ഈ കിടിലൻ BSNL ഹോളി ഓഫർ ഇനി രണ്ടാഴ്ചകൂടി മാത്രം; വർഷം മുഴുവൻ കളറാക്കാൻ ഇതിലും നല്ല പ്ലാനുകളില്ല!
ഇന്ത്യയുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വർണ്ണങ്ങളുടെ ഉത്സവമായ ഹോളി. ഇപ്പോൾ ഹോളി ആഘോഷത്തിന്റെ സന്തോഷത്തിലാണ് പലരും. ഈ ആഘോഷ വേളയിൽ തങ്ങളുടെ വരിക്കാരുടെ സന്തോഷം ഇരട്ടിയാക്കുന്നതിന് വേണ്ടി ബിഎസ്എൻഎൽ മാർച്ച് 1 മുതൽ 31 വരെ പ്രത്യേക ഹോളി ധമാക്ക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് ഈ ഹോളി ഓഫർ ലഭ്യമാകുക. ഇനി കഷ്ടിച്ച് രണ്ട് ആഴ്ചകൾ കൂടി മാത്രമാണ് ഈ പ്ലാനുകൾക്കൊപ്പം ഈ പ്രത്യേക ഓഫർ ലഭ്യമാകുക എന്നതിനാൽത്തന്നെ അടുത്ത് റീച്ചാർജ് ചെയ്യാൻ ആലോചിക്കുന്ന ബിഎസ്എൻഎൽ വരിക്കാർ ഉറപ്പായും പരിഗണിക്കേണ്ട രണ്ട് പ്രധാന പ്ലാനുകളാണ് ഇവ.
മാർച്ച് 1ന് മുതൽ തന്നെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ രണ്ട് പ്ലാനുകളും ഹോളി ഓഫർ സഹിതം ലഭ്യമായിട്ടുണ്ട്. ഓഫർ പുറത്തിറക്കി ഏതാനും ദിവസം പിന്നിട്ടപ്പോൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഈ പ്ലാനുകളിലെ ഹോളി ഓഫർ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇതിനകം തന്നെ ചില വരിക്കാർക്ക് ഈ പ്ലാനുകളിലെ പുതിയ നേട്ടങ്ങളെക്കുറിച്ച് അറിയാം.

എന്നാൽ ഇനിയും ഇതേപ്പറ്റി അറിഞ്ഞിട്ടില്ലാത്ത വരിക്കാരും ഉണ്ട്. ഇനി രണ്ടാഴ് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നതിനാൽ എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കുമായി ഈ വർഷത്തെ ബിഎസ്എൻഎല്ലിന്റെ ഹോളി ഓഫറുകൾ ഇവിടെ വിവരിക്കുന്നു. അതിന് മുൻപ് മനസിലാക്കേണ്ടിയിരിക്കുന്ന മറ്റൊരു കാര്യം എന്തെന്നാൽ ഇത്രയും മികച്ച ഹോളി ഓഫർ ഇത്തവണ മറ്റൊരു ടെലിക്കോം കമ്പനിയും പ്രഖ്യാപിച്ചിട്ടല്ല എന്നതാണ്.
ബിഎസ്എൻഎല്ലിന്റെ 2025ലെ ഹോളി ധമാക്ക ഓഫർ: 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ, 1499 രൂപയുടെ ദീർഘകാല വാലിഡിറ്റി പ്ലാൻ എന്നിവയിലാണ് ബിഎസ്എൻഎൽ ഹോളി സ്പെഷൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും ദീർഘനാളായി ബിഎസ്എൻഎൽ നൽകിവരുന്നവയാണ്. ഹോളി ഓഫറിന്റെ ഭാഗമായി അവയിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ചില അധിക നേട്ടങ്ങൾ ഉൾപ്പെടുത്തുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ഹോളി ഓഫർ: 336 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ മുൻപ് ലഭിച്ചിരുന്നത്. എന്നാലിപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി 29 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ മാർച്ച് 31ന് മുൻപ് റീച്ചാർജ് ചെയ്യുന്നവർക്ക് അധിക ചെലവ് ഇല്ലാതെ 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാകും.
1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാകും. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം.
ഹോളി ഓഫർ സഹിതമെത്തുന്ന 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: മുൻപ് തന്നെ 395 ദിവസം എന്ന വലിയ വാലിഡിറ്റി കാലയളവ് ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി 30 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി കൂടി ചേർത്തപ്പോൾ ആകെ 425 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

425 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുക. മാർച്ച് 31ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഒരു മാസത്തെ ടെലിക്കോം സേവനങ്ങൾ തികച്ചും സൗജന്യമായി ഇവിടെ ലഭ്യമാകുന്നു എന്ന് കാണാം. കൂടാതെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഈ രണ്ട് പ്ലാനുകൾക്കൊപ്പവും 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.


Click it and Unblock the Notifications








