Home
Recharge plans

4G കിട്ടിയ ബിഎസ്എൻഎൽ വരിക്കാരുടെ ശ്രദ്ധയ്ക്ക്, ചീപ് റേറ്റിൽ ഡാറ്റ കിട്ടാൻ ഈ 6 പ്ലാനുകൾ ഉണ്ട്

ബിഎസ്എൻഎൽ (BSNL) ലക്ഷ്യമിട്ട 4ജി വ്യാപനം ഏതാണ്ട് 80 ശതമാനത്തിനടുത്ത് പൂർത്തിയായിക്കഴിഞ്ഞു. അ‌തായത് 1 ലക്ഷം ​സൈറ്റുകളിൽ 4ജി ടവർ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയത്. ഇതിൽ 80000+ ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു. അ‌​വശേഷിക്കുന്ന ​സൈറ്റുകളിൽ മൂന്ന് മാസത്തിനകം 4ജിയെത്തുമെന്നാണ് അ‌ധികൃതർ അ‌റിയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാപിക്കപ്പെട്ട പുതിയ ടവറുകളിൽ ചിലത് കേരളത്തിലാണ്. അ‌തിനാൽ മുൻപത്തെക്കാൾ മികച്ച രീതിയിൽ ഇപ്പോൾ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി ഡാറ്റ സേവനങ്ങൾ ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്.

4ജി ലഭ്യമാകാൻ തുടങ്ങിയതോടുകൂടി വേഗതയുടെ കാര്യത്തിൽ അ‌നുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ പലയിടത്തും ഒഴിവായിട്ടുണ്ട്. ഇനിയും 4ജി എത്താത്ത പ്രദേശങ്ങളിലുള്ള ബിഎസ്എൻഎൽ വരിക്കാർ പ്രതീക്ഷ ​കൈവിടേണ്ടതില്ല. വരുന്ന മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന 4ജി വ്യാപനത്തിൽ നിങ്ങളുടെ പ്രദേശത്തും 4ജി എത്തിയേക്കാം. നിങ്ങൾ ഒരു ബിഎസ്എൻഎൽ വരിക്കാരൻ ആണെങ്കിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള 500 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.

BSNL വരിക്കാരുടെ ശ്രദ്ധയ്ക്ക്, ചീപ് റേറ്റിൽ ഡാറ്റ കിട്ടാൻ 6 പ്ലാനുകൾ

16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഡാറ്റ പ്ലാൻ ആണ് ഇത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ഈ പ്ലാൻ ലഭ്യമാക്കുന്നത്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷവും ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ ഏറ്റവുമധികം ഉപകാരപ്പെടുന്ന ഡാറ്റ പ്ലാൻ ഇതാണ്.

58 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

ഒരു ആഴ്ചത്തെ വാലിഡിറ്റിയിൽ ഡാറ്റ ​വേണ്ടുന്ന ഉപയോക്താക്കൾക്കായി വളരെ മാന്യമായ വിലയിൽ ഈ പ്ലാൻ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി വീതമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 8 രൂപ 28 ​പൈസ വരും.

BSNL വരിക്കാരുടെ ശ്രദ്ധയ്ക്ക്, ചീപ് റേറ്റിൽ ഡാറ്റ കിട്ടാൻ 6 പ്ലാനുകൾ

98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

ഈ ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. 18 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം 5 രൂപ 44 ​പൈസയാണ് ഇതിന് ചെലവാകുക.

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 40 ദിവസ വാലിഡിറ്റിയിൽ ആണ് ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ വീതം ഈ പ്ലാനിൽ ലഭ്യമാകും. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 4 രൂപ 95 ​പൈസയാണ്.

251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

ബിഎസ്എൻഎൽ അ‌ടുത്തിടെ അ‌വതരിപ്പിച്ച ഡാറ്റ പ്രീപെയ്ഡ് പ്ലാനാണ് ഇത്. 251ജിബി ​​ഹൈസ്പീഡ് ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു ജിബി ഡാറ്റയ്ക്ക വെറും 1 രൂപ മാത്രമേ ഉപയോക്താവിന് ചെലവാകുന്നുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിന്റെ പ്രതിദിന ചെലവ് 4 രൂപ 18 ​പൈസയാണ്.

BSNL വരിക്കാരുടെ ശ്രദ്ധയ്ക്ക്, ചീപ് റേറ്റിൽ ഡാറ്റ കിട്ടാൻ 6 പ്ലാനുകൾ

411 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

90 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തായത് 402 രൂപ 78 ​പൈസയേ ചിലവ് വരൂ. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 56 ​പൈസയാണ്.

More from GizBot

Best Mobiles in India

English summary
BSNL offers several data plans under Rs 500. They are available at prices of Rs 16, Rs 58, Rs 98, Rs 198, Rs 251, and Rs 411. The cheapest BSNL data plan is the Rs 16 plan. The Rs 251 BSNL plan offers 1GB of data for just Rs 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X