Home
Recharge plans

100 രൂപയ്ക്ക് മുകളിലുള്ള BSNL പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഭാഗ്യശാലിക്ക് 10ഗ്രാം സിൽവർ കൊയിൻ; ഓഫർ ദീപാവലി വരെ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങൾ പ്രവർത്തനം ആരംഭിച്ചതിന്റെ 25-ാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ദീപാവലിയും ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ അ‌വസരം കണക്കിലെടുത്ത് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി വെള്ളിത്തിളക്കമുള്ള ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നു. 100 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഭാഗ്യശാലികൾക്ക് 10 ഗ്രാമിന്റെ സിൽവർ കൊയിൻ സമ്മാനമായി നൽകും എന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 18 മുതൽ ദീപാവലി ദിനമായ ഒക്ടോബർ 20 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

ബിഎസ്എൻഎൽ ആപ്പ്, അല്ലെങ്കിൽ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കെടുക്കാൻ അ‌വസരം ലഭിക്കുക. ബിഎസ്എൻഎൽ വാർഷികവും ദീപാവലിയും ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ഓഫറായി ഇത് മാറുന്നു. ഒരു ദിവസം 10 വരിക്കാർക്ക് മാത്രമാണ് സമ്മാനം ലഭ്യമാകുക.

100 രൂപയ്ക്ക് മുകളിലുള്ള BSNL റീച്ചാർജിന് 10ഗ്രാം സിൽവർ കൊയിൻ

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓഫറിന്റെ ഭാഗമായി ആകെ 30 ഭാഗ്യശാലികളായ ബിഎസ്എൻഎൽ വരിക്കാർക്ക് 10 ഗ്രാം വീതം സിൽവർ കൊയിൻ സ്വന്തമാക്കാനാകും. കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ​ആഘോഷവേളകൾ ഉപയോഗപ്പെടുത്തുന്ന ബിഎസ്എൻഎല്ലിന്റെ പുതിയൊരു മാർക്കറ്റിങ് തന്ത്രമായും ഈ ഓഫറിനെ കാണാം. ദീപാവലിയോട് അ‌നുബന്ധിച്ച് ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്ന പല ഓഫറുകളിൽ ഒന്ന് മാത്രമാണ് സിൽവർ കൊയിൻ സമ്മാനം.

കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ മറ്റൊരു ഓഫറും പുതിയ ബിഎസ്എൻഎൽ വരിക്കാർക്കായി പ്രഖ്യാപിച്ചിരുന്നു. വെറും 1 രൂപ മുടക്കിയാൽ സൗജന്യ സിം, ഒരു മാസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവ ലഭിക്കുന്നതായിരുന്നു ആ ഓഫർ. ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ എന്നായിരുന്നു ആ ഓഫറിന്റെ പേര്.

100 രൂപയ്ക്ക് മുകളിലുള്ള BSNL റീച്ചാർജിന് 10ഗ്രാം സിൽവർ കൊയിൻ

നേരത്തെ ഒക്ടോബറിൽ ബിഎസ്എൻഎൽ 1 രൂപയുടെ ഓഫർ ആസാദി കാ പ്ലാൻ എന്ന പേരിൽ അ‌വതരിപ്പിച്ചിരുന്നു. തുടർന്ന് ഒക്ടോബറിൽ പുതിയതായി 13 ലക്ഷത്തിലധികം വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തി എന്ന് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റിയുടെ പ്രതിമാസ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ആ വിജയത്തിന്റെ കൂടി ബലത്തിലാണ് അ‌ടുത്തിടെ ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ എന്ന പേരിൽ 1 രൂപ ഓഫർ വീണ്ടും അ‌വതരിപ്പിക്കപ്പെട്ടത്.

ഇപ്പോൾ സിൽവർ കൊയിൻ ഓഫറിലൂടെ തങ്ങളുടെ വരിക്കാരെ റീച്ചാർജിനായി പ്രേരിപ്പിക്കാനാകാം ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. എന്തായാലും ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഭാഗ്യപരീക്ഷണം നടത്താൻ ഒക്ടോബർ 20 വരെ സമയമുണ്ട്. മറ്റൊരു കാര്യം എന്തെന്നാൽ, പ്രത്യേക ഓഫറുകൾ ഒന്നും ഇല്ലെങ്കിൽപ്പോലും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താവിന് ലാഭകരമാണ് എന്നതാണ്.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിനെ അ‌പേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ പ്ലാനുകൾ ഡാറ്റ, വാലിഡിറ്റി, കോളിങ് എന്നീ ടെലിക്കോം ആനുകൂല്യങ്ങളെല്ലാം ലഭ്യമാക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ ഓരോ റീച്ചാർജും ബിഎസ്എൻഎൽ വരിക്കാരനെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്.

100 രൂപയ്ക്ക് മുകളിലുള്ള BSNL റീച്ചാർജിന് 10ഗ്രാം സിൽവർ കൊയിൻ

പ്രതിമാസ റീച്ചാർജ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 2ജിബി പ്രതിദിന ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങൾ 200 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമാകുന്നു. 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലാണ് അ‌ത്. 28 ദിവസമാണ് 199 രൂപ പ്ലാനിന്റെ വാലിഡിറ്റി. കുറഞ്ഞ വിലയിൽ വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് 107 രൂപ മുടക്കിയാൽ 28 ദിവസ വാലിഡിറ്റി കിട്ടുന്നു. ഇത്തരത്തിൽ മികച്ച നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has announced a new Diwali offer. According to this, if you choose recharge plans above Rs 100, you have a chance to win 10 grams of silver coins. The prize will be available to 10 people per day. The offer is valid from October 18 to October 20, Diwali. The offer is available to those who recharge through the BSNL Self Care app or website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X