Home
Recharge plans

ഒന്നും പറഞ്ഞ് കൊടുക്കേണ്ട... കണ്ടറിഞ്ഞ് ചെയ്യും! വെറും 99 രൂപയിൽ തുടങ്ങുന്നു BSNL വോയ്സ് ഒൺലി പ്ലാൻ

ട്രായിയുടെ കർശന ഉത്തരവിനെ തുടർന്ന് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ പുതിയ വോയ്സ്- എസ്എംഎസ് പ്ലാനുകൾ അ‌വതരിപ്പിക്കുകയും അ‌വ അ‌ഴിച്ചുപണിയുകയുമൊക്കെ ചെയ്തിരിക്കുകയാണ്. ഇതിനിടയിൽ ചിലരെങ്കിലും ബിഎസ്എൻഎൽ മാത്രം എന്താണ് വോയ്സ് ഒൺലി പ്ലാനുകൾ പ്രഖ്യാപിക്കാത്തത് എന്ന് ചോദിക്കുന്നുണ്ട്. വോയ്സ് ഒൺലി പ്ലാൻ എല്ലാ കമ്പനികൾക്കും ഉണ്ടായിരിക്കണം എന്ന് മാത്രമേ ട്രായി പറഞ്ഞിട്ടുള്ളൂ. ട്രായിയുടെ ഈ ഉത്തരവ് വരുന്നതിനും വളരെക്കാലം മുൻപ് മുതൽ തന്നെ ബിഎസ്എൻഎല്ലിന് വോയ്സ് ഒൺലി പ്ലാൻ ഉണ്ട്. അ‌തിനാൽത്തന്നെ പുതിയ പ്ലാൻ അ‌വതരിപ്പിച്ചില്ലെങ്കിലും ബിഎസ്എൻഎൽ വരിക്കാർക്ക് വോയ്സ് ഒൺലി പ്ലാൻ ലഭ്യമാണ്.

ഏറെനാളായി വോയ്സ്- എസ്എംഎസ് ആനുകൂല്യം മാത്രം അ‌ടങ്ങുന്ന പ്ലാനുകൾ നൽകിവരുന്നതിനാൽ ബിഎസ്എൻഎല്ലിന് പുതിയ വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കേണ്ട ആവശ്യം ഇല്ല. പക്ഷേ നിലവിലെ സാഹചര്യത്തിന് അ‌നുസൃതമായി ഒരു പുതിയ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടാലും അ‌ദ്ഭുതപ്പെടാനില്ല. നിലവിൽ രണ്ട് വോയ്സ് ഒൺലി പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ പക്കൽ കാണാനാകുക.

BSNL കണ്ടറിഞ്ഞ് ചെയ്യും! 99 രൂപയിൽ തുടങ്ങുന്നു വോയ്സ് ഒൺലി പ്ലാൻ

വോയ്‌സ് അല്ലെങ്കിൽ വോയ്‌സ് + എസ്എംഎസ് വിഭാഗത്തിൽ പെടുന്ന ബിഎസ്എൻഎല്ലിന്റെ രണ്ട് പ്ലാനുകൾ 99 രൂപ, 439 രൂപ വിലകളിലാണ് എത്തുന്നത്. ഈ പ്ലാനുകൾ വളരെക്കാലമായി ലഭ്യമാണ്. ഈ രണ്ട് വൗച്ചറുകളിലും ഉപയോക്താക്കൾക്ക് വോയ്‌സ് കോളിംഗ് ലഭിക്കും, പക്ഷേ ഡാറ്റ ബണ്ടിൽ ചെയ്തിട്ടില്ല. ഇവയുടെ വാലിഡിറ്റിയും ചെലവും വിശദമായി പരിചയപ്പെടാം.

ബിഎസ്എൻഎൽ 99 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 17 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാകുന്നു. മറ്റാനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമല്ല. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ റീച്ചാർജ് പ്ലാൻ ലഭ്യമാണ്.

BSNL കണ്ടറിഞ്ഞ് ചെയ്യും! 99 രൂപയിൽ തുടങ്ങുന്നു വോയ്സ് ഒൺലി പ്ലാൻ

ബിഎസ്എൻഎൽ 439 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് വോയി​സ് കോളുകളും ആകെ 300 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. 5.82 രൂപയാണ് 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ്. 439 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4.87 രൂപയും.

സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ വോയ്സ് ഒൺലി പ്ലാനുകൾ 84 ദിവസം, 336 ദിവസം, 365 ദിവസം എന്നീ വാലിഡിറ്റികളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ പരമാവധി 90 ദിവസം വരെ മാത്രമേ വാലിഡിറ്റി നൽകുന്നുള്ളൂ. ഇത് ട്രായി ഉത്തരവ് വരുംമുൻപ് ഇറക്കിയ പ്ലാനാണ് എന്ന് ഓർക്കണം.

ഇപ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികൾ പുറത്തിറക്കിയ വാർഷിക പ്ലാനിന് തുല്യമായ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ അ‌വതരിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വോയ്സ് ഒൺലി പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് ബിഎസ്എൻഎൽ ആണ്.

BSNL കണ്ടറിഞ്ഞ് ചെയ്യും! 99 രൂപയിൽ തുടങ്ങുന്നു വോയ്സ് ഒൺലി പ്ലാൻ

ജിയോയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ 448 രൂപ, 1748 രൂപ വിലകളിലും എയർടെലിന്റെ വോയ്സ് ​ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ 469 രൂപ, 1849 രൂപ വിലകളിലും വിഐയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ 470 രൂപ, 1849 രൂപ വിലകളിലും എത്തുന്നു.

More from GizBot

Best Mobiles in India

English summary
BSNL Voice Only prepaid plans are available at prices ranging from Rs 99 to Rs 439. These offer benefits in 17-day and 90-day validity periods. BSNL has had a voice only plan since long before TRAI made voice-SMS plans mandatory. Hence, even though the new plan has not been launched, the voice only plan is available to BSNL subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X