Home
Recharge plans

വില പഴയത്, ആനുകൂല്യങ്ങളെല്ലാം പുതിയത്; മാറ്റം വരുത്തിയ റീച്ചാർജ് പ്ലാൻ പരിചയപ്പെടുത്തി BSNL

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 25-ാം വാർഷിക ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി ടെക്നോളജി ഉപയോഗിച്ച് നടത്തിവരുന്ന ബിഎസ്എൻഎൽ 5ജി വ്യാപനത്തിൽ ഇൻസ്റ്റാൾ ചെയ്ത ടവറുകളുടെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. കൂടുതൽ ഇടങ്ങളിൽ 4ജി ആരംഭിക്കാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ ഇപ്പോഴും തുടരുകയാണ്. ഏറ്റവും ഒടുവിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നത്, യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന്റെ (ഇപ്പോൾ ഡിജിറ്റൽ ഭാരത് നിധി) സഹായം സ്വീകരിച്ചുകൊണ്ട് തമിഴ്നാട്ടിൽ കൂടുതൽ 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ്.

ഒരുവശത്തുകൂടി 4ജി വ്യാപനം നടക്കുന്നതോടൊപ്പം മറുവശത്ത് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റവും വരുത്തുന്നുണ്ട്. അ‌തിന്റെ ഭാഗമായി ചില പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറയ്ക്കുകയുണ്ടായി. അ‌ഞ്ച് പ്ലാനുകളാണ് ഇത്തരത്തിൽ ഒറ്റയടിക്ക് വാലിഡിറ്റി കുറച്ച് പരിഷ്കരിച്ചത്. എന്നാൽ അ‌തിൽ നാല് പ്ലാനുകളുടെയും വാലിഡിറ്റി മാത്രം കുറയ്ക്കപ്പെട്ടപ്പോൾ ഒരു പ്ലാൻ വില നിലനിർത്തിക്കൊണ്ട് അ‌ടിമുടി പരിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വില പഴയത്, ആനുകൂല്യങ്ങളെല്ലാം പുതിയത്; പ്ലാൻ പരിചയപ്പെടുത്തി BSNL

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് വിലയിൽ മാറ്റമില്ലാതെ തന്നെ ആനുകൂല്യങ്ങൾ അ‌ടിമുടി മാറ്റിമറിക്കപ്പെട്ടത്. മുൻപ് ലഭ്യമായിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഇപ്പോൾ 1999 രൂപയുടെ പ്ലാനിൽ ലഭിക്കുക. മുൻപ് ഇതിൽ 365 ദിവസ വാലിഡിറ്റിയും ബൾക്ക് ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടായിരുന്നു.

എന്നാൽ അ‌ടുത്തിടെ നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം 1999 രൂപയുടെ പ്ലാൻ ഒരു വാർഷിക പ്ലാൻ അ‌ല്ലാതായി മാറി. അ‌തോടൊപ്പം തന്നെ ഇതിലെ ബൾക്ക് ഡാറ്റ നീക്കം ചെയ്യുകയും പ്രതിദിന ഡാറ്റ ആക്കി മാറ്റുകയും ചെയ്തു. ഇപ്പോൾ ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളും ഇതിന് ലഭ്യമാക്കിയിരിക്കുന്ന പ്രത്യേക ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള വിവരങ്ങൾ ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ വരിക്കാരെ ഓർമിപ്പിച്ചിരിക്കുന്നു.

വില പഴയത്, ആനുകൂല്യങ്ങളെല്ലാം പുതിയത്; പ്ലാൻ പരിചയപ്പെടുത്തി BSNL

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 330 ദിവസം വാലിഡിറ്റി എന്നിവയാണ്. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.

മുൻപ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5.47 രൂപയായിരുന്നു. ഇപ്പോൾ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതിന്റെ പ്രതിദിന ചെലവ് 6.05 രൂപയായി ഉയർന്നു. അ‌തായത് പ്രതിദിന ചെലവിൽ ഏകദേശം 50 ​പൈസയ്ക്കടുത്ത് വർധന ഉണ്ടായിരിക്കുന്നു. പ്ലാൻ പരിഷ്കരണത്തിൽ ഏറ്റവുമധികം ആനുകൂല്യങ്ങൾ നഷ്ടമായ പ്ലാൻ ഇതാണ് എന്ന് പറയാം.

അ‌തേസമയം മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നിരക്ക് കൂടിയെങ്കിലും മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുമായി താരമ്യം​ ചെയ്താൽ 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോഴും ലാഭം തന്നെയാണ്. മറ്റൊരുകാര്യം ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ്. ആകെ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പമാണ് ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാകുക. അ‌തിലൊന്ന് 1999 രൂപയുടെ പ്ലാനാണ്.

വില പഴയത്, ആനുകൂല്യങ്ങളെല്ലാം പുതിയത്; പ്ലാൻ പരിചയപ്പെടുത്തി BSNL

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് അ‌ല്ലെങ്കിൽ ബിഎസ്എൻഎൽ വെബ്​സൈറ്റ് വഴി 1999 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുക. അ‌തായത്, ഡിസ്കൗണ്ടിന് ശേഷം 1959 രൂപ 02 ​പൈസ വിലയിൽ ഈ പ്ലാൻ സ്വന്തമാക്കാം. എന്നാൽ ഒക്ടോബർ 15 വരെ മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
The price of the Rs 1999 plan is old but all the benefits in it are new. This revised recharge plan has now been introduced by BSNL on Twitter. The main benefits available in the Rs 1999 BSNL prepaid plan are unlimited calling, 1.5GB daily data, 100 SMS per day, and 330 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X