400GB ഡാറ്റ ചുളു വിലയ്ക്ക് കിട്ടുന്ന ഫ്ലാഷ് സെയിൽ ബിഎസ്എൻഎൽ ജൂലൈ 7 വരെ നീട്ടി; നേട്ടം നാട്ടുകാർക്ക് തന്നെ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 4ജി വ്യാപനത്തിന്റെ ഭാഗമായി 90000 4ജി ടവറുകൾ എന്ന നേട്ടം കൈവരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രഖ്യാപിച്ച ഫ്ലാഷ് സെയിലിന്റെ തിയതി ജൂലൈ 7 വരെ നീട്ടി. നേരത്തെ ജൂലൈ 1 വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. എന്നാൽ ജൂലൈ ഒന്ന് പിന്നിട്ടിട്ടും ഈ ഓഫർ പിൻവലിച്ചിട്ടില്ല. എന്നുമാത്രമല്ല, ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 6 ദിവസത്തേക്ക് കൂടി, അതായത് ജൂലൈ 7 വരെ ഫ്ലാഷ് സെയിൽ നീട്ടിയിരിക്കുന്നു.
ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ ഓഫർ
400 രൂപ മുടക്കി റീച്ചാർജ് ചെയ്താൽ 40 ദിവസ വാലിഡിറ്റിയിൽ 400ജിബി ഡാറ്റ ലഭ്യമാകും എന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഫ്ലാഷ് സെയിൽ. ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള നാല് ദിവസത്തേക്കാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് അറിയിച്ചിരുന്നത് എങ്കിലും മികച്ച പ്രതികരണങ്ങളെത്തുടർന്നാകാം ഇത് ജൂലൈ 7 വരെ നീട്ടിയിട്ടുണ്ട്.

ഡാറ്റ മാത്രമാണ് 400 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. ഒരു ജിബി ഡാറ്റയ്ക്ക് ഒരു രൂപ മാത്രം മുടക്കിയാൽ മതി എന്നതും അൺലിമിറ്റഡ് ഡാറ്റയ്ക്ക് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ 400ജിബി ഡാറ്റ ലഭ്യമാകുമെന്നതും ഈ പ്ലാനിനെ ആകർഷകമാക്കുന്നു. ദിവസം 10ജിബി ഡാറ്റ വച്ച് ഉപയോഗിച്ചാൽ 40 ദിവസം കൊണ്ട് 400ജിബി തീർക്കാം. എന്നാൽ ദിവസവും ഇത്രയും ഡാറ്റ ഉപയോക്താക്കൾക്ക് പൊതുവിൽ ആവശ്യം വരാറില്ല.
അതേസമയം 400 രൂപ മുടക്കാൻ തയാറല്ലാത്തവർ ഡാറ്റ വേണമെങ്കിൽ നിരാശരാകേണ്ടതില്ല. കാരണം വെറും 16 രൂപ മുതൽ വിലയിൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്. മറ്റ് പ്ലാനുകളുടെ കാര്യത്തിലെന്ന പോലെ ഡാറ്റ പ്ലാനുകളും സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്.

ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിൽ 4ജി ടവറുകൾ ലഭ്യമായതിനാൽ ഉപയോക്താക്കൾക്ക് മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്. മെയിൻ പ്ലാനിൽ ഡാറ്റ ലഭ്യമാകുമെങ്കിലും പ്രതിദിന ഡാറ്റ പരിധി പിന്നിടുകയോ മറ്റ് ഏതെങ്കിലും വിധത്തിലോ എക്സ്ട്രാ ഡാറ്റ ആവശ്യമായി വന്നാൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ ബിഎസ്എൻഎൽ ഡാറ്റ പ്ലാനാണ് 16 രൂപയുടെ പ്ലാൻ.
16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിൽ ഒരു ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ലഭ്യമാകുക. അടിയന്തര ഘട്ടങ്ങളിലും മറ്റും കൂടുതൽ പേർ തെരഞ്ഞെടുക്കുക ഈ പ്ലാനാണ്. 16 രൂപ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷൻ 58 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഒരു ആഴ്ച വാലിഡിറ്റിയിൽ കൃത്യമായി പറഞ്ഞാൽ 7 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
58 രൂപയുടെ പ്ലാനിനെക്കാൾ കുറച്ചുകൂടി വാലിഡിറ്റിയിൽ ഡാറ്റ പിന്തുണ ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഓപ്ഷൻ 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇതിൽ 40 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വീതം ലഭ്യമാകും. അതായത് ആകെ 80ജിബി ഡാറ്റയാണ് 198 രൂപയുടെ പ്ലാനിൽ ലഭ്യമാകുക.

ഇവ കൂടാതെ 411 രൂപ, 1515 രൂപ വിലകളിലാണ് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ എത്തുന്നത്. 411 രൂപ പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വീതം നൽകുന്നു. 1515 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വീതം വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







