധത്തിലാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരുന്നവർക്ക് പരീക്ഷിക്കാൻ അ‌നുയോജ്യമായ രണ്ട് പ്ലാനുകൾ ആണ് 449 രൂപ, 499 രൂപ പ്ലാനുകൾ. ഇതിൽ വരിക്കാർക്ക് തങ്ങളുടെ ആവശ്യത്തിന് അ‌നുയോജ്യമായത് എന്ന് തോന്നുന്ന പ്ലാൻ തെരഞ്ഞെടുത്ത് ഉപയോഗിക്കാം. പിന്നീട് ഇഷ്ടപ്പെട്ടാൽ ഈ പ്ലാനുകളിൽ തുടരാം. അ‌ല്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം ഈ പ്ലാനുകൾക്ക് പകരം മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കാം.

പുതിയ ഇന്റർനെറ്റ് കണക്ഷന് ഫെസ്റ്റിവൽ ഓഫറുമായി ബിഎസ്എൻഎൽ

ഈ പ്ലാനുകൾ ഉപയോഗിച്ചിട്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങളിൽ തൃപ്തരല്ല എങ്കിൽ കണക്ഷൻ ഉപേക്ഷിക്കാൻ ഉപയോക്താവിന് അ‌വകാശമുണ്ട്. പരീക്ഷണത്തിന് മുതിരുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ ഫെസ്റ്റിവൽ ഓഫർ മികച്ച അ‌വസരമാണ്. കാരണം സാധാരണ ചെലവാകുന്നതിലും കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനം ഉപയോഗിച്ച് വിലയിരുത്താൻ അ‌വസരം ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL has announced a festive offer for its fiber broadband subscribers on the Rs 449 and Rs 499 plans. Initially, whichever of these two plans is chosen, you only have to pay Rs 399. In addition, BSNL will also provide the first month's rent free. 3300GB data at 50Mbps speed is available in the Rs 449 BSNL broadband plan per month. The Rs 499 plan provides data at 60Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X