Home
Recharge plans

40 ദിവസ വാലിഡിറ്റിയിൽ 400GB ഡാറ്റ! ജൂ​ലൈ 1 വരെ മാത്രം കിട്ടുന്ന പ്രത്യേക പ്ലാനുമായി ബിഎസ്എൻഎൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL തങ്ങളുടെ ആദ്യഘട്ട 4ജി വ്യാപനത്തിലെ മറ്റൊരു നിർണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇന്ത്യയൊട്ടാകെ ഇപ്പോൾ 90000 മുകളിൽ 4ജി ടവറുകൾ പ്രവർത്തനക്ഷമമാണ് എന്ന് ബിഎസ്എൻഎൽ അ‌റിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ ബിഎസ്എൻഎൽ പുറത്തുവിട്ട കരാർ പ്രകാരം രാജ്യത്തൊട്ടാകെ 93450 4ജി ടവറുകൾ ആണ് ബിഎസ്എൻഎൽ സ്ഥാപിച്ചത്. ഇപ്പോൾ ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇതിൽ 90000 4ജി ടവറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

ഇനി പൂർത്തിയാകാനുള്ള 10000 ടവറുകളിൽ ഭൂരിപക്ഷത്തിന്റെയും ഇൻസ്റ്റാളേഷൻ കഴിഞ്ഞിട്ടുണ്ട്. ഇതും അ‌ധികം ​വൈകാതെ തന്നെ പ്രവർത്തനസജ്ജമാകും. അ‌തോടെ 4ജി വ്യാപനത്തിന്റെ ആദ്യഘട്ടമായി ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ എന്ന നേട്ടം ബിഎസ്എൻഎൽ ​കൈവരിക്കും. ഇപ്പോൾ 90000 4ജി ടവറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാനുള്ള സമയമാണ് എന്ന് ബിഎസ്എൻഎൽ പറയുന്നു.

40 ദിവസ വാലിഡിറ്റിയിൽ 400GB ഡാറ്റ! പ്രത്യേക പ്ലാനുമായി ബിഎസ്എൻഎൽ

ഇന്ത്യയെമ്പാടുമായി 90000 4ജി ടവറുകൾ സ്വന്തമാക്കി എന്ന വാർത്ത പങ്കുവച്ചതിനൊപ്പം തന്നെ ബിഎസ്എൻഎൽ ഇത് ആഘോഷിക്കാൻ ഒരു പുതിയ ഫ്ലാഷ് സെയിലും സ്പെഷൽ പ്രീപെയ്ഡ് പ്ലാനും അ‌വതരിപ്പിച്ചിരിക്കുന്നു. 4ജി ടവർ നേട്ടം വരിക്കാരുമൊത്ത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫ്ലാഷ് സെയിൽ എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.

ബിഎസ്എൻഎൽ 400 രൂപയ്ക്ക് 400ജിബി ഡാറ്റ നൽകുന്നു: 4ജി ടവർ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഓഫറിനെ ഫ്ലാഷ് സെയിൽ എന്നോ പ്രത്യേക ഡാറ്റ റീച്ചാർജ് പ്ലാൻ എന്നോ വിളിക്കാം. 400 രൂപയ്ക്ക് 400ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ ഫ്ലാഷ് സെയിൽ ഡീൽ അ‌ഥവാ പ്രീപെയ്ഡ് പ്ലാൻ.

40 ദിവസ വാലിഡിറ്റിയിൽ 400GB ഡാറ്റ! പ്രത്യേക പ്ലാനുമായി ബിഎസ്എൻഎൽ

400 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 40 ദിവസ വാലിഡിറ്റിയിലാണ് 400GB ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങളൊന്നും ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെട്ടിട്ടില്ല എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഡാറ്റ ഉപയോഗം വ​ളരെയധികമുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ ഏറെ ലാഭകരമാണ്.

പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ 400 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ബിഎസ്എൻഎൽ ആപ്പിലും ​വെബ്​സൈറ്റിലും നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ജൂൺ 28 മുതൽ ജൂ​ലൈ 1 വരെയുള്ള നാല് ദിവസ കാലയളവിൽ മാത്രമാണ് ഈ 400 രൂപ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകുക. അ‌തിന് ശേഷം ഈ പ്ലാൻ ലഭ്യമാകില്ല.

കുറഞ്ഞ നിരക്കിൽ ഡാറ്റയും ടെലിക്കോം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ധാരാളം പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ജിയോ, എയർടെൽ എന്നിവ അ‌ൺലിമിറ്റഡ് 5ജിയുടെ രൂപത്തിൽ വരിക്കാർക്ക് ഇഷ്ടം പോലെ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തേപോലെ വിഐ വരിക്കാരെ പിടിച്ചുനിർത്താൻ ഇപ്പോൾ കേരള സർക്കിളിലും വിഐ നോൺസ്റ്റോപ് ഹീറോ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

40 ദിവസ വാലിഡിറ്റിയിൽ 400GB ഡാറ്റ! പ്രത്യേക പ്ലാനുമായി ബിഎസ്എൻഎൽ

വിഐ നോൺസ്റ്റോപ്പ് ഹീറോ ആനുകൂല്യം അ‌ടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഡാറ്റ അ‌ൺലിമിറ്റഡായി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ബിഎസ്എൻഎല്ലിന് അ‌ത്തരം പ്ലാനുകൾ ഇല്ല. നാല് ദിവസത്തേക്കാണ് ലഭ്യമായിട്ടുള്ളത് എങ്കിലും ധാരാളം ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ചുളുവിലയിൽ ഡാറ്റ സ്വന്തമാക്കാൻ 400 രൂപ പ്ലാൻ ഒരു മികച്ച അ‌വസരമാണ്. ഇത് 40 ദിവസത്തേക്ക് ഡാറ്റയുടെ കടൽ തന്നെ വരിക്കാരന് വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Along with sharing the news of acquiring 90,000 4G towers across India, BSNL has announced a special offer of 400GB data for Rs 400. The Rs 400 BSNL plan offers 400GB data with a validity of 40 days. There are no benefits like calling and SMS included in this BSNL plan. This plan will be available only from June 28 to July 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X