BSNL വരിക്കാർക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം, ഈ രണ്ട് പ്രത്യേക ഓഫറുകൾക്കൊപ്പം
ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ രാജ്യത്തെ ടെലിക്കോം വരിക്കാർക്ക് ആഹ്ലാദിക്കാനുള്ള വക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) രണ്ട് ഓഫറുകളുടെ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അതായത് ഇപ്പോൾ ബിഎസ്എൻഎൽ പരിമിത കാലയളവിലേക്ക് മാത്രമായി പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ഓഫറുകൾ ഇവിടെ ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു. ഒരു രൂപ വിലയിൽ ഒരു മാസത്തേക്ക് വേണ്ട സകല ടെലിക്കോം ആനുകൂല്യവും സഹിതം എത്തുന്ന ബിഎസ്എൻഎൽ ഫ്രീഡം ഓഫറും ഓഗസ്റ്റ് 27 വരെ മാത്രം ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുന്ന 400 രൂപയുടെ ഫ്ലാഷ് സെയിൽ ഓഫറുമാണ് അവ.
എന്താണ് ബിഎസ്എൻഎൽ ഫ്രീഡം 2025 ഓഫർ
ഇന്ത്യൻ സ്വാതന്ത്ര്യദിനം കണക്കിലെടുത്ത് ബിഎസ്എൻഎൽ ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു രൂപ ചെലവിൽ ഒരു ഫ്രീഡം ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചു. വെറും 1 രൂപ വിലയിൽ ഫ്രീ സിം, അതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ അടങ്ങുന്നു.

30 ദിവസ വാലിഡിറ്റിയിലാണ് ഈ ഫ്രീഡം ഓഫറുകൾ ലഭ്യമാകുക. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ ഒരു രൂപ ഓഫർ ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ പറയുന്നു. ഇതിനോടകം ബിഎസ്എൻഎൽ ഒരു ലക്ഷത്തോളം 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.
അതിനാൽ ഉപയോക്താക്കൾക്ക് വെറും 1 രൂപ മാത്രം മുടക്കുന്നതിലൂടെ തങ്ങളുടെ 4ജി നെറ്റ്വർക്കിന്റെ വേഗതയും സേവനങ്ങളുടെ നിലവാരവും പരീക്ഷിക്കാൻ സാധിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു. കൂടുതൽ വരിക്കാരെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 31ന് മുൻപ് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. അതിനാൽ ബിഎസ്എൻഎല്ലിന്റെ വരിക്കാരനാകാൻ ലഭിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഇതിലൂടെ കുറഞ്ഞ ചെലവിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ സാധിക്കും. അടുത്ത മാസത്തോടെ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുള്ളത്.
ബിഎസ്എൻഎൽ 400ജിബി ഡാറ്റ ഓഫർ
ബിഎസ്എൻഎൽ 90000 4ജി ടവറുകൾ പൂർത്തിയാക്കിയതിനെ തുടർന്ന് ജൂൺ അവസാന ആഴ്ചയിൽ പ്രഖ്യാപിച്ച ഫ്ലാഷ് സെയിലിന്റെ ഭാഗമായാണ് 400ജിബി ഡാറ്റ ഓഫർ അവതരിപ്പിക്കപ്പെട്ടത്. ആദ്യം നാല് ദിവസത്തേക്ക് മാത്രമെന്ന് പറഞ്ഞ ഓഫർ പിന്നീട് കാലാവധി നീട്ടി, നീട്ടി ഇപ്പോൾ ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 27 വരെയാണ് ഇതിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
അതായത് ഓഗസ്റ്റ് 27ന് ശേഷം 400രൂപയുടെ ഡാറ്റ പ്ലാൻ ലഭ്യമാകില്ല എന്ന് ബിഎസ്എൻഎൽ പറയുന്നു. 400 രൂപയുടെ ബിഎസ്എൻഎൽ ഓഫർ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. 400ജിബി ഡാറ്റ 40 ദിവസ വാലിഡിറ്റിയിൽ ഈ ഓഫറിന്റെ ഭാഗമായി ലഭ്യമാകുന്നു. ഇവിടെ ഒരു ജിബി ഡാറ്റയ്ക്ക് വെറും 1 രൂപ മാത്രമാണ് ചെലവ് എന്നതാണ് ഏറെ ശ്രദ്ധേയം.

ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് ഓഫറുകളും ഓഗസ്റ്റിന് ശേഷം ലഭ്യമാകില്ല എന്നാണ് ഇതുവരെയുള്ള ബിഎസ്എൻഎൽ അറിയിപ്പുകളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അതിനാൽ പുതിയതായി ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം ഒരു രൂപയുടെ ഓഫറും കൂടുതൽ ഡാറ്റ ആവശ്യമുള്ള നിലവിലെ ബിഎസ്എൻഎൽ വരിക്കാർ 400 രൂപയുടെ ഡാറ്റ പ്ലാനും പ്രയോജനപ്പെടുത്തുക.


Click it and Unblock the Notifications








