എന്തിന് മടിക്കണം, നല്ല ഭാവിക്ക് ഇത് ബെസ്റ്റാ! വരിക്കാർക് 160 ദിവസ പ്ലാൻ പരിചയപ്പെടുത്തി BSNL
സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ വരിക്കാർക്കായി ഒരു കിടിലൻ റീച്ചാർജ് പ്ലാൻ വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നു. വരിക്കാർക്ക് ഏറെ ലാഭം നൽകുന്ന നിരവധി പ്ലാനുകൾ ബിസ്എൻഎല്ലിന് ഉണ്ടെങ്കിലും പലർക്കും ആ പ്ലാനുകളെപ്പറ്റി കാര്യമായ അറിവില്ല. ഈ സാഹചര്യത്തിൽ സ്വന്തം വരിക്കാർക്കും മറ്റുള്ള ടെലിക്കോം കമ്പനികളുടെ വരിക്കാർക്കും അറിയാനായി ബിഎസ്എൻഎൽ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ മികച്ച പ്ലാനുകൾ പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഒരു ജനപ്രിയ പ്ലാൻ ഒരിക്കൽ കൂടി ബിഎസ്എൻഎൽ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു.
160 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്ന 997 രൂപയുടെ പ്ലാൻ ആണ് ബിഎസ്എൻഎൽ വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ 4ജി വ്യാപനം ഏറെ പുരോഗമിച്ചതിനാൽ നിരവധി ഉപയോക്താക്കൾക്ക് മുൻപത്തെക്കാൾ മികച്ച നിലയിൽ ഡാറ്റ സേവനങ്ങൾ അടക്കം ആസ്വദിക്കാൻ സാധിക്കും എന്ന പ്രത്യേകതയുണ്ട്.

997 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.
ഏതാണ്ട് അഞ്ച് മാസത്തിൽ കൂടുതൽ കാലയളവിലേക്ക് ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഏറ്റവും മാന്യമായ വിലയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കുന്നു. 2ജിബി പ്രതിദിന ഡാറ്റ എന്നത് ഒരു ഉപയോക്താവിന്റെ ദൈനംദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാനുള്ള മാന്യമായ അളവാണ്. അൺലിമിറ്റഡ് കോളിങ്ങും ഉണ്ട്.

160 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്രീപെയ്ഡ് പ്ലാനിന് പ്രതിദിനം 6 രൂപ 23 പൈസയാണ് ഉപയോക്താക്കൾക്ക് ചെലവാകുക. പ്രതിമാസ ചെലവ് നോക്കിയാൽ ഇത് ഏകദേശം 199+ രൂപ വരും. എന്നാൽ പ്ലാനിനായി മുടക്കുന്ന തുകയിൽ ചെറിയ ഇളവ് നേടാൻ ഒരു മാർഗവും ബിഎസ്എൻഎൽ തന്നെ ഒരുക്കിയിട്ടുണ്ട്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ആണ് ഇളവിനുള്ള ആ മാർഗം. കാരണം ഈ ആപ്പ് ഉപയോഗിച്ച് 249 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ റീച്ചാർജ് ചെയ്താൽ 20 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതായത് 977 രൂപ 06 പൈസ നൽകിയാൽ മതി.
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം വീണ്ടും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. കഴിഞ്ഞ വർഷം സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനവിനെ തുടർന്ന് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിഎസ്എൻഎൽ ലാഭക്കണക്ക് രേഖപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ മുതലിങ്ങോട്ട് ബിഎസ്എൻഎല്ലിൽ നിന്ന് വീണ്ടും വരിക്കാർ കൊഴിഞ്ഞു തുടങ്ങി.

തുടർന്ന് ഓരോ മാസം കഴിയും തോറും ബിഎസ്എൻഎല്ലിൽ നിന്ന് കൊഴിഞ്ഞു പോകുന്ന ആളുകളുടെ എണ്ണം കൂടി. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇത് പ്രകാരം ജനുവരിയിൽ ബിഎസ്എൻഎല്ലിന് 152,181 വരിക്കാരെ നഷ്ടമായിട്ടുണ്ട്. ഫെബ്രുവരി എത്തിയപ്പോഴേക്കും കൊഴിഞ്ഞ് പോയവരുടെ എണ്ണം കൂടി.
ബിഎസ്‌എൻഎല്ലിന് 566069 വയർലെസ് വരിക്കാരെ ഫെബ്രുവരിയിൽ നഷ്ടപ്പെട്ടു എന്ന് ട്രായിയുടെ റിപ്പോർട്ട് പറയുന്നു. 5ജി സേവനങ്ങൾ ഇതുവരെ കാര്യമായി അവതരിപ്പിക്കാത്ത വിഐക്കും തുടർച്ചയായി വരിക്കാരെ നഷ്ടപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം 4ജി വ്യാപനം പൂർത്തിയാക്കുകയും പിന്നാലെ 5ജി അവതരിപ്പിക്കുകയും ചെയ്താൽ മാത്രമേ ബിഎസ്എൻഎല്ലിന് പിടിച്ചുനിൽക്കാനാകൂ.


Click it and Unblock the Notifications








