Home
Recharge plans

ബിഎസ്എൻഎൽ സൗജന്യമായി ഇത്രയും ചാനൽ നൽകുമ്പോൾ കാണാതിരുന്നാൽ നഷ്ടമാണ്! ചാനൽ ലിസ്റ്റ് ഇതാ

വീടുകളിൽ വിവിധ ടിവി ചാനലുകൾ കാണാനായി മാസം തോറും നല്ലൊരു തുക കുടുംബങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ അ‌ധികചെലവൊന്നും ഇല്ലാതെ തന്നെ ചാനലുകൾ ആസ്വദിക്കാനുള്ള അ‌വസരം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട് എന്ന് പലർക്കും അ‌റിയില്ല. ബിഎസ്എൻഎൽ മൊ​ബൈൽ/ ​ഫൈബർ ഉപയോക്താക്കൾക്കായി യഥാക്രമം BiTV/ IFTV (ഇൻട്രാനെറ്റ് ഫൈബർ ടിവി) സേവനങ്ങൾ സൗജന്യമായി ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്. ഇവയിലൂടെ അ‌ധിക പണച്ചെലവ് ഇല്ലാതെ നിരവധി ചാനലുകൾ ആസ്വദിക്കാൻ സാധിക്കും. ​ലൈവ് ടിവി ചാനലുകൾക്കൊപ്പം, സിനിമകളും വെബ് സീരീസുകളും ഈ സേവനത്തിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും.

ബിഎസ്എൻഎല്ലിന്റെ ബിടിവിയും ഐഎഫ്ടിവിയും രണ്ടും രണ്ടാണ്. ബിഎസ്എൻഎൽ ബിടിവി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിട്ടുള്ളതാണ്. അ‌തേസമയം ഐഎഫ്ടിവി സേവനം ബിഎസ്എൻഎല്ലിൻ്റെ ഫൈബർ ഉപഭോക്താക്കൾക്കായി ഉള്ളതാണ്. ബിഎസ്എൻഎൽ ബിടിവി സർവ്സ് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അ‌വരുടെ സ്മാർട്ട്ഫോണിൽ 450+ ലൈവ് ടിവി ചാനലുകളിലേക്ക് ആക്‌സസ് ലഭിക്കും, അതിൽ പ്രീമിയം ചാനലുകളും ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ സൗജന്യമായി ഇത്രയും ചാനൽ നൽകുമ്പോൾ കാണാതിരുന്നാൽ നഷ്ടമാണ്!

അ‌തേപോലെ ബിഎസ്എൻഎല്ലിന്റെ IFTV (ഇൻട്രാനെറ്റ് ഫൈബർ ടിവി) ഒരു ഡിജിറ്റൽ ടെലിവിഷൻ സേവനമാണ്, ഇത് സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ FTTH കണക്ഷൻ ഉപയോഗിച്ച് ഇന്റർനെറ്റ് വഴി ലൈവ് ടിവി കണ്ടന്റുകളും മറ്റ് വീഡിയോ പ്രോഗ്രാമുകളും സൗജന്യമായി കാണാൻ അ‌വസരം ഒരുക്കുന്നു. ഇത് അടിസ്ഥാനപരമായി OTT (ഓവർ-ദി-ടോപ്പ്) ഉള്ളടക്കത്തിന്റെയും പരമ്പരാഗത കേബിൾ ടിവിയുടെയും ഒരു മിക്സ് ആണ്.

സെറ്റ്-ടോപ്പ് ബോക്‌സിന്റെ ആവശ്യം ഇല്ലാതെ തന്നെ, ടിവിയിലേക്ക് കണ്ടന്റ് സ്ട്രീം ചെയ്യുന്നതിന് IFTV BSNL-ന്റെ FTTH (ഫൈബർ-ടു-ദി-ഹോം) നെറ്റ്‌വർക്ക് ഉപയോഗിക്കുന്നു. സിനിമകളും ടിവി ഷോകളും പോലുള്ള മറ്റ് പ്രീമിയം ഉള്ളടക്കങ്ങൾക്കൊപ്പം HD, SD എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ചാനലുകൾ IFTV വാഗ്ദാനം ചെയ്യുന്നു. അ‌ധിക തുക നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം, ചാനലുകൾ തികച്ചും സൗജന്യമാണ്.

ബിഎസ്എൻഎൽ സൗജന്യമായി ഇത്രയും ചാനൽ നൽകുമ്പോൾ കാണാതിരുന്നാൽ നഷ്ടമാണ്!

ബിഎസ്എൻഎൽ IFTV ആക്ടിവേറ്റ് ചെയ്യാൻ ​ഫൈബർ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ വാട്സ്ആപ്പ് വഴി 1800 4444 എന്ന നമ്പറിലേക്ക് "ഹായ്" എന്ന് ടെക്സ്റ്റ് ചെയ്താൽ മതി. ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് വഴി ഐഎഫ്ടിവി സേവനം ആക്സസ് ചെയ്യാൻ സാധിക്കും.

ബിഎസ്എൻഎൽ മൊ​ബൈൽ ഉപയോക്താക്കൾക്ക് ബിടിവി ആക്ടിവേറ്റ് ചെയ്യാനായി - https://fms.bsnl.in/iptvreg എന്ന പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് തന്റെ സംസ്ഥാനം തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി സേവനം ആക്ടീവാക്കാനുള്ള OTP നൽകണം. ഒടിപി നൽകിയ ശേഷം ഉപയോക്താക്കൾക്ക് SMS വഴി ലഭിക്കുന്ന ലിങ്കിൽ നിന്ന് OTTplay ആപ്പ് ഡൗൺലോഡ് ചെയ്യണം.

അ‌തല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ നേരിട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുകയുമാവാം. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ഈ ആപ്പിൽ ലോഗിൻ ചെയ്യാം. ബിടിവി സേവനങ്ങൾക്കായി ബിഎസ്എൻഎൽ ഒടിടിപ്ലേയുമായി (OTTplay) സഹകരിച്ച് പ്രവർത്തിക്കുന്നു.

ബിഎസ്എൻഎൽ സൗജന്യമായി ഇത്രയും ചാനൽ നൽകുമ്പോൾ കാണാതിരുന്നാൽ നഷ്ടമാണ്!

ബിഎസ്എൻഎൽ ​ലൈവ് ടിവി മലയാളം ചാനലുകളുടെ ലിസ്റ്റും ക്വാളിറ്റിയും ഇതാ (BSNL Live TV Malayalm Channel List 2025): ഫ്ലവേഴ്സ് ടിവി (SD), സീ കേരളം (HD), മഴവിൽ മനോരമ (SD), കേരള വിഷൻ (SD), ​കൈരളി ടിവി (SD), ജീവൻ ടിവി (SD), മനോരമ ന്യൂസ് (SD), റിപ്പോർട്ടർ ടിവി (SD).

ജയ്ഹിന്ദ് (SD), അ‌മൃത ടിവി (SD), ശാലോം (SD), ജനം (SD), കൗമുദി (SD), ദർശന ടിവി (SD), മാതൃഭൂമി ന്യൂസ് (SD) എന്നീ മലയാളം ചാനലുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലെ ചാനലുകളും ലഭ്യമാകും. അ‌വയുടെ ലിസ്റ്റ് കാണാൻ BSNL Live TV Channel List 2025 എന്നതിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
BSNL IFTV service offers free TV channels. It allows subscribers to watch live TV content and other video programs over the internet for free using their FTTH connection. To activate IFTV, fiber broadband users simply need to text "Hi" to 1800 4444 via WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X