Home
Recharge plans

വീട്ടിൽ ഇന്റർനെറ്റ് 'നല്ലോണം' വേണേൽ ഇതിലൊരു പ്ലാൻ മതി; ഓണം പരിചയപ്പെടുത്തലുമായി BSNL

മലയാളികളുടെ ഓണം സന്തോഷം നിറഞ്ഞതാക്കാൻ ബിഎസ്എൻഎല്ലിന്റെ കേരള സർക്കിളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. നല്ല പ്ലാനുകൾ ഉപയോഗിച്ച് നല്ലോണം ആനുകൂല്യങ്ങൾ ആസ്വദിച്ച് നല്ല ഓണം ആഘോഷിക്കാൻ മലയാളികൾക്ക് അ‌വസരം ഒരുക്കുന്നതിനായി ബിഎസ്എൻഎൽ കേരള തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ അ‌ത്തം മുതൽ വിവിധ പ്ലാനുകൾ വരിക്കാരെ പരിചയപ്പെടുത്തി വരുന്നു. അ‌തിൽ മൊ​ബൈൽ റീച്ചാർജ് പ്ലാനുകളും ​ഫൈബർ പ്ലാനുകളും ഉണ്ട്. അ‌ത്തം ദിനത്തിൽ മികച്ച മൂന്ന് മൊ​ബൈൽ റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടുത്തിയ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം മൂന്ന് ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളാണ് പരിചയപ്പെടുത്തിയത്. ഇവ ഏറെ നാളായി ബിഎസ്എൻഎൽ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുള്ള പ്ലാനുകളാണ്.

ബിഎസ്എൻഎൽ ചിത്തിര ദിനത്തിൽ പരിചയപ്പെടുത്തിയ മൂന്ന് ഭാരത് ​​ഫൈബർ പ്ലാനുകൾ 999 രൂപ, 799 രൂപ, 599 രൂപ വിലകളിലാണ് ലഭ്യമാകുക. തങ്ങളുടെ വീട്ടിലേക്ക് മികച്ച ഇന്റർനെറ്റ് കണക്ഷൻ പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ മറ്റ് പ്ലാനുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഭാരത് ​ഫൈബർ വരിക്കാർക്കുമായി ഈ മൂന്ന് ​ഫൈബർ പ്ലാനുകളിലെ ആനുകൂല്യങ്ങൾ ഞങ്ങൾ ഇവിടെ വീണ്ടും പരിചയപ്പെടുത്തുന്നു.

ഇന്റർനെറ്റ് 'നല്ലോണം' വേണേൽ ഇതിലൊരു പ്ലാൻ മതി: BSNL

999 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ

സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ എന്നാണ് ബിഎസ്എൻഎൽ 999 രൂപയുടെ ​ഫൈബർ പ്ലാനിന് നൽകിയിരിക്കുന്ന പേര്. 200 Mbps വേഗതയിൽ 5000GB ഡാറ്റ (5TB), ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ, 24X7 അ‌ൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകും.

ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിലെ ഒടിടി ആനുകൂല്യങ്ങൾ

ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, ഹങ്കാമ, ഷെമാരൂമീ, എപ്പിക്ഓൺ എന്നിവയുടെ ഒടിടി സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ അ‌ടങ്ങുന്നു. ഇവിടെ ജിഎസ്ടി നിരക്ക് കൂടാതെയുള്ള വിലയാണ് 999 രൂപ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാൻ 6 മാസം, ഒരു വർഷം എന്നീ കാലയളവുകളിലേക്ക് തെരഞ്ഞെടുക്കാനുള്ള സൗകര്യം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്റർനെറ്റ് 'നല്ലോണം' വേണേൽ ഇതിലൊരു പ്ലാൻ മതി: BSNL

799 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ

യഥാർഥത്തിൽ 799 രൂപ വിലയിൽ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌തിൽ ഫൈബർ ടിബി പ്ലാൻ ആണ് ഇപ്പോൾ ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വേഗത വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ പ്ലാൻ വ്യത്യസ്തമാകുന്നത്. ബിഎസ്എൻഎൽ ഫൈബർ ടിബി പ്ലാൻ 150Mbps വേഗതയിൽ 4000ജിബി ഡാറ്റ പ്രതിമാസം വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉണ്ട്.

799 രൂപ വിലയിൽ ലഭ്യമാകുന്ന മറ്റൊരു ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ ഉണ്ട്. അ‌ത് ഒടിടി സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്കായി ഉള്ള പ്ലാനാണ്. ബിഎസ്എൻഎൽ ​ഫൈബർ വാല്യൂ ഒടിടി എന്നാണ് ആ പ്ലാനിന്റെ പേര്. 125Mbps വേഗതയിൽ പ്രതിമാസം 4000ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ഒടിടി പായ്ക്ക് 1 അ‌ല്ലെങ്കിൽ പായ്ക്ക് 2, പായ്ക്ക് 3 എന്നിവയാണ് (ഏതെങ്കിലും രണ്ട് പായ്ക്ക് തെരഞ്ഞെടുക്കാം) ഫൈബർ വാല്യൂ ഒടിടി പ്ലാനിൽ ലഭ്യമാകുക.

599 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ

599 രൂപയുടെ ബിഎസ്എൻഎൽ ഭാരത് ​ഫൈബർ പ്ലാൻ ഫൈബർ ബേസിക് ഒടിടി എന്ന പേരിൽ ആണ് എത്തുന്നത്. ഇതിൽ 75Mbps വരെ ഇൻ്റർനെറ്റ് വേഗതയും പ്രതിമാസം 4,000GB ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അ‌ൺലിമിറ്റഡ് കോളിങ്ങും ലഭിക്കും. ആനുകൂല്യങ്ങളിൽ ഒടിടി സബ്സ്ക്രിപ്ഷനുകളും അ‌ടങ്ങുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്റർനെറ്റ് 'നല്ലോണം' വേണേൽ ഇതിലൊരു പ്ലാൻ മതി: BSNL

ഫൈബർ ബേസിക് ഒടിടി പ്ലാനിലെ ഒടിടി സബ്സ്ക്രിപ്ഷനുകൾ

599 രൂപയുടെ ഈ ഭാരത് ​ഫൈബർ പ്ലാനിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ പ്ലാൻ (ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ) സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുക. വേഗതയ്ക്ക് പ്രാധാന്യം നൽകുന്നവർക്കായി 599 രൂപ വിലയിൽ ഒരു ഫൈബർ ബേസിക് പ്ലാനും ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. വീടുകളിൽ ഓണത്തിന്റെ സന്തോഷം നിറയ്ക്കാൻ ഈ ​ഫൈബർ പ്ലാനുകൾ സഹായിക്കും എന്ന് ബിഎസ്എൻഎൽ തങ്ങളുടെ ട്വീറ്റിലൂടെ വരിക്കാരെ ഓർമിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
BSNL Kerala Circle has announced the benefits of its Rs 999, Rs 799 and Rs 599 fiber plans in preparation for the Onam season. The BSNL Rs 999 fiber plan is called the Superstar Premium Plus plan. This broadband plan offers 5000GB data (5TB) at 200 Mbps speed, subscription to popular OTT platforms, and 24X7 unlimited calling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X