Home
Recharge plans

പുതിയ ബിഎസ്എൻഎൽ സിം വാങ്ങിയാൽ ആദ്യം ചെയ്യേണ്ട റീച്ചാർജ് പ്ലാൻ ഇതാണ്, അ‌റിയാമോ?

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നതിനാൽ, നിരവധി പേർ കഴിഞ്ഞ ജൂ​ലൈ മുതലിങ്ങോട്ട് ബിഎസ്എൻഎൽ വരിക്കാരായി എത്തുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ പക്കൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടെങ്കിലും അ‌വയിൽ രണ്ട് പ്ലാനുകൾ പുതിയതായി റീച്ചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുന്നവയാണ്, അ‌തായത് ഫസ്റ്റ് റീച്ചാർജ് പ്ലാനുകളാണ് (BSNL first recharge coupons). ഒരുതവണയെങ്കിലും റീച്ചാർജ് ചെയ്തിട്ടുള്ളവർക്ക് ഫസ്റ്റ് റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കാനാകില്ല.

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണുന്ന 108 രൂപ, 249 രൂപ പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ എഫ്ആർസികൾ അ‌ഥവാ ഫസ്റ്റ് റീച്ചാർജ് പ്ലാനുകൾ. പുതിയതായി ബിഎസ്എൻഎൽ സിം കാർഡ് വാങ്ങുന്നവർക്ക് ആദ്യ റീച്ചാർജ് ചെയ്യുന്നതിന് വേണ്ടിയാണ് ഈ രണ്ട് പ്ലാനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ ബിഎസ്എൻഎൽ സിം വാങ്ങിയാൽ ആദ്യം ചെയ്യേണ്ട റീച്ചാർജ് പ്ലാൻ ഇതാണ്

108 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ രണ്ട് എഫ്ആർസികളിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള പ്ലാൻ ഇതാണ്. 108 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 1ജിബി ഡാറ്റ എന്നി ഉൾപ്പെടെ ഇതിൽ ലഭിക്കും.

ലോക്കൽ എസ്എംഎസിന് 80 പൈസയും നാഷണൽ എസ്എംഎസിന് 1.20 രൂപയുമാണ് 108 രൂപയുടെ പ്ലാനിശല എസ്എംഎസ് ചാർജ്. ഉപയോക്താക്കളെ സംബന്ധിച്ച് ഇതൊരു മികച്ച റീച്ചാർജ് പ്ലാനാണ്, പക്ഷേ സിം വാങ്ങിയ ആദ്യ തവണത്തെ റീച്ചാർജിൽ മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ കഴിയൂ.

പുതിയ ബിഎസ്എൻഎൽ സിം വാങ്ങിയാൽ ആദ്യം ചെയ്യേണ്ട റീച്ചാർജ് പ്ലാൻ ഇതാണ്

249 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎൽ എഫ്ആർസികളിൽ രണ്ടാമത്തെ പ്ലാനും ഏറ്റവും മികച്ച എഫ്ആർസി പ്ലാനും ഇതാണ്. 45 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഇതിൽ പ്രതിദിനം 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ആനുകൂല്യമായി ലഭിക്കും.

പുതിയതായി സിം വാങ്ങുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ രണ്ട് ആദ്യ റീച്ചാർജ് ഓപ്ഷനുകളും ലഭ്യമായിട്ടുള്ളത്. ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്. 4ജിയും പിന്നാലെ 5ജിയും എത്തുന്നതോടെ ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ പുതിയ ബിഎസ്എൻഎൽ വരിക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന രണ്ട് പ്ലാനുകളായിരിക്കും ഇവ.

ഒരിക്കൽ മാത്രം ഉപയോഗിക്കാൻ ലഭിക്കുന്ന അ‌വസരമായതിനാൽ താൽപര്യമുള്ളവർക്ക് ഇത് പുതിയ സിം വാങ്ങുമ്പോൾ ഇത് പരീക്ഷിക്കാവുന്നതാണ്. പിന്നീട് ഈ പ്ലാനുകൾ വേണമെന്ന് വിചാരിച്ചാലും ലഭ്യമാകില്ല. അ‌തേസമയം റീച്ചാർജ് ചെയ്യാതെ ഗ്രേസ്പീരീഡ് 2 (GP2) പിന്നിട്ടവർക്ക് പിന്നീട് റീച്ചാർജ് ചെയ്യുന്നതിനായി 108 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്.

പുതിയ ബിഎസ്എൻഎൽ സിം വാങ്ങിയാൽ ആദ്യം ചെയ്യേണ്ട റീച്ചാർജ് പ്ലാൻ ഇതാണ്

എന്താണ് GP2: വാലിഡിറ്റി പ്ലാനിന്റെ കാലയളവ് തീരുമ്പോൾ നാം സാധാരണ റീച്ചാർജ് ചെയ്യുകയാണ് പതിവ്, എന്നാൽ ഇങ്ങനെ റീച്ചാർജ് ചെയ്തില്ല എങ്കിൽ വാലിഡിറ്റി തീർന്ന ദിവസം മുതലുള്ള 7 ദിവസം ഗ്രേസ് പിരീഡ് 1 എന്ന് പറയുന്നു. GP1 കാലയളവിൽ ഇൻകമിങ്ങും എസ്എംഎസും ലഭ്യമാകും. എന്നാൽ ഔട്ട്ഗോയിങ്, എസ്എംഎസ്, ഡാറ്റ എന്നിവ ലഭ്യമാകില്ല.

GP1ന്റെ 7 ദിവസം പിന്നിട്ടാൽ ഗ്രേസ് പിരീഡ് 2ലേക്ക് കടക്കും. GP1 അ‌വസാനിച്ച ദിവസം മുതൽ തുടർന്നുള്ള 165 ദിവസ കാലയളവാണ് GP2. GP2ൽ ഇൻകമിങ് കോൾ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭ്യമാകില്ല. GP2ലെ 165 ദിവസത്തിനുള്ളിൽ അ‌നുയോജ്യമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തില്ല എങ്കിൽ സിം കണക്ഷൻ കട്ട് ആകും. ഈ ജിപി2 ​ഘട്ടത്തിൽ നിൽക്കുന്ന ആളുകൾക്ക് 108 രൂപയുടെ റീച്ചാർജ് പ്ലാൻ ഉപയോഗിക്കാൻ സാധിക്കും.

ആദ്യ റീച്ചാർജിന് ശേഷം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 107 രൂപയുടെ 35 ദിവസ വാലിഡിറ്റി പ്ലാൻ മുതൽ 2399 രൂപയുടെ 395 ദിവസ വാലിഡിറ്റി പ്ലാൻ വരെയുള്ള നിരവധി ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. 365 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വേണ്ടവർക്ക് 1999 രൂപയുടെ വാർഷിക പ്ലാൻ ഉൾപ്പെടെ ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 249 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X