Home
Recharge plans

എന്തിനാണ് എല്ലാ മാസവും റീച്ചാർജ് ചെയ്യുന്നത് എന്ന് BSNL; പകരം ഈ പ്ലാൻ ഒരു തവണ ചെയ്യാൻ ഉപദേശം!

അ‌റിയാത്തവരിലേക്ക് തങ്ങളുടെ റീച്ചാർജ് പ്ലാനിന്റെ ഗുണങ്ങൾ എത്തിക്കാൻ ഇപ്പോൾ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. കാരണം ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം അ‌വർക്ക് പ്രത്യേകിച്ച് പരസ്യത്തിന്റെ ആവശ്യമൊന്നും ഇല്ല, ആവശ്യക്കാർ അ‌വർക്ക് ഇഷ്ടമുള്ള പ്ലാൻ കണ്ടെത്തിൽ ഉപയോഗിച്ചുകൊള്ളും. എന്നാൽ ബിഎസ്എൻഎല്ലിന്റെ സ്ഥിതി അ‌തല്ല, 5ജി അ‌ടക്കമുള്ള സേവനങ്ങൾ അ‌വതരിപ്പിക്കാൻ ഇതുവരെയും ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. ലക്ഷ്യമിട്ട 4ജി വ്യാപനം ഇതുവരെയൊട്ട് പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികൾ ഉയർത്തുന്ന ശക്തമായ വെല്ലുവിളി മറികടക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം അ‌വരുടെ പ്രധാന ശക്തി റീച്ചാർജ് പ്ലാനുകളാണ്. ഇത്രയധികം വിലക്കുറവിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയെ വേറെ കാണാനാകില്ല. ഈ പോസിറ്റീവ് ഇമേജ് പരമാവധി പ്രയോജനപ്പെടുത്താനും അ‌തുവഴി സാധാരണക്കാരായ വരിക്കാരെ തങ്ങൾക്കൊപ്പം നിർത്താനും ബിഎസ്എൻഎൽ പരിശ്രമിക്കുന്നു. അ‌തിനാൽ വിവിധ മാർഗങ്ങളിലൂടെ തങ്ങളുടെ മികച്ച പ്ലാനുകളിലെ ആനുകൂല്യങ്ങൾ അ‌വർ വിശദീകരിക്കുന്നു.

എന്തിനാണ് പ്രതിമാസ റീച്ചാർജ് ചെയ്യുന്നത് എന്ന് BSNL; പകരം ഈ പ്ലാൻ മതി!

ഇപ്പോൾ അ‌ത്തരത്തിൽ ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിരിക്കുന്നത് 897 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളാണ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ട് വഴിയും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഈ പ്ലാനിലെ ആനുകൂല്യങ്ങൾ കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പങ്കുവച്ചിട്ടുണ്ട്. പ്രതിമാസ റീച്ചാർജ് പ്ലാനുകൾ ഒഴിവാക്കാനും പകരം 897 രൂപയുടേത് പോലുള്ള പ്ലാനുകൾ ഉപയോഗിക്കാനുമാണ് പ്ലാൻ വിശദീകരിച്ച് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യേണ്ടിവരുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട്, പാതി വർഷത്തേക്ക് സ്വസ്ഥമായി മുന്നോട്ട് പോകാൻ ഈ ഒരു റീച്ചാർജ് ചെയ്താൽ മതിയാകും എന്ന് ഉപദേശിച്ചുകൊണ്ട് ആണ് 897 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വിശദീകരിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് കൂടി പരിചയപ്പെടാം.

എന്തിനാണ് പ്രതിമാസ റീച്ചാർജ് ചെയ്യുന്നത് എന്ന് BSNL; പകരം ഈ പ്ലാൻ മതി!

897 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടങ്ങളായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഇവയാണ്: അ‌ൺലിമിറ്റഡ് കോളിങ്, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ്, 180 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിൽ ലഭ്യമാകുക. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

ബൾക്ക് ഡാറ്റ ആയതിനാൽ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന മുഴുവൻ ഡാറ്റയും ഉപയോഗിക്കാൻ കഴിയും എന്ന നേട്ടമുണ്ട്. പ്രതിദിന ഡാറ്റയാണ് എങ്കിൽ ആ ദിവസം ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും. ഇവിടെ അ‌ത്തരമൊരു പ്രശ്നം നേരിടുന്നില്ല. മാത്രമല്ല, ഈ നിശ്ചിത ഡാറ്റ വാലിഡിറ്റി കാലയളവിനുള്ളിൽ തീർന്നാൽ ആവശ്യമെങ്കിൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയും എന്ന സൗകര്യവുമുണ്ട്.

അ‌തിനാൽ ഈ പ്ലാനിലെ ഡാറ്റയുടെ അ‌ളവിനെ കുറിച്ച് ബിഎസ്എൻഎൽ വരിക്കാർ ആശങ്കപ്പെടേണ്ടതില്ല. മറ്റൊരു പ്രധാന കാര്യം ഈ പ്ലാനിന്റെ പ്രതിദിന ചെലവ് സംബന്ധിച്ചുള്ളതാണ്. 897 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി ഒരു ദിവസം ഉപയോക്താവിന് ഏകദേശം 4 രൂപ 98 ​പൈസയാണ് ചെലവാകുക.

എന്തിനാണ് പ്രതിമാസ റീച്ചാർജ് ചെയ്യുന്നത് എന്ന് BSNL; പകരം ഈ പ്ലാൻ മതി!

ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റിയോടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 897 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്ന് ബിഎസ്എൻഎൽ ആധികാരികമായി തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. ആറ് മാസത്തോളം വാലിഡിറ്റി ഇത്ര കുറഞ്ഞ ചെലവിൽ വാഗ്ദാനം ചെയ്യുന്ന കമ്പനി ഇന്ത്യയിൽ വേറെയില്ല.

More from GizBot

Best Mobiles in India

English summary
BSNL has announced the benefits of the Rs 897 plan in a tweet. BSNL says that this plan will help you avoid the hassle of frequent recharges. It offers unlimited calling, a total of 90GB of bulk data, 100 SMS per day, and a validity of 180 days. There are no other additional benefits included in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X