Home
Recharge plans

ആരാധകർ പറഞ്ഞു ഞങ്ങൾക്ക് 'ഫ്രീഡം' വേണം! BSNL 1 രൂപയുടെ ഫ്രീഡം ഓഫർ പ്ലാൻ വീണ്ടും പ്രഖ്യാപിച്ചു

ബിഎസ്എൻഎൽ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ബിഎസ്എൻഎല്ലിന്റെ ഒരു രൂപയുടെ ഫ്രീഡം പ്ലാൻ ഓഫർ വീണ്ടും വന്നിരിക്കുന്നു. തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ തന്നെയാണ് 1 രൂപയുടെ ഫ്രീഡം പ്ലാൻ വീണ്ടും ലഭ്യമാക്കിയതായി അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ചാണ് ബിഎസ്എൻഎൽ ആദ്യമായി 1 രൂപയുടെ ഫ്രീഡം പ്ലാൻ അ‌വതരിപ്പിച്ചത്. ഒരു മാസ കാലയളവിലേക്ക് ആയിരുന്നു ആ ഓഫർ, അ‌ത് പിന്നെയും അ‌ൽപ്പ നാൾ കൂടി നീണ്ടു. പിന്നീട് അ‌ടുത്തിടെ ദീപാവലി ഫെസ്റ്റിവൽ സമയത്ത് ബിഎസ്എൻഎൽ ഫെസ്റ്റിവൽ ബൊണാൻസ എന്ന പേരിൽ ഈ ഓഫർ വീണ്ടും പ്രഖ്യാപിച്ചു.

നവംബർ 1 വരെയായിരുന്നു ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ ഓഫർ ലഭ്യമാക്കിയിരുന്നത്. ഈ കാലയളവ് കഴിഞ്ഞപ്പോൾ ഓഫർ പിൻവലിക്കപ്പെട്ടു. ഇപ്പോൾ ഈ ഒരു രൂപ ഓഫർ തന്നെ ബിഎസ്എൻഎൽ വീണ്ടും അ‌വതരിപ്പിച്ചിരിക്കുന്നു. പൊതുജനത്തിന്റെ ആവശ്യപ്രകാരമാണ് തങ്ങൾ ഈ 1 രൂപ ഫ്രീഡം ഓഫർ വീണ്ടും അ‌വതരിപ്പിക്കുന്നത് എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നു.

BSNL 1 രൂപയുടെ ഫ്രീഡം ഓഫർ പ്ലാൻ വീണ്ടും പ്രഖ്യാപിച്ചു

എന്താണ് ബിഎസ്എൻഎൽ 1 രൂപ ഫ്രീഡം ഓഫർ

യഥാർഥത്തിൽ ഇത് കൂടുതൽ പുതിയ വരിക്കാരെ ആകർഷിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ഒരു പ്രമോഷണൽ ഓഫറാണ്. വെറും ഒരു രൂപ മുടക്കിയാൽ ആളുകൾക്ക് ഒരു ബിഎസ്എൻഎൽ സിം ലഭ്യമാകും. അ‌തിൽ ഒരു മാസത്തേക്ക് (കൃത്യമായി പറഞ്ഞാൽ 30 ദിവസ വാലിഡിറ്റി) ടെലിക്കോം ആനുകൂല്യങ്ങൾ സൗജന്യമായി ലഭ്യമാകും.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ബിഎസ്എൻഎൽ 1 രൂപ ഫ്രീഡം ഓഫറിന്റെ ഭാഗമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 1 രൂപ ഫ്രീഡം ഓഫർ ഡിസംബർ 1 മുതൽ ഡിസംബർ 31 വരെയാണ് ലഭ്യമാകുക.

BSNL 1 രൂപയുടെ ഫ്രീഡം ഓഫർ പ്ലാൻ വീണ്ടും പ്രഖ്യാപിച്ചു

പുതിയ വരിക്കാർക്ക് മാത്രമാണ് ബിഎസ്എൻഎൽ 1 രൂപ ഫ്രീഡം പ്ലാൻ ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഇത് സാധാരണ റീച്ചാർജ് പോലെ ചെയ്യാവുന്ന ഒന്നല്ല. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം കൂടുതൽ പുതിയ വരിക്കാരെ ആകർഷിക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കുകയാണ്. അ‌തിന്റെ ഭാഗമായാണ് ഈ ഓഫർ വീണ്ടും അ‌വതരിപ്പിച്ചിരിക്കുന്നത്.

ഇതിനോടകം പരീക്ഷിച്ച് വിജയിച്ചതാണ് ഫ്രീഡം ഓഫർ. ട്രായിയുടെ പ്രതിമാസ കണക്ക് വരുമ്പോൾ സാധാരണയായി വരിക്കാരെ നഷ്ടമായ ടെലിക്കോം കമ്പനികളുടെ പട്ടികയിലാണ് ബിഎസ്എൻഎൽ ഉണ്ടാകാറുള്ളത്. എന്നാൽ ഓഗസ്റ്റിൽ ബിഎസ്എൻഎൽ പുതിയ വരിക്കാരെ സ്വന്തമാക്കി. ഇതിൽ നിർണായകമായത് സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ച് ഓഗസ്റ്റ് 1 മുതൽ ലഭ്യമാക്കിയ 1രൂപ ഫ്രീഡം പ്ലാനാണ്.

തുടർന്ന് സെപ്റ്റംബറിലും ഫെസ്റ്റിവൽ ഓഫർ എന്ന പേരിൽ ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടു. തുടർന്ന് സെപ്റ്റംബറിലെ ട്രായി കണക്കുകളിലും പുതിയ വരിക്കാരെ നേടുന്നതിൽ ബിഎസ്എൻഎല്ലിന്റെ മുന്നേറ്റം കാണാനായി. അ‌ടുത്തിടെ ഒക്ടോബറിലെ പ്രതിമാസ റിപ്പോർട്ട് ട്രായി പുറത്തുവിട്ടു. ഒക്ടോബറിലും പുതിയ വരിക്കാരെ നേടാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്ന് പുതിയ കണക്ക് വെളിപ്പെടുത്തുന്നു.

BSNL 1 രൂപയുടെ ഫ്രീഡം ഓഫർ പ്ലാൻ വീണ്ടും പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം റീച്ചാർജ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി മൂന്ന് മാസത്തോളം ബിഎസ്എൻഎല്ലിലേക്ക് ആളുകൾ പുതിയതായി എത്തി. എന്നാൽ പിന്നീട് വീണ്ടും ബിഎസ്എൻഎൽ വരിക്കാരെ നഷ്ടപ്പെടുന്ന കമ്പനിയായി. അ‌തിൽ നിന്ന് ബിഎസ്എൻഎൽ വീണ്ടും ഉയിർത്തെണീക്കുകയും തുടർച്ചയായി മൂന്ന് മാസവും പുതിയ വരിക്കാരെ നേടുന്ന കമ്പനികളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തതിന് പിന്നിൽ ഫ്രീഡം പ്ലാനിന് വലിയ പങ്കുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has brought back the Rs 1 Freedom plan. This plan will be available from December 1 to December 31. The benefits available as part of this BSNL Rs 1 Freedom offer are free SIM, unlimited calling, 2GB data per day, 100 SMS per day, and 30 days validity. The BSNL Rs 1 Freedom plan is available only to new subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X