Home
Recharge plans

1 രൂപ മുടക്കിയാൽ മതി, സിം അ‌ടക്കം 200 രൂപയ്ക്കുള്ള ആനുകൂല്യങ്ങളുണ്ട്! ആസാദി കാ പ്ലാൻ കാലാവധി നീട്ടി BSNL

ഇന്ത്യൻ സ്വാതന്ത്ര്യദിനം കണക്കിലെടുത്ത ആസാദി കാ പ്ലാൻ എന്ന പേരിൽ ബിഎസ്എൻഎൽ ഒരു പ്രത്യേക ഓഫർ അ‌വതരിപ്പിച്ചിരുന്നു. വെറും ഒരു രൂപ മുടക്കുന്നതിലൂടെ സിം കാർഡ് അ‌ടക്കം നൽകിക്കൊണ്ട് ഒരു മാസത്തേക്ക് നിറയെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓഫർ ആയിരുന്നു ഇത്. 2025 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ആസാദി കാ പ്ലാൻ ഓഫറിന്റെ കാലാവധി എന്നാണ് ഓഫർ അ‌വതരിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ പറഞ്ഞിരുന്നത്. അ‌തായത് ഈ ഓഫർ വേണമെങ്കിൽ ഓഗസ്റ്റ് 31ന് മുൻപ് പ്രയോജനപ്പെടുത്തണം എന്ന്.

ഓഫർ കാലാവധി നീട്ടി

ഓഗസ്റ്റ് 31 വരെ മാത്രമേ ലഭ്യമാകൂ എന്ന് അ‌റിയിച്ചിരുന്ന ആസാദി കാ പ്ലാൻ ഓഫർ ഇപ്പോഴും ബിഎസ്എൻഎൽ വരിക്കാർക്ക് പ്രയോജനപ്പെടുത്താനാകും. കാരണം ഓഗസ്റ്റ് 31ന് ശേഷവും ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാണ്. കൂടുതൽ വിശദമായി അ‌ന്വേഷിച്ചപ്പോഴേക്കും ബിഎസ്എൻഎല്ലിന്റെ പ്രഖ്യാപനം കാണാനായി, ഈഓഫർ സെപ്റ്റംബർ 15 വരെ നീട്ടി എന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത്.

1 രൂപ മുടക്കിയാൽ മതി, ആസാദി കാ പ്ലാൻ കാലാവധി നീട്ടി BSNL

അ‌തായത് വെറും 1 രൂപ മുടക്കുന്നതിലൂടെ ബിഎസ്എൻഎൽ കണക്ഷൻ നേടാനും ഒരു മാസത്തേക്ക് സൗജന്യമായി ആനുകൂല്യങ്ങൾ ആസ്വദിക്കാനുമുള്ള അ‌വസരം ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിക്കിട്ടിയിരിക്കുന്നു എന്നർഥം. ബിഎസ്എൻഎൽ 4ജി എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉൾപ്പെടെ ഇത് ഒരു സുവർണാവസരമാണ്. കാരണം ഓഫർ പ്രയോജനപ്പെടുത്തിയാൽ കാശുമുടക്ക് ഇല്ലാതെ ഡാറ്റയും കോളിങ്ങും പരീക്ഷിക്കാം.

1 രൂപയ്ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ ആസാനി കാ പ്ലാൻ ഓഫർ പ്രകാരം പുതിയതായി ഒരു രൂപ മുടക്കി ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ഉപയോക്താക്കൾക്ക് ഫ്രീ സിം, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 30 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. അ‌തായത് ഒരു മാസത്തേക്ക് ആവശ്യമായ ആനുകൂല്യങ്ങൾ എല്ലാം ഇതിലുണ്ട്.

1 രൂപ മുടക്കിയാൽ മതി, ആസാദി കാ പ്ലാൻ കാലാവധി നീട്ടി BSNL

ബിഎസ്എൻഎല്ലിനൊപ്പം ഡിജിറ്റൽ സ്വാതന്ത്ര്യം നേടൂ എന്നാണ് ഈ ഓഫർ നൽകിക്കൊണ്ട് ബിഎസ്എൻഎൽ ടെലിക്കോം ഉപയോക്താക്കളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഓഫറിൽ വാങ്ങുന്ന സിമ്മുകളിൽ 30 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഈ 30 ദിവസം കഴിഞ്ഞാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ ലഭ്യമായിട്ടുള്ള പ്ലാനുകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടിവരും.

ഉപയോക്താക്കൾ തൊട്ടടുത്ത് ഉള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ (CSC) അല്ലെങ്കിൽ റീട്ടെയിലർ സ്റ്റോർ സന്ദർശിച്ച് ബിഎസ്എൻഎൽ ആസാദി കാ പ്ലാൻ ഓഫർ സ്വന്തമാക്കാം. ബിഎസ്എൻഎൽ കണക്ഷനിലേക്ക് വരാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. നിലവിൽ നിരവധിയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുണ്ട്. അ‌തിനാൽ മുൻപത്തെക്കാൾ മികച്ച നിലയിൽ പലയിടങ്ങളിലും ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാണ്.

ഒരു ഓഫർ നിർത്തലാക്കി

1 രൂപയുടെ ഓഫർ കാലാവധി നീട്ടിയെങ്കിലും മറ്റൊരു സ്പെഷൽ ഓഫർ ഇപ്പോൾ ബിഎസ്എൻഎൽ നിർത്തലാക്കിയിട്ടുണ്ട്. 400 രൂപ വിലയിൽ 400 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആണ് നിർത്തലാക്കിയത്. ബിഎസ്എൻഎൽ 4ജി വ്യാപനം 90000 ടവറുകൾ പിന്നിട്ടപ്പോൾ അ‌തിന്റെ ആഘോഷത്തിന്റെ ഭാഗമായി ആദ്യം വെറും നാല് ദിവസത്തേക്കാണ് 400 രൂപ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചത്.

1 രൂപ മുടക്കിയാൽ മതി, ആസാദി കാ പ്ലാൻ കാലാവധി നീട്ടി BSNL

എന്നാൽ പിന്നീട് പല തവണകളായി 400 രൂപ ഓഫറിന്റെ കാലാവധി നീട്ടി. ഏറ്റവുമൊടുവിൽ പറഞ്ഞത് ഓഗസ്റ്റ് 27 വരെ മാത്രമാകും ആ പ്ലാൻ ലഭ്യമാകുക എന്നായിരുന്നു. ഇത്തവണ പറഞ്ഞതുപോലെ തന്നെ ഓഗ്സ്റ്റ് 27ന് തന്നെ ആ ഓഫർ ബിഎസ്എൻഎൽ പിൻവലിച്ചു. 40 ദിവസത്തേക്ക് 400ജിബി ഡാറ്റ വെറും 400 രൂപയ്ക്ക് ലഭ്യമാകുന്നത് ധാരാളം ഡാറ്റ ഉപയോഗമുള്ള വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has extended the validity of its Rs 1 plan offer till September 15. Earlier, BSNL had announced that it would be available only till August 31. However, according to the new notification, it will be available till September 15. BSNL is offering benefits like free SIM, unlimited calling, 100 SMS per day, 2GB data per day, and 30 days validity in the Rs 1 offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X