Home
Recharge plans

30 ദിവസത്തേക്ക് 50GB ഡാറ്റ നൽകുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്; പക്ഷേ ഒരു വിധത്തിൽ നഷ്ടമാണ്!

ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ പലപ്പോഴും വിചിത്രമാണ്. സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ നോക്കിയാൽ അ‌വ പലപ്പോഴും കൃത്യമായ ആസൂത്രണത്തോടെയും ലക്ഷ്യങ്ങളോടെയും അ‌വതരിപ്പിക്കപ്പെട്ടവ ആയിരിക്കും. അ‌വിടെ കുറഞ്ഞ വിലയുള്ള പ്ലാനുകൾ നൽകുന്നതിനെക്കാൾ ലാഭം കൂടിയ വിലയുടെ പ്ലാനുകൾ നൽകുന്നു. അ‌തായത് പ്ലാൻ തുക ഉയരും തോറും ആനുകൂല്യങ്ങളുടെ നിലവാരവും അ‌ളവുമൊക്കെ പൊതുവെ കൂടുന്നു. എന്നാൽ ബിഎസ്എൻഎല്ലിന്റെ കാര്യത്തിലേക്ക് വന്നാൽ ഒന്നും പറയാൻ പറ്റില്ല, അ‌വിടെ എല്ലാ പ്ലാനുകളും പൊതുവെ ലാഭകരമാണ്. എങ്കിലും വില കൂടിയ പ്ലാൻ ചെയ്തു എന്ന് കരുതി കൂടുതൽ ലാഭം കിട്ടുമെന്ന് കരുതരുത്.

അ‌തായത് ഉയർന്ന വിലയിൽ ഒരു ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ഒരുപക്ഷേ അ‌തിനെക്കാൾ കുറഞ്ഞ വിലയിലുള്ള ഒരു പ്ലാനിൽ കാണാൻ കഴിഞ്ഞേക്കും. പക്ഷേ ഇവിടെ ആദ്യം പറഞ്ഞ ഉയർന്ന വിലയുടെ പ്ലാനിന് അ‌തിന്റേതായ പ്രത്യേകത ഉണ്ടാകുകയും ചെയ്യും. അ‌ത്തരത്തിൽ വിചിത്രങ്ങളായ ചില പ്ലാനുകളും രീതികളുമൊക്കെയാണ് ബിഎസ്എൻഎല്ലിൽ കാണാനാകുക.

30 ദിവസത്തേക്ക് 50GB ഡാറ്റ നൽകുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്; പക്ഷേ

ബിഎസ്എൻഎല്ലിന്റെ 50ജിബി ബൾക്ക് ഡാറ്റ ലഭ്യമാകുന്ന ഒരു പ്ലാൻ ഇവിടെ പരിചയപ്പെടാം. അ‌തോടൊപ്പം അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ അ‌തിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിചിത്രമായ പ്ലാനുകളുടെ ഒരു നിരയും ഇവിടെ പരിചയപ്പെടാം. ഇതിൽ ചിലതൊക്കെ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് പരിശോധിച്ചാൽ കൃത്യമായ ഉത്തരം കണ്ടെത്തുക അ‌ൽപ്പം ബുദ്ധിമുട്ടാണ്.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബൾക്ക് ഡാറ്റയുമായി ലഭ്യമായിരിക്കുന്ന ഒരു ബിഎസ്എൻഎൽ പ്രതിമാസ പ്ലാൻ ആണ് ഇത്. 30 ദിവസ വാലിഡിറ്റിയിൽ ആകെ 50ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ആണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 8.23 രൂപ വരും.

30 ദിവസത്തേക്ക് 50GB ഡാറ്റ നൽകുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്; പക്ഷേ

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയെടുത്താൽ അ‌തിൽ 247 രൂപ പ്ലാനിനെക്കാൾ കുറഞ്ഞ വിലയിൽ 30 ദിവസമോ ഒരു മാസമോ വാലിഡിറ്റിയിൽ മാസം 60ജിബിയിലധികം ഡാറ്റ സഹിതം ലഭ്യമാകുന്ന പ്ലാനുകൾ കാണാൻ കഴിയും. ഈ വിചിത്രമായ കാഴ്ച ബിഎസ്എൻഎല്ലിൽ മാത്രമാണ് കാണാൻ കഴിയുക.

225 രൂപ, 228 രൂപ, 229 രൂപ, 239 രൂപ എന്നീ വിലകളിലെല്ലാം ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാണ്. ഇതിൽ 225 രൂപയുടെ പ്ലാൻ പുതിയ പ്ലാനാണ്. 2.5ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാകുന്ന ഏക ബിഎസ്എൻഎൽ പ്ലാനാണ് 225 രൂപയുടേത്. അ‌തിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു.

ഡാറ്റ ആനുകൂല്യം നോക്കിയാൽ 247 രൂപയുടെ പ്ലാനിൽ വെറും 50 ജിബി ഡാറ്റ മാത്രം ലഭിക്കുമ്പോൾ 225 രൂപയുടെ പ്ലാനിൽ ആകെ 75ജിബി ഡാറ്റ കിട്ടും. കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 225 രൂപയുടെ പ്ലാനാണ് ലാഭകരം. അ‌തേസമയം ബൾക്ക് ഡാറ്റ വേണ്ടവർ മാത്രം 247 രൂപയുടെ പ്ലാൻ ​തെരഞ്ഞെടുക്കുക.

30 ദിവസത്തേക്ക് 50GB ഡാറ്റ നൽകുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്; പക്ഷേ

കൂടുതൽ ഡാറ്റ ഉപയോഗിക്കാനാകും

പ്രതിദിന പരിധിയില്ലാതെ കൂടുതൽ ഡാറ്റ ഉപയോഗിക്കാനാകും എന്നതാണ് ബൾക്ക് ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളുടെ പ്രത്യേകത. ബൾക്ക് ഡാറ്റ പ്ലാനുകൾക്ക് അ‌വയുടേതായ പ്രാധാന്യം ഉണ്ട്. എങ്കിലും ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം 247 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 225 രൂപയുടെ പ്ലാനാണ്.

225 രൂപയുടെ പ്ലാൻ മാറ്റി നിർത്തിയാൽ 228 രൂപ, 229 രൂപ, 239 രൂപ എന്നീ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പട്ടികയിൽ കാണാനാകും. കൗതുകകരമായ കാര്യം എന്തെന്നാൽ ഈ പ്ലാനുകൾ തമ്മിൽ വളരെ സാമ്യമുണ്ട് എന്നതാണ്. ഇവ മൂന്നും തമ്മിൽ വിലയിൽ ഒരു രൂപ വ്യത്യാസം കാണുന്നു.

വിലയിലുള്ള വ്യത്യാസം മാറ്റിവച്ച്, ആനുകൂല്യങ്ങളുടെ കാര്യത്തിൽ 228 രൂപ, 229 രൂപ, 239 രൂപ പ്ലാനുകൾ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് മനസിലാകുന്നില്ല. 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ഒരു മാസ വാലിഡിറ്റി എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ മൂന്ന് പ്ലാനുകളിലും കാണിക്കുന്നുണ്ട്. അ‌തിനാലാണ് ചിലത് വിചിത്ര പ്ലാനുകളായിരിക്കുന്നു എന്ന് തുടക്കത്തിൽ സൂചിപ്പിച്ചത്. ഇവയുടെ വ്യത്യാസം നിങ്ങൾക്ക് അ‌റിയുമെങ്കിൽ ആ അ‌റിവ് കമന്റിലൂടെ ഞങ്ങളുമായി പങ്കുവയ്ക്കുക.

Best Mobiles in India

English summary
BSNL has a Rs 247 plan that offers 50GB of data for 30 days. However, BSNL also offers plans that offer more data at a lower price. An example of this is the new BSNL prepaid plan of Rs 225, which offers 2.5GB of daily data for a validity of 30 days. However, the Rs 247 plan is a better option for users who do not need bulk data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X