ഓണം വരവായി... BSNL ഓഫറിനൊപ്പം സന്തോഷം ഇരട്ടിയാക്കൂ; ഉപദേശവുമായി ബിഎസ്എൻഎൽ കേരള
ചിങ്ങമാസത്തിലെ അത്തം പിറക്കാൻ ഇനി അധിക ദിവസങ്ങളില്ല. അത്തം പത്തിന് പൊന്നോണം എന്നാണല്ലോ, അതെ ഓണം ഇങ്ങ് പടിവാതിലിൽ എത്തിയിരിക്കുന്നു. നാടിന്റെ ഏറ്റവും വലിയ ആഘോഷം ഏറ്റവും മികച്ചതാക്കാൻ പണ്ടുമുതലേ മലയാളികൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അതിന്റെ സൂചനയാണ്. ഇത്തവണത്തെ ഓണത്തിന് ഇരട്ടി സന്തോഷം വേണമെങ്കിൽ ഓണം പർച്ചേസുകളുടെ കൂട്ടത്തിൽ വീട്ടിലേക്ക് ഒരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ കൂടി സ്വന്തമാക്കിക്കോളൂ എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ കേരള സർക്കിൾ (BSNL Kerala).
സന്തോഷം ഇരട്ടിയാക്കാം
പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ താൽപര്യമുള്ളവർക്ക് അനുയോജ്യമായ ഒരു ഓഫർ ഇപ്പോൾ ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ ഓണത്തിന് സന്തോഷം ഇരട്ടിയാക്കാം എന്നാണ് കേരള ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഉപയോക്താക്കളെ ഉപദേശിച്ചിരിക്കുന്നത്. ഓണത്തിനായി അവതരിപ്പിച്ച പ്രത്യേക ഓഫറല്ല, മൺസൂണിനോടുനുബന്ധിച്ച് ഇതിനകം തന്നെ പ്രഖ്യാപിച്ച ഓഫറാണ് ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്.

എന്താണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്ന ഓഫർ
മൺസൂൺ പ്രമാണിച്ച് ഇന്ത്യയിലെ പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി മൺസൂൺ ഓഫറുകൾ ലഭ്യമാക്കിയിരുന്നു. ഈ ഓഫർ ഇപ്പോഴും ലഭ്യമാണ്. പുതിയതായി ഇന്റർനെറ്റ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നതിനായി അവതരിപ്പിച്ച ഈ മൺസൂൺ ഓഫറിൽ രണ്ട് പ്ലാനുകളാണ് ഉൾപ്പെടുന്നത്.
449 രൂപ, 499 രൂപ ഫൈബർ പ്ലാനുകൾ ആണ് ബിഎസ്എൻഎൽ മൺസൂൺ ഓഫറിൽ ഉൾപ്പെടുന്നത്. പുതിയതായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാരാകാൻ തയാറാകുന്നവർക്ക് മൺസൂൺ ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകൾ വെറും 399 രൂപ വിലയിൽ ലഭ്യമാകും. ഓഫർ ലഭിക്കാൻ മൂന്ന് മാസത്തേക്ക് ഈ പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ടതുണ്ട്.

മൺസൂൺ ഓഫറിന്റെ ഭാഗമായി ആദ്യത്തെ മാസത്തെ റെന്റ് സൗജന്യമാണ് എന്നും കേരള ബിഎസ്എൻഎൽ പുറത്തിറക്കിയ പരസ്യത്തിൽ പറയുന്നു. 30- 9- 2025 വരെ മാത്രമാണ് മൺസൂൺ ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. പുതിയതായി ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ താൽപര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ ഫൈബർ സേവനങ്ങൾ എങ്ങനെയുണ്ട് എന്ന് വിലയിരുത്താൻ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.
449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
449 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ യഥാർഥ പേര് ഫൈബർ ബേസിക് നിയോ പ്ലാൻ എന്നാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 50Mbps വേഗതയിൽ 3300GB ഡാറ്റയാണ് പ്രതിമാസം ലഭ്യമാകുക. കൂടാതെ അൺലിമിറ്റഡ് കോളിങ്ങും ഇതോടൊപ്പം ലഭ്യമാകും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 4Mbps ആയി കുറയും.
499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഫൈബർ ബേസിക് പ്ലാൻ എന്ന് അറിയപ്പെടുന്നു. ഇതിൽ 60 Mbps വേഗതയിൽ 3300GB ഡാറ്റയാണ് ലഭ്യമാകുക. അൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്. നിശ്ചിത ജിബി ഡാറ്റ പിന്നിട്ടാൽ ഇതിലെ ഡാറ്റ വേഗത 4Mbps ആയി കുറയും.

ഓണത്തിന് പുതിയ ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ താൽപര്യപ്പെടുന്ന മലയാളികൾ മൺസൂൺ ഓഫർ പ്രയോജനപ്പെടുത്തിയാൽ 449 രൂപ, 499 രൂപ പ്ലാനുകൾ മൂന്ന് മാസത്തേക്ക് 399 രൂപ വിലയിൽ ഉപയോഗിക്കാനാകും. അതായത് കുറഞ്ഞ വിലയിൽ കൂടിയ വേഗതയുള്ള പ്ലാനുകൾ ഉപയോഗിക്കാനാകും. കൂടുതൽ വിവരങ്ങൾക്കായി ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


Click it and Unblock the Notifications







