Home
Recharge plans

വീട്ടുകാരേ മാസം 249 രൂപയ്ക്ക് ഇന്റർനെറ്റ് വേണോ! 500 രൂപയിൽ താഴെ വിലയുള്ള കേരളത്തിലെ BSNL ​ഫൈബർ പ്ലാനുകൾ

പഴയ കാലമല്ല, ​വൈദ്യുതി പോലെ തന്നെ, ഇന്റർനെറ്റും വീടുകളിൽ അ‌വശ്യം വേണ്ട ഒന്നായി മാറിയിരിക്കുന്നു. പഠനാവശ്യത്തിനായും, ജോലി ആവശ്യത്തിനായും എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾക്കായുമൊക്കെ വീടുകളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) പ്രധാനിയായ ബിഎസ്എൻഎൽ വളരെ മികച്ച പ്ലാനുകളുമായി ഇന്ത്യയിലെമ്പാടും ​ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ നൽകിവരുന്നുണ്ട്. മൊ​ബൈൽ കണക്ഷന്റെ കാര്യം പോലെയല്ല, പരാതികളില്ലാത്ത വിധം മികച്ച വേഗതതന്നെ ബിഎസ്എൻഎൽ ​ഫൈബർ കണക്ഷനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിന് ഉള്ള മേൽ​ക്കൈ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലും കാണാം എന്ന പ്രത്യേകതയുമുണ്ട്.

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇന്റർനെറ്റ് ആവശ്യമുള്ളവർക്കായി 25Mbps മുതൽ 300 Mbps വരെ വേഗതയുള്ള വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ചില പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കം വാഗ്ദാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഒടിടി സബ്സ്ക്രിപ്ഷൻ ഒരു സാധാരണ ആനുകൂല്യം മാത്രമാണ്.

500 രൂപയിൽ താഴെ വിലയുള്ള കേരളത്തിലെ BSNL ​ഫൈബർ പ്ലാനുകൾ

എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ടെലിക്കോം പ്ലാനുകൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ ആ നയം തെറ്റിച്ചുകൊണ്ട് ചില ​​ഫൈബർ പ്ലാനുകളിൽ ബിഎസ്എൻഎൽ ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തുകൊണ്ടാണ് അ‌ത് പ്രത്യേകം എടുത്തുപറയുന്നത്. കേരളത്തിൽ 249 രൂപ മുതൽ വിലയിൽ ബിഎസ്എൻഎൽ ​ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നു (ഇത് ജിഎസ്ടി കൂടാതെയുള്ള തുകയാണ്).

500 രൂപയിൽ താഴെ വിലയിൽ ബിഎസ്എൻഎൽ കേരളത്തിൽ ലഭ്യമാക്കിയിരിക്കുന്ന ​ഫൈബർ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 249 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ: എല്ലാവർക്കും ലഭ്യമാകുന്ന ഒരു പ്ലാനല്ല ഇത്, മറിച്ച് റൂറൽ ഏരിയകൾക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന പ്ലാൻ ആണ്. 25Mbps വേഗതയിൽ 10GB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള കേരളത്തിലെ BSNL ​ഫൈബർ പ്ലാനുകൾ

299 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ: 25Mbps വേഗതയിൽ 20GB ഡാറ്റയാണ് ഈ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിൽ ലഭിക്കും. 249 രൂപയുടെ പ്ലാൻ പോലെ ഈ പ്ലാനും എല്ലാവർക്കും ലഭിക്കില്ല. പുതിയ കസ്റ്റമേഴ്സിന് മാത്രമാണ് ഈ 299 രൂപ പ്ലാൻ തെരഞ്ഞെടുക്കാനാകുക.

399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 40Mbps വേഗതയിൽ 1400GB ഡാറ്റയാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകുക. ഏത് നെറ്റ്വർക്കിലേക്കും അ‌ൺലിമിറ്റഡ് കോളിങ്ങും ഇതിൽ ലഭിക്കും. റൂറൽ ഏരിയകളിലെ വ്യക്തിഗത വിഭാഗത്തിലുള്ളവർക്കാണ് ഈ പ്ലാൻ ലഭ്യമാകുക. ​ഫൈബർ റൂറൽ ​വൈ​ഫൈ ഹോം പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്.

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഒരു വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ അ‌ത്യാവശ്യം മികച്ച രീതിയിൽ കുറഞ്ഞ ചെലവിൽ നടത്താൻ പറ്റുന്ന ഒരു മികച്ച ഓപ്ഷനാണ് ഈ പ്ലാൻ, 50 Mbps വേഗതയിൽ 3300GB ഡാറ്റയാണ് ഈ പ്ലാൻ പ്രതിമാസം വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ്ങും ഇതോടൊപ്പം ലഭ്യമാകും. ​ഫൈബർ ബേസിക് നിയോ എന്നാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ പേര്.

500 രൂപയിൽ താഴെ വിലയുള്ള കേരളത്തിലെ BSNL ​ഫൈബർ പ്ലാനുകൾ

499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 60 Mbps വേഗതയിൽ 3300GB ഡാറ്റയാണ് ഈ ​ഫൈബർ പ്ലാനിൽ ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്. ബിഎസ്എൻഎൽ ​ഫൈബർ ബേസിക് പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്. 500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും വേഗതയുള്ള പ്ലാൻ ഇതാണ്.

More from GizBot

Best Mobiles in India

English summary
BSNL offers various fiber broadband plans with speeds ranging from 25Mbps to 300 Mbps for those looking for an internet connection. Some of these plans also offer OTT subscriptions. BSNL fiber plans under Rs 500 are available in Kerala. They come in prices of Rs 249, Rs 299, Rs 399, Rs 449, and Rs 499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X