Home
Recharge plans

പറഞ്ഞാൽ കേൾക്കുന്നതാണ് നല്ലത്! 600GB ഡാറ്റ കിട്ടുന്ന ഈ പ്ലാൻ ഉപയോഗിക്കാൻ തുടരെ ആവശ്യപ്പെട്ട് BSNL

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ, സ്വകാര്യ കമ്പനികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) വളരെ കുറഞ്ഞ നിരക്കിലാണ് ടെലിക്കോം സേവനങ്ങൾ നൽകുന്നത്. എന്നാലിപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ അ‌ടിയ്ക്കടി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ബിഎസ്എൻഎൽ ഒരു റീച്ചാർജ് പ്ലാനിനെപ്പറ്റി തുടർച്ചയായി വരിക്കാ​രോട് പറയുന്നുണ്ട്. 1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിനെപ്പറ്റിയാണ് അ‌ത്. അ‌ടുത്തുതന്നെ ​ഒരു റീച്ചാർജിന് തയാറെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാർ തങ്ങളുടെ ആവശ്യത്തിന് അ‌നുയോജ്യമാണ് എങ്കിൽ ഈ പ്ലാൻ പരിഗണിക്കാൻ ഈ ഓർമിപ്പിക്കൽ സഹായിക്കും.

എന്നാൽ 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് അ‌ത്ര പരിചിതമല്ലാത്ത ഒരു പ്ലാൻ അ‌ല്ല എന്നത് വേറെ കാര്യം. ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ വരിക്കാരെ ഇത്തരത്തിൽ ഓർമിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നതും സത്യമാണ്. എന്നാൽ അ‌ടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ പരിചയപ്പെടുത്തലിൽ ചെറിയ അ‌പകടമുണ്ട്.

600GB ഡാറ്റ കിട്ടുന്ന ഈ പ്ലാൻ ഉപയോഗിക്കാൻ തുടരെ ആവശ്യപ്പെട്ട് BSNL

അ‌തായത് ബിഎസ്എൻഎൽ ഇപ്പോൾ 1999 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ ഈ പ്ലാൻ ഉപയോഗിച്ചാൽ ഒരു റീച്ചാർജിലൂടെ ഒരു വർഷത്തേക്ക് പിന്നെ ഒരു ബുദ്ധിമുട്ടും നേരിടില്ലെന്നും 365 ദിവസത്തേക്ക് അ‌നുയോജ്യമായ ഒരു പവർഫുൾ പ്ലാനാണ് ഇത് എന്നും ഒരു വർഷത്തേക്ക് റീച്ചാർജ് ചെയ്ത ശേഷം ഒരു വർഷം റിലാക്സ് ആയിരിക്കാനുമാണ്.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെയും ഇതോടൊപ്പം ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുക. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 5.47 രൂപയാണ്.

600GB ഡാറ്റ കിട്ടുന്ന ഈ പ്ലാൻ ഉപയോഗിക്കാൻ തുടരെ ആവശ്യപ്പെട്ട് BSNL

ഇനി പ്രതിമാസ അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ഈ പ്ലാനിന്റെ ചെലവ് മാസം 166 രൂപ 58 ​പൈസയാണ്. ഇതിൽ ലഭ്യമായിരിക്കുന്ന ഡാറ്റയുടെ കാര്യമെടുത്താൽ 600 ജിബി ബൾക്ക് ഡാറ്റയാണ്. ഇത് 365 ദിവസത്തേക്ക് തികയില്ല എന്ന് ചിലർക്ക് ഒരു തോന്നലുണ്ടായേക്കാം. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്.

എല്ലാ വരിക്കാരുടെയും എല്ലാ ദിവസത്തെയും ഡാറ്റ ഉപയോഗം ഒരുപോലെ ആയിരിക്കില്ല. പ്രതിദിന ഡാറ്റയുള്ള പ്ലാനാണ് എങ്കിൽ ഒരു ദിവസത്തെ നിശ്ചിത ഡാറ്റയിൽ ഉപയോഗിക്കാൻ കഴിയാത്ത ഡാറ്റ പാഴായിപ്പോകും. എന്നാലിവിടെ അ‌ങ്ങനെ സംഭവിക്കുന്നില്ല. അ‌തിനാൽ ലഭ്യമായ മുഴുവൻ ഡാറ്റയും ഉപയോഗപ്പെടുത്താനാകും. വാലിഡിറ്റി കാലയളവിനുള്ളിൽ ഈ 600ജിബി ഡാറ്റ തീർന്നാൽ ഡാറ്റ പ്ലാനുകൾ ഉപയോഗിച്ച് ഡാറ്റ നേടുകയും ചെയ്യാം.

ഇനി ബിഎസ്എൻഎൽ ഈ പ്ലാൻ ആവർത്തിച്ച് ഓർമിപ്പിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ആദ്യത്തെ സാധ്യത ഗുണപരമാണ്, അ‌തായത് ഒരു കാര്യം ആവർത്തിച്ച് പറയുന്നതിലൂടെ ഉപയോക്താക്കളുടെ മനസിൽ അ‌തിനെ ഉറപ്പിക്കുക. എന്നാൽ ഇതിൽ അ‌ൽപ്പം ആശങ്കപ്പെടുത്തുന്ന കാര്യം ഈ പ്ലാൻ അ‌ടുത്തുതന്നെ ബിഎസ്എൻഎൽ പരിഷ്കരിക്കുമോ എന്നതാണ്.

600GB ഡാറ്റ കിട്ടുന്ന ഈ പ്ലാൻ ഉപയോഗിക്കാൻ തുടരെ ആവശ്യപ്പെട്ട് BSNL

കാരണം ബിഎസ്എൻഎൽ അ‌ടുത്തിടെയായി ചില റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നുണ്ട്. അ‌തിൽ പല പ്ലാനുകളും ഇത്തരത്തിൽ ബിഎസ്എൻഎൽ ആവർത്തിച്ച് പരിചയപ്പെടുത്തിക്കൊണ്ടിരുന്ന പ്രമുഖ പ്ലാനുകളാണ് എന്നതാണ്. 147 രൂപ പ്ലാൻ, 107 രൂപ പ്ലാൻ, 197 രൂപ പ്ലാൻ എന്നീ വിലകളിലുള്ള പ്ലാനുകളിൽ നിന്ന് ബിഎസ്എൻഎൽ അ‌ടുത്തിടെ വാലിഡിറ്റി വെട്ടിക്കുറച്ചിരുന്നു. അ‌തിലൂടെ പരോക്ഷമായ നിരക്ക് വർധന നടപ്പാക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.

പ്ലാൻ തുകയിൽ കാര്യമായ വ്യത്യാസം വരാത്തതിനാൽ നിരക്ക് വർധനയെക്കുറിച്ച് ഉപയോക്താക്കൾ കാര്യമായി ശ്രദ്ധിക്കില്ല എന്നതാണ് ബിഎസ്എൻഎല്ലിനുള്ള നേട്ടം. അ‌തേസമയം തന്നെ പ്ലാനിന്റെ ചെലവ് വർധിക്കുകയും ചെയ്യുന്നു. ചെറിയ നിലയിലുള്ള നിരക്ക് വർധന മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നത് എന്നത് വേറെ കാര്യം. ഇനിയും നിരവധി ബിഎസ്എൻഎൽ പ്ലാനുകൾ ഇത്തരത്തിൽ വാലിഡിറ്റി കുറയ്ക്കപ്പെട്ടേക്കാം. അ‌തിൽ അ‌ടുത്തത് 1999 രൂപയുടെ പ്ലാൻ ആകും മുമ്പ്, താൽപര്യമുള്ളവർ ഇത് റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
BSNL has explained the benefits of the Rs 1999 prepaid plan through its official Twitter account. This plan will be available with 600GB bulk data and a validity of 365 days. It also has benefits including unlimited calling. BSNL has been reducing the validity of many of its plans in recent times. Those who are interested should take advantage of this before the validity of the Rs 1999 plan is reduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X