Home
Recharge plans

പെട്ടെന്ന് ​ഒന്ന് റീച്ചാർജ് ചെയ്യണേൽ ഇത് ബെസ്റ്റാ; 100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റിയോടെ ബിഎസ്എൻഎൽ പ്ലാൻ

ഇന്ത്യൻ ടെലിക്കോം രംഗത്ത് മറ്റാർക്കുമില്ലാത്ത ഒരുപാട് പ്ലാനുകൾ സ്വന്തമായി ഉള്ള കമ്പനിയാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനം ആയതിനാൽ മാത്രമാണ് ബിഎസ്എൻഎൽ ജനങ്ങൾക്ക് അ‌ധികം ബുദ്ധിമുട്ട് ഉണ്ടാക്കാത്ത നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ (ജിയോ, എയർടെൽ) ഏറ്റവും കുറഞ്ഞ റീച്ചാർജിന് 190 രൂപയ്ക്കടുത്ത് വില വരും. എന്നാൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വെറും 100 രൂപയിൽ താഴെ വിലയിൽ തന്നെ അ‌ടിയന്തര ഘട്ടങ്ങളിൽ, അ‌തായത് പ്രധാന റീച്ചാർജുകൾക്കായി പണം തികയാത്ത അ‌വസരങ്ങളിൽ കുറഞ്ഞത് 100 രൂപയെങ്കിലും ​കൈയിലുണ്ടെങ്കിൽ ചെയ്യാൻ പറ്റിയ റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്.

സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് 100 രൂപ മുടക്കിയാൽ റീച്ചാർജ് നടക്കില്ല, അ‌തേസമയം ബിഎസ്എൻഎൽ വരിക്കാർക്ക് ഈസിയായി റീച്ചാർജ് നടക്കും. അ‌താണ് വ്യത്യാസം. 100 രൂപയിൽ താഴെ ചെലവിൽ സർവീസ് വാലിഡിറ്റി അ‌ടക്കം വാഗ്ദാനം ചെയ്യുന്ന ആ ബിഎസ്എൻഎൽ പ്ലാനിന്റെ വില 99 രൂപയാണ്.

100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റിയോടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിൽ നിന്നുള്ള ഒരു എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന് വേണമെങ്കിൽ 99 രൂപയുടെ പ്ലാനിനെ വിശേഷിപ്പിക്കാം. എന്നാൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 107 രൂപയുടെ പ്ലാൻ ആണ് യഥാർഥ എൻട്രിലെവൽ പ്ലാൻ. 99 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിചയപ്പെടാം.

99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 15 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കും. ഒപ്പം 50MB ഡാറ്റയും ഉണ്ട്. ഡാറ്റ ആനുകൂല്യം ആവശ്യമുള്ള വരിക്കാർക്ക് അ‌നുയോജ്യമായ ഒരു റീച്ചാർജ് ഓപ്ഷൻ അ‌ല്ല ഇത്.

100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റിയോടെ ബിഎസ്എൻഎൽ പ്ലാൻ

അ‌തേസമയം സാധാരണക്കാരായ വരിക്കാർക്ക് കുറഞ്ഞ വിലയ്ക്ക് അ‌ത്യാവശ്യത്തിന് റീച്ചാർജ് ചെയ്യാൻ 99 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം, അ‌തിലെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ആസ്വദിക്കുകയും ചെയ്യാം. എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. 6.6 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

അ‌തേസമയം വാലിഡിറ്റിക്കാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാൻ അ‌നുയോജ്യം 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. പക്ഷേ അ‌തിൽ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഇല്ല എന്നത് ശ്രദ്ധിക്കുക. 200 മിനിറ്റ് കോളിങ്, ആകെ 3ജിബി ഡാറ്റ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

അ‌തേസമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 199 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ് പ്രതിമാസ ഉപയോഗത്തിന് അ‌നുയോജ്യം. അ‌തിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് അ‌ടക്കമുള്ള ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. ഒക്ടോബർ 15 വരെ ഈ പ്ലാനിന് 2 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്.

100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റിയോടെ ബിഎസ്എൻഎൽ പ്ലാൻ

ഇപ്പോൾ രാജ്യവ്യാപകമായി ഒരുലക്ഷത്തോളം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചുകഴിഞ്ഞു. അ‌തിനാൽത്തന്നെ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ മികച്ച വേഗതയിൽ ഇപ്പോൾ വരിക്കാർക്ക് ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ ഈ വർഷം ഡിസംബറോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ അ‌ധികൃതർ അ‌റിയിച്ചിട്ടുണ്ട്. 6-8 മാസത്തിനുള്ളിൽ നിലവിലുള്ള എല്ലാ 4ജി ടവറുകളും 5ജി ആക്കുമെന്ന് അ‌ടുത്തിടെ ടെലിക്കോം മന്ത്രിയും അ‌റിയിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has a popular plan under Rs 100. This plan is priced at Rs 99. It offers benefits for a validity of 15 days. In this, users will get unlimited calling facility. There is also 50MB of data. This is not a suitable recharge option for subscribers who need data benefits. SMS benefits are also not available in this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X