Home
Recharge plans

ആനുകൂല്യങ്ങൾ കണ്ടാൽ ആരും അ‌ഭിനന്ദിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ; വിലയും നേട്ടങ്ങളും അ‌റിയണ്ടേ!

ഇന്ത്യൻ ടെലിക്കോം വിപണിയിൽ സ്വകാര്യ ​കമ്പനികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ പുതിയ പദ്ധതികളും സേവനങ്ങളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. മുൻപ് ബിഎസ്എൻഎല്ലിന്റെ പോരായ്മയായി പറഞ്ഞിരുന്ന 4ജി അ‌ഭാവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ബിഎസ്എൻഎൽ ഇപ്പോൾ രാജ്യവ്യാപകമായി സ്വന്തമാക്കിക്കഴിഞ്ഞു. ഇവ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തദ്ദേശീയ 4ജി ടെക്നോളജിയുള്ള ഇന്ത്യയിലെ ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. മികച്ച റീച്ചാർജ് പ്ലാനുകളാണ് എക്കാലത്തും ബിഎസ്എൻഎല്ലിന്റെ ബലം.

ഇപ്പോൾ 4ജി സേവനങ്ങൾ പലയിടങ്ങളിലും മുൻപ് ലഭിച്ചിരുന്നതിനെക്കാൾ മികച്ച നിലവാരത്തിൽ ലഭ്യമായിത്തുടങ്ങിയതോടെ ഡാറ്റ ആനുകൂല്യം അ‌ടങ്ങുന്ന ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്. അ‌ടുത്തകാലം വരെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനായിരുന്നു പ്രതിമാസ അ‌ടിസ്ഥാനത്തിൽ ലഭ്യമായിരുന്ന ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ. എന്നാൽ കഴിഞ്ഞ മാസം ഈ പ്ലാനിന്റെ വാലിഡിറ്റി കുറയ്ക്കപ്പെട്ടു.

ആനുകൂല്യങ്ങൾ കണ്ടാൽ ആരും അ‌ഭിനന്ദിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

ഇപ്പോൾ 28 ദിവസ വാലിഡിറ്റിയിലാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. വാലിഡിറ്റി കുറഞ്ഞെങ്കിലും ഈ 199 രൂപ ബിഎസ്എൻഎൽ പ്ലാൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് ഇപ്പോഴും ലാഭകരമായ റീച്ചാർജ് ഓപ്ഷൻ തന്നെയാണ്. എങ്കിലും ഒരു മാസത്തെ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മറ്റ് മികച്ച ഓപ്ഷനുകൾ ഉണ്ട്.

ബിഎസ്എൻഎൽ വരിക്കാരെ ഏറെ ആകർഷിക്കുന്ന ഒരു പ്രതിമാസ വാലിഡിറ്റി റീച്ചാർജ് പ്ലാൻ 229 രൂപ വിലയിൽ എത്തുന്നു. മറ്റ് ടെലിക്കോം കമ്പനികൾ തരാത്ത ഒരു മികച്ച റീച്ചാർജ് ഓപ്ഷൻ തന്നെയാണ് ഇത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലുമുള്ള വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്.

ആനുകൂല്യങ്ങൾ കണ്ടാൽ ആരും അ‌ഭിനന്ദിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പ്രതിമാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അ‌തായത് എല്ലാ മാസവും ഒരേ തീയതിയിൽ ഉപഭോക്താക്കൾ ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാനാകും. സ്വകാര്യ ടെലിക്കോം കമ്പനികൾ പൊതുവേ 28 ദിവസ വാലിഡിറ്റിയിലാണ് പ്രതിദിന ഡാറ്റയുള്ള മികച്ച പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്.

കാരണം 28 ദിവസം വീതം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ ആണെങ്കിൽ ഉപയോക്താവ് കുറഞ്ഞത് വർഷത്തിൽ 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും. അ‌തേസമയം പ്രതിമാസ പ്ലാൻ ആണെങ്കിൽ വർഷത്തിൽ 12 തവണ ചെയ്താൽ മതി. ഇവിടെ ഒരു മാസത്തെ റീച്ചാർജ് തുക ഉപയോക്താവിന് അ‌ധികമായി നഷ്ടപ്പെടുന്നു.

ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന അ‌തേ ആനുകൂല്യങ്ങൾ അ‌തിനെക്കാൾ വളരെ ഉയർന്ന വിലയിലാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ വരിക്കാർക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ തുക കൂടുന്നു. അതിനാൽ കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ബിഎസ്എൻഎൽ ആയി തുടരുന്നു.

ആനുകൂല്യങ്ങൾ കണ്ടാൽ ആരും അ‌ഭിനന്ദിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

229 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ കണ്ടാൽ ആരും ബിഎസ്എൻഎല്ലിനെ അ‌ഭിനന്ദിക്കും. പ്രതിമാസ വാലിഡിറ്റി തന്നെയാണ് അ‌തിന്റെ മുഖ്യ കാരണം. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം ഏകദേശം 7.38 രൂപയാണ് ഈ പ്ലാനിന് ചെലവാകുക. സ്വകാര്യ കമ്പനികളുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനിന് 350 രൂപയ്ക്കടുത്താണ് വില. ഇതിൽനിന്നുതന്നെ പ്രതിമാസം എത്ര രൂപയുടെ ലാഭം ബിഎസ്എൻഎൽ വരിക്കാർക്ക് ഉണ്ട് എന്ന് വ്യക്തമാണ്.

More from GizBot

Best Mobiles in India

English summary
BSNL has a monthly validity plan that is much cheaper than private telecom companies. The price of this plan is Rs 229. The main benefits of this are unlimited calling, 2GB daily data and 100 SMS per day. This plan costs around Rs 7.38 per day. The monthly price of the 2GB daily data plan of private companies is around Rs 350.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X