നാട്ടുകാരേ... ബിഎസ്എൻഎൽ ചോദിക്കുന്നു, എന്തിന് മാസാമാസം റീച്ചാർജ് ചെയ്യുന്നു എന്ന്; ദാ ഇത് കേൾക്കാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസമുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ പ്ലാനുകളുടെ കാര്യത്തിലാണ്. മാന്യമായ നിരക്ക് എന്നുതന്നെ ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളുടെ വിലയെ വിശേഷിപ്പിക്കാനാകും. കാരണം സാധാരണക്കാർക്ക് അധികം ബുദ്ധിമുട്ടില്ലാതെ എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും ചീപ് റേറ്റിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്കുകളെക്കാൾ പകുതി വിലയിലാണ് പലപ്പോഴും ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നത്. ഇതുതന്നെ മറ്റൊരു വിധത്തിലും പറയാം, ബിഎസ്എൻഎൽ നൽകുന്നതിന്റെ ഇരട്ടി വിലയിലാണ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ പലതും എത്തുന്നത് എന്ന്.
സ്വകാര്യ ടെലിക്കോം കമ്പനികൾ പലപ്പോഴും ഒറ്റക്കെട്ടായി നിരക്കുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ബിഎസ്എൻഎൽ മാത്രം വേറിട്ട് നിൽക്കാറുണ്ട്. അതിനാൽത്തന്നെ സ്വകാര്യ കമ്പനികൾക്ക് എന്നും ഒരു ഭീഷണി കൂടിയാണ് ബിഎസ്എൻഎൽ. അതിന്റെ നേർക്കാഴ്ചയായിരുന്നു 2024 ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നടപ്പാക്കുകയും, നിരക്ക് കൂട്ടാൻ തയാറാകാതിരുന്ന ബിഎസ്എൻഎല്ലിലേക്ക് വരിക്കാർ കൂട്ടത്തോടെ എത്തിയതുമെല്ലാം.

മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും 4ജി വ്യാപിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസം ബിഎസ്എൻഎല്ലിന്റെ മുന്നേറ്റത്തെയും വളർച്ചയെയും ഒരുപാട് പിന്നോട്ടടിച്ചു എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പഴയതൊക്കെ പഴങ്കഥയാക്കി മാറ്റി 4ജിയിൽ ഒരു കുതിപ്പിനുള്ള അവസാന വട്ട തയാറെടുപ്പിലാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉള്ളത്.
ടെലിക്കോം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതിനകം 84000ൽ അധികം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചുകഴിഞ്ഞു. ആകെ ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസിന് കരാർ നൽകിയിരിക്കുന്നത്. ഇത് പൂർത്തിയാകാൻ ഇനി ഒരു മാസം കൂടി മതി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാകുന്നതിന് പിന്നാലെ 5ജി സേവനങ്ങളുടെ വ്യാപനത്തിനും ബിഎസ്എൻഎൽ തുടക്കം കുറിക്കും. ഈ ഘട്ടത്തിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പ്രസക്തി കൂടുകയും കൂടുതൽ ടെലിക്കോം വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് കടന്നുവരികയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാന്യമായ നിരക്കിൽ എത്തുന്ന റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി.
ശക്തി തന്നെ ആയുധമാക്കി എതിരാളികൾക്കെതിരേ പോരാടാനിറങ്ങിയിരിക്കുന്ന ബിഎസ്എൻഎൽ തങ്ങളുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 897 രൂപയുടെ പ്ലാനിനെ ബിഎസ്എൻഎൽ വരിക്കാർക്ക് പരിചയപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനിനെ ഇതിനകം പലർക്കും സുപരിചിതമാണ്. കൂടാതെ ഇടയ്ക്ക് മികച്ച പ്ലാൻ എന്ന നിലയിൽ ഞങ്ങളും ഈ പ്ലാൻ പരിചയപ്പെടുത്താറുണ്ട്.
ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ഒരു ട്വീറ്റിലൂടെ ബിഎസ്എൻഎൽ 897 രൂപയുടെ പ്ലാനിന്റെ കാര്യം ഒരിക്കൽ കൂടി വരിക്കാരെ ഓർമിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. മാസാമാസം എന്തിന് റീച്ചാർജ് ചെയ്യണം എന്ന ചോദ്യത്തോടെയാണ് ബിഎസ്എൻഎൽ ഈ പ്ലാനിനെ പരിചയപ്പെടുത്തുന്നത്. പണം ലാഭിക്കാനും സമയം ലാഭിക്കാനും 897 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനും ബിഎസ്എൻഎൽ ആവശ്യപ്പെടുന്നു.

ബിഎസ്എൻഎല്ലിന്റെ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഒന്നാണ് 897 രൂപയുടെ പ്ലാൻ. അതിനാലാണ് ഇടയ്ക്കിടെയുള്ള റീച്ചാർജ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പണം ലാഭിക്കാനും ഈ പ്ലാൻ തെരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ ഉപദേശിക്കുന്നത്. ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലെ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വിവരിച്ചിട്ടുണ്ട്.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളിങ്, 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 180 ദിവസ വാലിഡിറ്റിയിൽ ആണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ ഏകദേശം 149 രൂപയോളം വരും. പ്രതിദിന ചെലവ് വെറും 4 രൂപ 98 പൈസ മാത്രമാണ്.


Click it and Unblock the Notifications







