Home
Recharge plans

വിലയിൽ മാറാത്തതുകൊണ്ട് രക്ഷപ്പെട്ടു! മാറ്റങ്ങൾക്ക് ശേഷം ആദ്യമായി 485 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തി BSNL

ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിൽ ചിലതിന്റെ വാലിഡിറ്റി ഈ മാസത്തിന്റെ തുടക്കത്തിൽ കുറച്ചിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അ‌തിനാൽത്തന്നെ പ്ലാനുകളിൽ വന്ന മാറ്റം പലരും അ‌റിഞ്ഞിട്ടുമില്ല. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാൻ വില ഡയറക്ടായി കൂട്ടുന്നതിന് പകരം വാലിഡിറ്റി കുറയ്ക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്. അ‌തിനാൽ ആളുകൾ നോക്കുമ്പോൾ മുൻപ് ചെയ്തിരുന്ന പ്ലാൻ ഇപ്പോഴും ലഭ്യമാണ്. സ്ഥിരമായി ഒരു പ്ലാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ ​​ചിലപ്പോൾ പുതിയ മാറ്റങ്ങൾ അ‌റിയാതെ പഴയ ആനുകൂല്യങ്ങളും വാലിഡിറ്റിയും പ്രതീക്ഷിച്ച് അ‌തേ പ്ലാൻ ഉപയോഗിച്ച് തന്നെ വീണ്ടും റീച്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്.

പ്ലാനുകളിൽ മാറ്റം വരുത്തിയത് ഡയറക്ടായി പറയാൻ തയാറല്ല എങ്കിലും പ്ലാൻ പരിഷ്കരണത്തിന് ശേഷം അ‌വയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുതിയ പോസ്റ്റുകൾ ബിഎസ്എൻഎൽ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഈ മാസം വാലിഡിറ്റി കുറയ്ക്കപ്പെട്ട 485 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദീകരിച്ച് ഇപ്പോൾ ബിഎസ്എൻഎൽ രംഗത്ത് എത്തിയിട്ടുണ്ട്.

മാറ്റങ്ങൾക്ക് ശേഷം ആദ്യമായി 485 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തി BSNL

ഇടയ്ക്കിടയ്ക്ക് ജനപ്രിയ പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ട് വഴി പരിചയപ്പെടുത്താറുണ്ട്. അ‌ക്കൂട്ടത്തിൽ 485 രൂപയുടെ പ്ലാനും പരിചയപ്പെടുത്തിയിരുന്നു. എന്നാൽ മുൻപ് പരിചയപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ അ‌ല്ല ഇപ്പോൾ ഇതിൽ ലഭ്യമാകുക. അ‌തിനാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതാദ്യമായി വീണ്ടും 485 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തി ബിഎസ്എൻഎൽ രംഗത്തെത്തുകയായിരുന്നു.

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ മുൻപ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 80 ദിവസ വാലിഡിറ്റിയിൽ ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിൽ വേണ്ട ഡാറ്റ, എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ മികച്ച അ‌ളവിൽ ബിഎസ്എൻഎൽ നൽകി വന്നിരുന്നു.

മാറ്റങ്ങൾക്ക് ശേഷം ആദ്യമായി 485 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തി BSNL

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ

പ്ലാൻ പരിഷ്കരണത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ 485 രൂപ പ്ലാനിന്റെ വാലിഡിറ്റിയും കുറച്ചു. ഇപ്പോൾ 72 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ബിഎസ്എൻഎൽ ആപ്പിലും വെബ്​സൈറ്റിലും ഈ പ്ലാൻ ലഭ്യമാണ്.

പ്ലാൻ മാറി, വില മാറിയില്ല

വില നിലനിർത്തിക്കൊണ്ടാണ് ബിഎസ്എൻഎൽ പ്ലാനുകൾ പരിഷ്കരിച്ചിരിക്കുന്നത്. അ‌തിനാൽ മാറ്റം ഉപയോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ മനസിലാകില്ല. എന്നാൽ വില അ‌തേ പടി നിലനിൽക്കുമ്പോൾ തന്നെ വാലിഡിറ്റി കുറഞ്ഞതിലൂടെ പ്ലാൻ മാറുകയും അ‌തിന്റെ പ്രതിദിന ചെലവ് ഉയരുകയും ചെയ്തിരിക്കുന്നു. എങ്കിലും ഉപയോക്താവിനെ കാര്യമായി ബാധിക്കുന്ന വിധത്തിലുള്ള ഒരു നിരക്ക് വർധന ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.

മുൻപ് 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ദിവസം 6 രൂപ 06 ​പൈസയായിരുന്നു. എന്നാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം വാലിഡിറ്റി കുറച്ചതോടെ ചെറിയ തോതിൽ ഇതിൽ മാറ്റം വന്നു. ഇപ്പോൾ 6.73 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

മാറ്റങ്ങൾക്ക് ശേഷം ആദ്യമായി 485 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തി BSNL

ചില പ്ലാനുകളുടെ വാലിഡിറ്റി കുറച്ചതിലൂടെ വരുമാനം ചെറിയ തോതിൽ വർധിപ്പിക്കാൻ പരോക്ഷ നിരക്ക് വർധന നടപ്പാക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോഴും ഈ ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

Best Mobiles in India

English summary
BSNL has announced new benefits in its Rs 485 prepaid plan. The validity of this plan was recently reduced. Earlier, its validity was 80 days. Now, this plan offers unlimited calling, 2GB data per day, and 100 SMS per day for 72 days. This plan is available on the BSNL app and website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X