Home
Recharge plans

ഓപ്പറേഷൻ സിന്ദൂർ: പ്രതിരോധ വകുപ്പിന് ബഹുമതിയായി റീച്ചാർജ് തുകയുടെ പങ്ക് പ്രഖ്യാപിച്ച് BSNL; ഈ പ്ലാൻ ചെയ്യൂ

ഒന്നാമതേ ബിഎസ്എൻഎൽ (BSNL) ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിലാണ് റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. അ‌തിന് പുറമേ ഉള്ള വിലയിൽ വീണ്ടും കുറവ് വരുത്തിയാൽ എങ്ങനെയുണ്ടാകും. വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ത് ഇരട്ടിമധുരമാകും എന്നതിൽ തർക്കമില്ല. അ‌ത്തരമൊരു സന്തോഷം ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാരെ തേടി വീണ്ടും എത്തിയിരിക്കുന്നു. ബിഎസ്എൻഎൽ തങ്ങളുടെ ഒരു പ്രീപെയ്ഡ് പ്ലാനിന് ഇപ്പോൾ 2.5 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. പ്രത്യേക ഓഫറിന്റെ ഭാഗമായി 1499 രൂപയുടെ പ്ലാനിൽ ആണ് ഈ ഡിസ്കൗണ്ട് ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത്. ജൂൺ 30 വരെ ഈ ഓഫർ ലഭ്യമാകും എന്ന് ബിഎസ്എൻഎൽ പറയുന്നു.

എന്തുകൊണ്ട് ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക ഓഫർ: പഹൽഗാമിൽ ഭീകരർ നടത്തിയ ​​പൈശാചികമായ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ ​സൈന്യം ഓപ്പറേഷൻ സിന്ദൂർ എന്ന ദൗത്യം വിജയകരമായി നടപ്പാക്കുകയും പാകിസ്താനിലെ നിരവധി ഭീകര കേന്ദ്രങ്ങൾ ചുട്ടുകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പാകിസ്താൻ നടത്തിയ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ഭയന്ന് പിന്മാറുന്ന നിലയിലേക്ക് പാകിസ്താന് തിരിച്ചടി നൽകാനും ഇന്ത്യക്ക് സാധിച്ചു.

ഓപ്പറേഷൻ സിന്ദൂർ: പ്രതിരോധ വകുപ്പിന് റീച്ചാർജ് തുകയുടെ പങ്കുമായി BSNL

ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിച്ച് കാവലായി നിലകൊള്ളുകയും ചെയ്യുന്ന ഇന്ത്യൻ ​സൈന്യത്തിലും പ്രതിരോധ മന്ത്രാലയത്തിനുമുള്ള ആദരവ് എന്ന നിലയിലാണ് ബിഎസ്എൻഎൽ 1499 രൂപയുടെ പ്ലാനിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് നടത്തുന്ന ഓരോ റീച്ചാർജിനും തങ്ങൾ 5ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട് എന്ന് ബിഎസ്എൻഎൽ പറയുന്നു.

ഈ 5 ശതമാനം ഡിസ്കൗണ്ടിൽ 2.5 ശതമാനം ഡിസ്കൗണ്ടിന്റെ വിഹിതം ഓപ്പറേഷൻ സിന്ദൂറിനുള്ള ബഹുമതിയായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് നൽകും. അ‌തേപോലെ 2.5 ശതമാനം ഡിസ്കൗണ്ട് ഈ ഓഫറിനോട് സഹകരിക്കുന്ന ഓരോ ബിഎസ്എൻഎൽ വരിക്കാരനും നൽകും. അ‌തിന്റെ ഭാഗമായി പ്ലാൻ തുകയിൽ ഈ 2.5 ശതമാനം കഴിഞ്ഞുള്ള തുക വരിക്കാർ നൽകിയാൽ മതി.

ഓപ്പറേഷൻ സിന്ദൂർ: പ്രതിരോധ വകുപ്പിന് റീച്ചാർജ് തുകയുടെ പങ്കുമായി BSNL

1499 രൂപയുടെ പ്ലാനിന് ഈ ഓഫർ പ്രകാരം വരിക്കാർ ഇനി 1461 രൂപ 53 ​പൈസ നൽകിയാൽ മതി. ഇവിടെ വരിക്കാരന് ഏതാണ്ട് 38 രൂപയുടെ ലാഭം ഉണ്ടാകുന്നു. അ‌ത് മാത്രമല്ല, ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നതിലൂടെ ഓരോ ബിഎസ്എൻഎൽ വരിക്കാരനും ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് 38 രൂപ ലഭിക്കാൻ കാരണക്കാരൻ ആകുകയും ചെയ്യുന്നു.

കാരണം ജൂൺ 30 വരെയുള്ള ഓഫർ കാലയളവിനുള്ളിൽ 1499 രൂപയുടെ പ്ലാൻ ഉപയോഗിച്ച് ചെയ്യുന്ന ഓരോ റീച്ചാർജിൽനിന്നും ശേഖരിക്കുന്ന 38 രൂപ ബിഎസ്എൻഎൽ പ്രതിരോധ മന്ത്രാലയത്തിന് ബഹുമാന പുരസരം ​കൈമാറും. ഒരു ചെറിയ ചുവടുവയ്പ്പ, ഒരു വലിയ സല്യൂട്ട് എന്നാണ് ഈ ഓഫർ വിവരിച്ചുകൊണ്ട് ട്വിറ്ററിൽ പങ്കുവച്ച ടീസറിൽ ബിഎസ്എൻഎൽ ഈ ഓഫറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ ശൗര്യ സമർപ്പൺ (BSNL Shaurya Samarpan) എന്നാണ് ഈ നീക്കത്തിന് പേര് നൽകിയിരിക്കുന്നത്.

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇന്ത്യയിലെ റീച്ചാർജ് പ്ലാനുകളിൽ ഏറെ വേറിട്ടുനിൽക്കുന്ന ഒരു പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ്, 336 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

ഓപ്പറേഷൻ സിന്ദൂർ: പ്രതിരോധ വകുപ്പിന് റീച്ചാർജ് തുകയുടെ പങ്കുമായി BSNL

ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുമ്പോൾ ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ ഓഫർ ലഭ്യമാണ്. റീച്ചാർജ് ​ചെയ്യുന്നതിനൊപ്പം രാജ്യത്തെ ​സൈന്യത്തെ ആദരിക്കാനുള്ള ബിഎസ്എൻഎൽ പദ്ധതിയുടെ ഭാഗമാകാനും ഈ റീച്ചാർജിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സാധിക്കും.

Best Mobiles in India

English summary
BSNL has announced that it will donate 2.5 percent of the price of the Rs 1499 prepaid plan to the Ministry of Defence as a mark of respect for the success of Operation Sindoor. Along with this, subscribers will also be given a 2.5 percent discount. This offer is valid till June 30. Under this offer, subscribers will now have to pay Rs 1461.53 for the Rs 1499 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X