Home
Recharge plans

30 ദിവസത്തേക്ക് ഇതിന് മുകളിൽ ഒരു പ്ലാൻ വേറെയില്ല! ഒരിക്കൽ കൂടി തറപ്പിച്ച് പറഞ്ഞ് ബിഎസ്എൻഎൽ

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്നിവയെല്ലാം ഇന്ത്യയിൽ ഒരു മാസ വാലിഡിറ്റിയിൽ നിരവധി റീച്ചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും സ്വകാര്യ കമ്പനികളുടെ പ്രതിമാസ പ്ലാനുകൾ കൂടുതലും 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. 30 ദിവസ വാലിഡിറ്റിയിൽ വിരലിൽ എണ്ണാവുന്ന പ്ലാനുകൾ മാത്രമേ വരുന്നുള്ളൂ. അ‌വയ്ക്കാകട്ടെ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളിൽ ഉള്ളത്ര ആനുകൂല്യങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. 30 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് ഓപ്ഷൻ നിർബന്ധമായും ഉണ്ടാകണം എന്ന് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ നിർദേശമുണ്ട്.

ട്രായി നിർദേശം പാലിക്കുന്നതിന്റെ ഭാഗമായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ തന്നെ കാര്യമായ നേട്ടം ഈ 30 ദിവസ പ്ലാനുകൾ നൽകുന്നില്ല. അ‌ഥവാ നൽകുന്ന പ്ലാനുകൾ ഉണ്ടെങ്കിൽ അ‌വയ്ക്ക് ഉയർന്ന നിരക്ക് നൽകുകയും വേണം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബിഎസ്എൻഎല്ലിലെ സാഹചര്യങ്ങൾ. അ‌വിടെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിമാസ പ്ലാൻ കാണാൻ സാധിക്കും.

ഇതിന് മുകളിൽ ഒരു പ്ലാൻ വേറെയില്ല! ഒരിക്കൽ കൂടി തറപ്പിച്ച് പറഞ്ഞ് BSNL

വെറും 200 രൂപയിൽ താഴെ വിലയിൽ, കൃത്യമായി പറഞ്ഞാൽ 199 രൂപ വിലയിൽ ബിഎസ്എൻഎൽ ഒരു 30 ദിവസ വാലിഡിറ്റി പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മാസത്തേക്ക് ഒരു ടെലിക്കോം ഉപയോക്താവിന് വേണ്ട എല്ലാ ആനുകൂല്യങ്ങളും മാന്യമായ അ‌ളവിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഒരു സാധാരണക്കാരനായ ടെലിക്കോം വരിക്കാരന് ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭിക്കാൻ ബിഎസ്എൻഎല്ലിന്റെ ഈ 199 രൂപ പ്ലാൻ സഹായിക്കുന്നു. അ‌തിനാൽത്തന്നെ ഏറ്റവും ജനപ്രിയമായ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിൽ ആദ്യ സ്ഥാനത്തിന് അ‌ർഹമായ പ്ലാൻ ആണ് ഇത്.

ഇതിന് മുകളിൽ ഒരു പ്ലാൻ വേറെയില്ല! ഒരിക്കൽ കൂടി തറപ്പിച്ച് പറഞ്ഞ് BSNL

ബിഎസ്എൻഎല്ലിന് മികച്ച പ്ലാനുകൾ ഏറെയുണ്ടെങ്കിലും പലർക്കും ഈ പ്ലാനുകളെപ്പറ്റിയും അ‌തിലെ ആനുകൂല്യങ്ങളെപ്പറ്റിയും കാര്യമായ ധാരണ ഇല്ല. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ തങ്ങളുടെ സാമൂഹിക മാധ്യമ അ‌ക്കൗണ്ടുകൾ ഉപയോഗപ്പെടുത്തി പ്രമുഖ പ്ലാനുകളെക്കുറിച്ച് ആളുകളോട് വിശദീകരിക്കാറുണ്ട്. ഇത് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരെയും ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ ദിവസം 997 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ബിഎസ്എൻഎൽ ഇത്തരത്തിൽ പരിചയപ്പെടുത്തിയിരുന്നു. ഇന്നിപ്പോൾ ഏറ്റവും പുതിയതായി 199 രൂപയുടെ പ്ലാനിനെയും ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ വീണ്ടും ഒരിക്കൽ കൂടി ഉപയോക്താക്കളെ പരിചയപ്പെടുത്തിയിരിക്കുന്നു. ''ഐഡിയൽ പ്രതിമാസ പ്ലാൻ ഇതാ, നിങ്ങളുടെ മാസം പവർ ആക്കൂ. ബി‌എസ്‌എൻ‌എൽ ₹199 റീചാർജ്, 30 ദിവസത്തെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി'' എന്ന കുറിപ്പോടെയാണ് ഈ പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നത്.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനെക്കാൾ ഉയർന്ന വിലയിൽ എത്തുന്ന ചില ബിഎസ്എൻഎൽ പ്ലാനുകൾ പോലും ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഏതാണ്ട് ഇതേ ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇതിന് മുകളിൽ ഒരു പ്ലാൻ വേറെയില്ല! ഒരിക്കൽ കൂടി തറപ്പിച്ച് പറഞ്ഞ് BSNL

199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന അ‌തേ ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റ് കമ്പനികളുടെ വരിക്കാർ ശരാശരി 150 രൂപയോളം അ‌ധികമായി നൽകുന്നുണ്ട്. 199 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ വെറും 6 രൂപ 63 ​പൈസ മാത്രമേ ചെലവ് വരുന്നുള്ളൂ.

More from GizBot

Best Mobiles in India

English summary
BSNL has announced the benefits of its Rs 199 prepaid plan in a tweet. The plan offers benefits for a validity of 30 days. The main benefits include 2GB daily data, unlimited calling, and 100 SMS per day. The daily cost of the Rs 199 plan comes to just Rs 6.63 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X