മുൻപത്തെക്കാൾ ലാഭത്തിൽ ഈ രണ്ട് BSNL പ്ലാനുകൾ ലഭിക്കുക ഇനി 3 ദിവസം കൂടി മാത്രം
ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒറ്റയാനായ ബിഎസ്എൻഎൽ ഹോളിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക ഇനി മൂന്ന് ദിവസം കൂടി മാത്രം. മാർച്ച് 31 വരെ മാത്രമാണ് ഹോളി ധമാക്ക ഓഫർ ലഭിക്കുക എന്നാണ് നിലവിൽ ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്. അതിനാൽ ഏറ്റവും മികച്ച ലാഭത്തിൽ ഏറ്റവും മികച്ച ടെലിക്കോം റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഇനി വെറും മൂന്നേ മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിന് ശേഷം നിലവിൽ ഓഫർ ലഭ്യമായിട്ടുള്ള രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും അവ മുൻപ് ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങൾ മാത്രമാകും നൽകുക.
2025 മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിനുള്ളിൽ 2399 രൂപ, 1499 രൂപ എന്നീ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ബിഎസ്എൻഎൽ ഹോളി ധമാക്ക ഓഫർ (BSNL Holi Dhamaka offer) ലഭ്യമാകുക.

ഹോളി ധമാക്ക ഓഫർ ലഭ്യമായതിനാൽ 2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ സൗജന്യമായി 30 ദിവസത്തെ സൗജന്യ എക്സ്ട്രാ വാലിഡിറ്റിയും ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും ലഭ്യമാകും. അതേപോലെ 1499 രൂപയുടെ പ്ലാനിൽ 29 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും സൗജന്യമായി ലഭിക്കും.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ഹോളി ഓഫർ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2GB ഡാറ്റ തുടങ്ങി ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ആണ് ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നത്. സാധാരണയായി 395 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഓഫർ കാലയളവിൽ റീച്ചാർജ് ചെയ്യുകയാണ് എങ്കിൽ 30 ദിവസത്തെ ആനുകൂല്യങ്ങൾ സൗജന്യമായി ആസ്വദിക്കാം.

അതായത് ആകെ 425 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. നിലവിൽ 30 ദിവസ ബോണസ് ഡേയ്സ് ലഭ്യമാകുന്നതിനാൽ 2399 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 5 രൂപ 64 പൈസ മാത്രമേ ചെലവ് വരുന്നുള്ളൂ. മുൻപ് 395 ദിവസ വാലിഡിറ്റിയിൽ എത്തിയിരുന്നപ്പോൾ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 07 പൈസയായിരുന്നു.
1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ഓഫർ: ഡാറ്റ ആവശ്യം അധികമില്ലാത്തതും കോളിങ് പ്രധാനമായും വേണ്ടുന്നവരുമായ വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് ഇത്. മുൻപ് 336 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.
365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം. കൂടുതൽ ഡാറ്റ ആവശ്യമായി വന്നാൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ അവസരമുണ്ട്.

മുൻപ് പ്രതിദിനം 4 രൂപ 46 പൈസയായിരുന്നു 1499 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ്. ഇപ്പോൾ ഓഫർ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതിദിന ചെലവ് 4 രൂപ 10 പൈസയായി കുറഞ്ഞിട്ടുണ്ട്. ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലെ 2 ശതമാനം ഡിസ്കൗണ്ടിന് അർഹതയുള്ള പ്ലാനുകളാണ്.


Click it and Unblock the Notifications








