Home
Recharge plans

ബിഎസ്എൻഎൽ കേരള സർക്കിൾ മൺസൂൺ ഓഫർ പ്രഖ്യാപിച്ചു; 2 ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് വില കുറയും

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), മൊ​ബൈൽ ടെലിക്കോം സേവന രംഗത്ത് മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന രംഗത്തും സജീവമാണ്. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) ഒന്നായ ബിഎസ്എൻഎൽ ഭാരത് ​ഫൈബർ എന്ന പേരിലാണ് തങ്ങളുടെ ബ്രോഡ്ബാൻസ് സേവനങ്ങൾ ലഭ്യമാക്കിവരുന്നത്. ഇപ്പോൾ മൺസൂൺ പ്രമാണിച്ച് ഇന്ത്യയിലെ പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ ​ഫൈബർ പ്ലാനുകൾക്ക് മൺസൂൺ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. കഴിഞ്ഞ ദിവസം കേരള ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

പുതിയതായി ​ഫൈബർ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കായിട്ടാണ് ബിഎസ്എൻഎൽ മ​ൺസൂൺ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് പ്ലാനുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പ്ലാനുകൾ മൂന്ന് മാസത്തേക്ക് തെരഞ്ഞെടുത്താൽ 399 രൂപ വിലയിൽ അ‌വ സ്വന്തമാക്കാം എന്നതാണ് മൺസൂൺ ഓഫർ. 449 രൂപ, 499 രൂപ വിലകളിൽ ലഭ്യമായിട്ടുള്ള ബ്രോഡ്ബാൻഡ് പ്ലാനാണ് ഇപ്പോൾ 399 രൂപ വിലയിൽ നൽകാൻ പോകുന്നത്.

ബിഎസ്എൻഎൽ കേരള സർക്കിൾ മൺസൂൺ ഓഫർ പ്രഖ്യാപിച്ചു

അ‌തായത് ബിഎസ്എൻഎല്ലിന്റെ മൺസൂൺ ഓഫർ പ്രയോജനപ്പെടുത്തിയാൽ പുതിയതായി വരിക്കാർ ആകുന്നവർക്ക് 449 രൂപ പ്ലാൻ അ‌ല്ലെങ്കിൽ 499 രൂപ പ്ലാൻ വെറും 399 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഇവിടെ 449 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 50 രൂപയുടെയും 499 രൂപയുടെ പ്ലാനി​ൽ 100 രൂപയുടെയും ഇളവ് ലഭിക്കും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൂടുതൽ ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ മൺസൂൺ ഓഫർ ബിഎസ്എൻഎൽ വരിക്കാരെ സഹായിക്കുന്നു. പ്ലാനിന്റെ വിലക്കുറവ് കൂടാതെ ആദ്യ മാസത്തെ വാടകയും ബിഎസ്എൻഎൽ ഒഴിവാക്കും. 30-9 -2026 വരെയാണ് ഈ ബിഎസ്എൻഎൽ മൺസൂൺ ഓഫർ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക.

ബിഎസ്എൻഎൽ കേരള സർക്കിൾ മൺസൂൺ ഓഫർ പ്രഖ്യാപിച്ചു

399 രൂപ വിലയിൽ ഇതിനകം തന്നെ ഒരു ​ഫൈബർ പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്. എന്നാൽ അ‌തിനെക്കാൾ മികച്ച രണ്ട് പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള അ‌വസരം ഈ മൺസൂൺ ഓഫർ ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കിയിരിക്കുന്നു. ഈ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

ആദ്യം നിലവിൽ 399 രൂപ വിലയിൽ ലഭ്യമായിട്ടുള്ള ​ഫൈബർ പ്ലാനിൽ എന്താണ് ലഭ്യമാകുക എന്ന് പരിചയപ്പെടാം. 40Mbps വേഗതയിൽ 1400GB ഡാറ്റയാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകുക. റൂറൽ ഏരിയകളിലെ വ്യക്തിഗത വിഭാഗത്തിലുള്ളവർക്കാണ് ഈ പ്ലാൻ ലഭ്യമാകുക. ​അ‌തിനാൽത്തന്നെ ​ഫൈബർ റൂറൽ ഹോം ​വൈ​ഫൈ പ്ലാൻ എന്നാണ് ഇതിന്റെ പേര്.

ഓഫറിന്റെ ഭാഗമായി 3 മാസത്തേക്ക് 399 രൂപ വീതം വിലയിൽ കിട്ടുന്ന പ്ലാനുകൾ: 449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് വിലക്കുറവിൽ ലഭ്യമാകുന്ന പ്ലാനുകളിലൊന്ന്. 50 Mbps വേഗതയിൽ 3300GB ഡാറ്റയാണ് ഈ പ്ലാൻ പ്രതിമാസം വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ്ങും ഇതോടൊപ്പം ലഭ്യമാകും. ​ഫൈബർ ബേസിക് നിയോ എന്നാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ പേര്. ഒരു വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ അ‌ത്യാവശ്യം മികച്ച രീതിയിൽ കുറഞ്ഞ ചെലവിൽ നടത്താൻ പറ്റുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ കേരള സർക്കിൾ മൺസൂൺ ഓഫർ പ്രഖ്യാപിച്ചു

​ഫൈബർ ബേസിക് പ്ലാൻ എന്ന് അ‌റിയപ്പെടുന്ന 499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് മൺസൂൺ ഓഫർ ലഭ്യമാകുന്ന മറ്റൊരു പ്ലാൻ. ഇതിൽ 60 Mbps വേഗതയിൽ 3300GB ഡാറ്റയാണ് ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്. 500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും വേഗതയുള്ള പ്ലാൻ ഇതാണ്.

More from GizBot

Best Mobiles in India

English summary
BSNL Kerala Circle Monsoon Offer has been announced. The Rs 449 and Rs 499 plans will be available at Rs 399 as part of the offer till September. BSNL Monsoon offers are available for new fiber connection users. BSNL will also waive the first month's rent. This BSNL Monsoon offer will be available till 30-9-2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X