വാതത്തിന് കുറുന്തോട്ടി പോലെ, ബജറ്റ് റീച്ചാർജിന് ഈ പ്രീപെയ്ഡ് പ്ലാൻ; കേരള BSNL പറഞ്ഞ പ്ലാൻ ഇതാണ്
കുറുന്തോട്ടിക്ക് വാതത്തെ ശമിപ്പിക്കാൻ കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്, ടെലിക്കോം രംഗത്തേക്ക് വന്നാൽ അവിടെ പ്രശ്നം ഉയർന്ന നിരക്ക് ആണ്, ഈ പ്രശ്നത്തെ ശമിപ്പിക്കാനുള്ള കഴിവ് ഉള്ളത് ബിഎസ്എൻഎൽ (BSNL) റീച്ചാർജ് പ്ലാനുകൾക്ക് ആണ്. അതായത് ഉയർന്ന നിരക്ക് നൽകി റീച്ചാർജ് ചെയ്യുന്നത് സാധാരണക്കാരുടെ പോക്കറ്റിന് വലിയ ബാധ്യത സൃഷ്ടിക്കുന്നു. എന്നാൽ ഈ അമിത റീച്ചാർജ് ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഉപയോഗിച്ചാൽ മതിയാകും. കുറഞ്ഞ വിലയിൽ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ കേരള സർക്കിൾ ചില പ്ലാനുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്.
വരിക്കാരെ തങ്ങളുടെ പ്ലാനുകളുടെ ആനുകൂല്യങ്ങൾ അറിയിക്കുന്നതിനായി ബിഎസ്എൻഎല്ലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മാത്രമല്ല, വിവിധ സർക്കിളുകളിലെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലും ആനുകൂല്യങ്ങൾ വിവരിക്കുന്ന പോസ്റ്ററുകളും ട്വീറ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ കേരള സർക്കിൾ ചില അഫോഡബിൾ റീച്ചാർജ് പ്ലാനുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ച ട്വിറ്റർ പോസ്റ്റിലൂടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ കേരള സർക്കിൾ വിവരിച്ചത്. അതിൽ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാൻ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു. ദിവസം 6 രൂപ 06 പൈസയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുന്നത്.
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ ഇത് അഫോർഡബിൾ റീച്ചാർജ് പ്ലാൻ ആണ് എന്ന ബിഎസ്എൻഎല്ലിന്റെ വാദം ശരിയാണ് എന്ന് ഏത് വരിക്കാരനും വ്യക്തമാകും. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും ബിഎസ്എൻഎൽ ട്വിറ്റിൽ വിശദീകരിച്ചിട്ടുണ്ട്. 80 ദിവസ വാലിഡിറ്റിയിൽ ആണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 80 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക. ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിൽ വേണ്ട ഡാറ്റ, എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഭംഗിയായി നിറച്ചിരിക്കുന്നു.
485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ഇതേ ആനുകൂല്യങ്ങൾ ഒരു സ്വകാര്യ ടെലിക്കോം കമ്പനിയിൽ നിന്ന് ലഭ്യമാകണമെങ്കിൽ ഇതിന്റെ ഇരട്ടിത്തുകയോളം ചെലവഴിക്കേണ്ടി വരും. അത്രയ്ക്ക് ലാഭകരമായാണ് ബിഎസ്എൻഎൽ ഈ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്കായി നൽകിപ്പോരുന്നത്. ഏറെ നാളായി ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാൻ പട്ടികയിൽ ഉൾപ്പെടുന്ന ഒരു പ്ലാനാണ് ഇത്.
ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റ് വഴിയും സെൽഫ് കെയർ ആപ്പ് വഴിയും ഈ 485 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാകും. അടുത്തിടെയായി ബിഎസ്എൻഎൽ പഴയ പല റീച്ചാർജ് പ്ലാനുകളുടെയും വാലിഡിറ്റി കുറയ്ക്കുന്നുണ്ട്. ഈ 485 രൂപയുടെ പ്ലാനും പരിഷ്കരിക്കപ്പെടാൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ താൽപര്യമുള്ള വരിക്കാർ എത്രയും വേഗം തന്നെ ഈ 80 ദിവസ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക.

കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ നൽകിവരുന്ന ബിഎസ്എൻഎല്ലിലേക്ക് പുതിയതായി കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മികച്ച സമയമാണ്. കാരണം സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരു രൂപ വിലയിൽ ഫ്രീ സിം, അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവ ബിഎസ്എൻഎൽ നൽകുന്നുണ്ട്.


Click it and Unblock the Notifications







