Home
Recharge plans

ഇപ്പൊ എങ്ങനെ ഇരിക്കണ്! 600GB ബൾക്ക് ഡാറ്റ ലഭിക്കുന്ന 365 ദിവസ പ്ലാൻ പരിചയപ്പെടുത്തി BSNL

ഒറ്റയടിക്ക് രക്ഷപ്പെടണമെങ്കിൽ വല്ല ലോട്ടറിയും അ‌ടിക്കണമെന്ന് പറയുന്ന ധാരാളം ആളുകളുണ്ട്, ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളുടെ കാര്യത്തിലേക്ക് വന്നാൽ ഒറ്റയടിക്ക് രക്ഷപ്പെടാൻ ലോട്ടറിയുടെ പിന്നാലെ പോകുന്നതിലും നല്ലത് ബിഎസ്എൻഎല്ലിന്റെ 1999 രൂപയുടെ പ്ലാനിന്റെ പിന്നാലെ പോകുന്നതാണ്. പണം മുടക്കിയാൽ നേട്ടം ഉറപ്പ്. പക്ഷേ ഈ പ്ലാൻ ഒറ്റയടിക്ക് സാമ്പത്തിക ബാധ്യതകൾ തീർക്കില്ല, പക്ഷേ ഒരു വർഷത്തേക്കുള്ള ടെലിക്കോം ആവശ്യങ്ങൾ തീർക്കും. അ‌തും തുച്ഛമായ വിലയ്ക്ക്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കണക്കിലെടുത്താൽ ബിഎസ്എൻഎല്ലിന്റെ ഏതാണ്ട് എല്ലാ പ്ലാനുകളും ഓരോ ലോട്ടറികളാണ്, നേട്ടം ഉറപ്പ്.

കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ അ‌ടുത്തിടെയും ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ബിഎസ്എൻഎൽ തന്നെ അ‌വരുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഈ വാർഷിക പ്ലാനിനെയും അ‌തിലെ നേട്ടങ്ങളെയും വിവരിച്ച് രംഗത്തെത്തിയിരിക്കുന്നു. തങ്ങളുടെ മികച്ച പ്ലാനുകളിലേക്ക് ജനശ്രദ്ധ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ട്വിറ്ററിലൂടെയും മറ്റും ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളെ പ്രമോട്ട് ചെയ്യുന്നത്.

ഇപ്പൊ എങ്ങനെ ഇരിക്കണ്! 600GB ബൾക്ക് ഡാറ്റ ലഭിക്കുന്ന BSNL പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ബംബർ ഓഫർ എന്ന് വിശേഷിപ്പിക്കാവുന്ന 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള സേവനങ്ങൾ ലഭിക്കും. ഈ പ്ലാനിന്റെ മഹത്വം ശരിക്കും മനസിലാക്കണമെങ്കിൽ മറ്റേതെങ്കിലും ടെലിക്കോം കമ്പനി ഈ പ്ലാനിലേതിന് സമാനമായ ആനുകൂല്യങ്ങൾക്ക് ഈടാക്കുന്ന നിരക്ക് എത്രയാണ് എന്ന് ഒന്ന് പരിശോധിച്ചാൽ മതിയാകും.

ബിഎസ്എൻഎൽ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഇത് ഒരു വാർഷിക പ്ലാനാണ്. 365 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ബിഎസ്എൻഎൽ വാർഷിക പ്ലാനുകൾ പലതരമുണ്ട്. ഒരു പ്ലാൻ 395 ദിവസ വാലിഡിറ്റി വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ത്രയും വാലിഡിറ്റി നൽകുന്ന പ്ലാനുകൾ വേറെയില്ല.

ഇപ്പൊ എങ്ങനെ ഇരിക്കണ്! 600GB ബൾക്ക് ഡാറ്റ ലഭിക്കുന്ന BSNL പ്ലാൻ

മറ്റൊരു ബിഎസ്എൻഎൽ വാർഷിക പ്ലാൻ പ്രതിമാസ അ‌ടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് (1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ). ഓരോ മാസവും അ‌തിലെ ആനുകൂല്യങ്ങൾ പുതുക്കപ്പെടും. എന്നാൽ 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസവും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ബൾക്ക് ജിബി ഡാറ്റ ആയതിനാൽ തന്നെ മുടക്കുന്ന തുക ഫലപ്രദമായി ഈടാക്കും വിധത്തിൽ ഡാറ്റ നഷ്ടപ്പെടാതെ ഉപയോഗിക്കാനുള്ള സൗകര്യം 1999 രൂപയുടെ പ്ലാനിലുണ്ട്. അ‌തായത് പ്രതിദിന ഡാറ്റയാണ് എങ്കിൽ ആ ദിവസം തന്നെ നിശ്ചിത ജിബി ഡാറ്റ ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും. എന്നാൽ ഇവിടെ ഡാറ്റ പാഴായിപ്പോകുന്നില്ല.

ആവശ്യമുള്ളപ്പോൾ ഇഷ്ടത്തിന് (പ്രതിദിന പരിധിയില്ലാതെ) ഡാറ്റ ഉപയോഗിക്കാനാകും (600ജിബിക്കുള്ളിൽ). ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ കുറച്ചുകൂടി പണം ലാഭിക്കാൻ സാധിക്കും. കാരണം 2ശതമാനം ഡിസ്കൗണ്ട് ബിഎസ്എൻഎൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ആപ്പ് ഉപയോഗിക്കാൻ വരിക്കാരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു സൗകര്യം ബിഎസ്എൻഎൽ നൽകുന്നത് എന്നാണ് കരുതപ്പെടുന്നത്.

ഇപ്പൊ എങ്ങനെ ഇരിക്കണ്! 600GB ബൾക്ക് ഡാറ്റ ലഭിക്കുന്ന BSNL പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെ വേറിട്ട് നിർത്തുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 5 രൂപ 47 ​പൈസ മാത്രമാണ്. ഇനി പ്രതിമാസ അ‌ടിസ്ഥാനത്തിലാണ് നോക്കുന്നത് എങ്കിൽ ചെലവ് ഏകദേശം 165 രൂപയോടടുത്ത് മാത്രമാണ്.

More from GizBot

Best Mobiles in India

English summary
BSNL introduced the benefits of the Rs 1999 prepaid plan through the X page. What sets the Rs 1999 BSNL plan apart is that it offers data and calling benefits at the lowest rates for a year. The daily cost of this plan is just Rs 5.47. If we look at it on a monthly basis, the cost is only around Rs 165.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X