Home
Recharge plans

തകർപ്പൻ സിൽവർ ജൂബിലി ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ച് BSNL; വില മാസം 625 രൂപ

25 -ാം വാർഷികം ആഘോഷിക്കുന്ന പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ​ഫൈബർ ബ്രോഡ്ബാൻഡ് വരിക്കാർക്കായി പുതിയ പ്രതിമാസ പ്ലാൻ അ‌വതരിപ്പിച്ചു. പ്രതിമാസം 625 രൂപയാണ് ഈ സിൽവർ ജൂബിലി സ്പെഷൽ പ്ലാനിന്റെ വില. ​മൊ​ബൈൽ ടെലിക്കോം മേഖലയ്ക്ക് പുറമേ ബ്രോഡ്ബാൻഡ് സേവന രംഗത്തും കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിക്കൂടിയാണ് പുതിയ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ഡാറ്റയ്ക്ക് പുറമേ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ടിവി ചാനലുകളും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ സിൽവർ ജൂബിലി സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ സിൽവർ ജൂബിലിയോട് അ‌നുബന്ധിച്ച് ഇപ്പോൾ പ്ര​ഖ്യാപിച്ചിരിക്കുന്ന സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം 625 രൂപ വിലയിൽ എത്തുന്നു. ഇതിൽ 2,500 GB ​ഹൈസ്പീഡ് ഡാറ്റ, 600+ ​ലൈവ് ടിവി ചാനലുകൾ, 127 പ്രീമിയം ചാനലുകൾ, ജിയോഹാട്ട്സ്റ്റാർ, സോണിലിവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവ അ‌ടങ്ങുന്നു.

സിൽവർ ജൂബിലി ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ച് BSNL; വില 625 രൂപ

75Mbps വേഗതയാണ് 625 രൂപയുടെ ബിഎസ്എൻഎൽ സിൽവർ ജൂബിലി സ്പെഷൽ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പൊതുവിൽ ബിഎസ്എൻഎൽ എന്ന് കേട്ടാൽ വേഗതക്കുറവ് എന്നാണ് പലരും ആദ്യം ഓർക്കുക. എന്നാൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം വേഗത സംബന്ധിച്ച ആശങ്കകൾക്ക് ഒട്ടും സ്ഥാനമില്ല.

ജിയോ, എയർടെൽ എന്നിവ പോലെ തന്നെ ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ​ഒരാളാണ് ബിഎസ്എൻഎല്ലും. നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കുന്നുണ്ട്. മൊ​ബൈൽ സേവനങ്ങളുടെ കാര്യത്തിലെന്നപോലെ കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്.

സിൽവർ ജൂബിലി ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ച് BSNL; വില 625 രൂപ

25-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നേരത്തെ ബിഎസ്എൻഎൽ തങ്ങളുടെ മൊ​ബൈൽ വരിക്കാർക്കായും ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരുന്നു. 225 രൂപയായിരുന്നു ആ പ്ലാനിന്റെ വില. ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള ഏക 2.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ എന്ന പ്രത്യേകതയും ഈ 225 രൂപ പ്ലാനിനുണ്ട്.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 225 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇതിന്റെ പ്രതിദിന ചെലവ് നോക്കിയാൽ ഏകദേശം 7.5 രൂപ വരും.

സിൽവർ ജൂബിലി ആഘോഷിക്കുന്ന ബിഎസ്എൻഎല്ലിന്റെ, സ്വദേശി 4ജി ടവറുകളുടെ ഉദ്ഘാടനം അ‌ടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. 5ജി സേവനങ്ങൾ ഉടൻ തന്നെ ആരംഭിക്കാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്. അ‌ടുത്ത 6-8 മാസത്തിനുള്ളിൽ നിലവിലുള്ള ബിഎസ്എൻഎൽ 4ജി ടവറുകൾ 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

സിൽവർ ജൂബിലി ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ച് BSNL; വില 625 രൂപ

കൂടാതെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രായി റിപ്പോർട്ടും പൊതുജനങ്ങൾക്കിടയിൽ ബിഎസ്എൻഎല്ലിന് അ‌നുകൂലമായ ചിന്ത സൃഷ്ടിക്കാൻ സഹായിക്കുന്ന വിധത്തിലുള്ളതാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് പറയുന്നത് ഓഗസ്റ്റിൽ മാത്രം ബിഎസ്എൻഎല്ലിലേക്ക് 13 ലക്ഷത്തിലധികം പുതിയ വരിക്കാർ എത്തി എന്നാണ്. ജിയോ കഴിഞ്ഞാൽ ഓഗസ്റ്റിൽ ഏറ്റവുമധികം പുതിയ വരിക്കാർ എത്തിയത് ബിഎസ്എൻഎല്ലിലേക്കാണ്. എയർടെലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഓഗസ്റ്റിൽ പുതിയ വരിക്കാരെ നേടിയ കണക്കിൽ ബിഎസ്എൻഎൽ രണ്ടാമത് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
BSNL has announced a Silver Jubilee Special Broadband Plan. It is priced at Rs 625 per month. The benefits of this plan include 75Mbps speed, 2,500GB high-speed data, 600+ Live TV channels, 127 premium channels, and subscription to OTT platforms JioHotstar and SonyLIV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X