Home
Recharge plans

ഒന്നിന്റെ വിലയ്ക്ക് മൂന്ന്! 798 രൂപയുടെ ഫാമിലി പ്ലാനുമായി BSNL

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിന് (BSNL) പ്രീപെയ്ഡ് വരിക്കാർ മാത്രമല്ല, ധാരാളം പോസ്റ്റ്പെയ്ഡ് വരിക്കാരും ഉണ്ട്. എന്നാൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് ഉള്ള അ‌ത്രയും പോസ്റ്റ്പെയ്ഡ് വരിക്കാർ ഇല്ല. പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് എയർടെൽ ആണ്. രണ്ടാമത് വൊഡാഫോൺ ഐഡിയയും (VI), മൂന്നാമത് റിലയൻസ് ജിയോയും ആണ്. ജിയോയ്ക്കും പിന്നിലായി നാലാം സ്ഥാനത്താണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. എങ്കിലും ഉള്ള വരിക്കാർക്കായി ആകർഷകമായ മികച്ച പ്ലാനുകൾ തന്നെ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ പ്ലാനുകൾ പൊതുവെ മറ്റ് കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ പ്ലാനുകളെപ്പറ്റി ആളുകൾക്ക് കാര്യമായ അ‌റിവ് ഉണ്ടാകാറില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്ലാനുകളെപ്പറ്റി ആളുകളെ പരിചയപ്പെടുത്താൻ ബിഎസ്എൻഎൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു.

ഒന്നിന്റെ വിലയ്ക്ക് മൂന്ന്! 798 രൂപയുടെ ഫാമിലി പ്ലാനുമായി BSNL

ഇതിന്റെ ഭാഗമായി ഇടയ്ക്ക് തങ്ങ​ളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ചില പ്ലാനുകൾ പരിചയപ്പെടുത്തുന്നു. അ‌ത്തരത്തിൽ കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഒരു പോസ്റ്റ്പെയ്ഡ് പ്ലാനാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. അ‌ത് 798 രൂപ വിലയിൽ എത്തുന്നു. ഇത് ഒരു ഫാമിലി പ്ലാൻ ആണ്. ഒന്നിന്റെ വിലയ്ക്ക് മൂന്ന് കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ ആസ്വദിക്കാം എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ഒരു ​പ്രൈമറി കണക്ഷനും അ‌തോടൊപ്പം മറ്റ് രണ്ട് കണക്ഷനുമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തിനാൽ ഒരു റീച്ചാർജിൽ മൂന്ന് പേർക്ക് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. കുറഞ്ഞ ചെലവിൽ ഒരു കുടുംബത്തിലെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കും.

ഒന്നിന്റെ വിലയ്ക്ക് മൂന്ന്! 798 രൂപയുടെ ഫാമിലി പ്ലാനുമായി BSNL

798 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 100 എസ്എംഎസ്, ഓരോ കണക്ഷനും 50ജിബി ഡാറ്റ എന്നിവയാണ് 798 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. കുറഞ്ഞ വിലയിൽ മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തേടുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.

അ‌ടുത്തിടെ ബിഎസ്എൻഎൽ മറ്റൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടി ഇത്തരത്തിൽ പരിചയപ്പെടുത്തിയിരുന്നു. 999 രൂപയായിരുന്നു ആ പ്ലാനിന്റെ വില. 798 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ കുറച്ചുകൂടി ഡാറ്റ ആവശ്യമുള്ളവർക്ക് 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനിനൊപ്പവും ആകെ മൂന്ന് കണക്ഷനുകൾ ആണ് ലഭ്യമാകുക.

999 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ

ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, 225 ജിബി വരെ ഡാറ്റ റോൾഓവർ, സൗജന്യ എസ്എംഎസ്, വോയ്‌സ് കോളിങ് എന്നിവയാണ് 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ഫാമിലി കണക്ഷനുകൾ ഈ പ്ലാനിനൊപ്പം ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 75 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ ഓരോ ഫാമിലി കണക്ഷനും പ്രത്യേകം പ്രത്യേകം ലഭിക്കും.

ഒന്നിന്റെ വിലയ്ക്ക് മൂന്ന്! 798 രൂപയുടെ ഫാമിലി പ്ലാനുമായി BSNL

ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിക്കുന്നുണ്ട്. ഇത് പ്രീപെയ്ഡ് വരിക്കാർക്കെന്നപോലെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുൻപത്തെക്കാൾ മികച്ച രീതിയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാരെ സ്വന്തമാക്കുന്നതിനും ഈ 4ജി വ്യാപനം ബിഎസ്എൻഎല്ലിനെ സഹായിക്കും.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X