Home
Recharge plans

ആദ്യം 6, പിന്നെ 3, ഇപ്പോൾ 2! ഫ്രീ ഡാറ്റ ലഭ്യമായിരുന്ന ആ ബിഎസ്എൻഎൽ പ്ലാൻ നിർത്തലാക്കി

പൊതുമേഖല ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ ഒരു ജനപ്രിയ റീച്ചാർജ് പ്ലാൻ കൂടി ആരുമറിയാതെ നിർത്തലാക്കിയിരുന്നു. അ‌ടുത്തിടെ വരെ ലഭ്യമായിരുന്ന 499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് ഇപ്പോൾ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് അ‌പ്രത്യക്ഷമായിരിക്കുന്നത്. റീച്ചാർജിനായി ബിഎസ്എൻഎൽ ആപ്പിൽ ഈ പ്ലാൻ ഇപ്പോൾ ലഭ്യമല്ല. ബിഎസ്എൻഎൽ സൗജന്യമായി എക്സ്ട്രാ ഡാറ്റ ലഭ്യമാക്കിയിരുന്ന പ്ലാനുകളിൽ ഒന്ന് എന്ന പ്രത്യേകതയും 499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് ഉണ്ടായിരുന്നു. ഇപ്പോൾ ഈ ആനുകൂല്യം രണ്ട് പ്ലാനുകളിൽ മാത്രമാണ് ലഭ്യമാകുക.

തെരഞ്ഞെടുത്ത പ്ലാനുകൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി ഡാറ്റ ബിഎസ്എൻഎൽ സൗജന്യമായി നൽകിയിരുന്നു. മുൻപ് 6 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ എക്സ്ട്രാ ഡാറ്റ ലഭിക്കുമായിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് ബിഎസ്എൻഎൽ അ‌തിൽ ചില പ്ലാനുകൾ നിർത്തലാക്കി.

ഫ്രീ ഡാറ്റ ലഭ്യമായിരുന്ന ആ ബിഎസ്എൻഎൽ പ്ലാൻ നിർത്തലാക്കി

251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 699 രൂപ എന്നീ നിരക്കുകളിൽ ലഭ്യമായിട്ടുള്ള 6 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലാണ് 3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമായിരുന്നത്. എന്നാൽ ഇതിൽ 251 രൂപ, 398 രൂപ, 699 രൂപ പ്ലാനുകൾ ബിഎസ്എൻഎൽ നിർത്തലാക്കി.

പിന്നീട് 299 രൂപ, 499 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമായി 3ജിബി എക്സ്ട്രാ ആനുകൂല്യം ഒതുക്കി. ഇപ്പോൾ 499 രൂപയുടെ പ്ലാനും നിർത്തലാക്കിയതോടെ, 299 രൂപ, 599 രൂപ എന്നീ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് സൗജന്യ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്.

ഫ്രീ ഡാറ്റ ലഭ്യമായിരുന്ന ആ ബിഎസ്എൻഎൽ പ്ലാൻ നിർത്തലാക്കി

ഇപ്പോൾ ലഭ്യമല്ലാതായ, 499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്തിരുന്ന ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റ+ 3ജിബി എക്സ്ട്രാ ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻ?ൽ പ്ലാനിൽ ലഭിച്ചിരുന്ന പ്രധാന ആനുകൂല്യങ്ങൾ. 75 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ 3ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിലെ ആനുകൂല്യങ്ങൾ- 299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ അ‌ധിക ആനുകൂല്യമായി 3ജിബി എക്സ്ട്രാ ഡാറ്റ ഈ പ്ലാൻ നൽകുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയിൽ, പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി സൗജന്യ എക്സ്ട്രാ ഡാറ്റയും ലഭിക്കും.

ഫ്രീ ഡാറ്റ ലഭ്യമായിരുന്ന ആ ബിഎസ്എൻഎൽ പ്ലാൻ നിർത്തലാക്കി

സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ ഈ രണ്ട് പ്ലാനുകൾക്കും 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. ഇപ്പോൾ നിർത്തലാക്കിയ 499 രൂപയുടെ പ്ലാനിന് പകരം ബിഎസ്എൻഎൽ ഉടൻ തന്നെ മറ്റൊരു പ്ലാൻ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം. നേരത്തെ 666 രൂപയുടെ പ്ലാൻ നിർത്തലാക്കിയപ്പോൾ 628 രൂപയുടെ മറ്റൊരു പ്ലാൻ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has discontinued the Rs 499 plan. This was one of the plans where BSNL used to offer free extra data. Now, only two prepaid plans, Rs 299 and Rs 599, offer free extra data. The Rs 299 plan offers benefits for 30 days of validity and the Rs 599 plan offers benefits for 84 days of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X