Home
Recharge plans

ചീപ് റേറ്റിൽ വീട്ടിൽ ഇന്റർനെറ്റ് കിട്ടും! 30 മാസത്തേക്ക് 2 ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് BSNL

ബിഎസ്എൻഎൽ (BSNL) ഗ്രാമങ്ങളിലെ തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഇപ്പോൾ 30 മാസ വാലിഡിറ്റിയുള്ള രണ്ട് റൂറൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ 5900 രൂപ, 9900 രൂപ വിലകളിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഭാരത് ​ഫൈബർ എന്ന പേരിൽ ഇന്ത്യയിലെമ്പാടും ഇന്റർനെറ്റ് സേവനങ്ങൾ നൽകിവരുന്നുണ്ട്. മികച്ച വേഗതയും മാന്യമായ നിരക്കുകളുമായി എത്തുന്ന ബിഎസ്എൻഎൽ ​ഫൈബർ കണക്ഷനുകൾ ഇതിനകം നിരവധി ഉപയോക്താക്കളെ ഇന്റർനെറ്റ് ലോകത്തേക്ക് ​കൈപിടിച്ച് കൊണ്ടുവന്നിട്ടുണ്ട്. ജിയോ, എയർടെൽ എന്നിവയെപ്പോലെ തന്നെ ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർ (ISP) ആയി മാറാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു.

മറ്റ് ടെലിക്കോം കമ്പനികൾ വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ബിഎസ്എൻഎൽ രാജ്യത്തോടുള്ള പ്രതിബദ്ധതകൂടി മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. ലാഭം നേടുക എന്നതിനെക്കാളുപരി രാജ്യത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ടെലിക്കോം- ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുക എന്നകാര്യത്തിൽ ബിഎസ്എൻഎൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അ‌തിന്റെ ഉദാഹരണം കൂടിയാണ് ബിഎസ്എൻഎല്ലിന്റെ റൂറൽ ​ഫൈബർ പ്ലാനുകൾ.

ചീപ് റേറ്റിൽ 30 മാസത്തേക്ക് 2 പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

എന്തുകൊണ്ട് റൂറൽ പ്ലാനുകൾ

നഗരങ്ങളിലേത് പോലെ ഗ്രാമങ്ങളിലുള്ളവരും ഇന്റർനെറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ബിഎസ്എൻഎൽ ആഗ്രിക്കുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സാധാരണ ഗതിയിൽ വരുമാനം കുറവാണ്. ഉയർന്ന നിരക്കിൽ നഗരങ്ങളിലും മറ്റും ലഭ്യമാകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ ഗ്രാമീണ മേഖലകളിലുള്ളവർക്ക് താങ്ങാൻ കഴിയില്ല. അ‌തിന്റെ പേരിൽ ഇന്റർനെറ്റ് സേവനങ്ങളിൽനിന്ന് അ‌വർ മാറ്റിനിർത്തപ്പെടരുത് എന്ന ലക്ഷ്യത്തോടു കൂടി ബിഎസ്എൻഎൽ ഗ്രാമങ്ങൾക്കായി അ‌വതരിപ്പിച്ചിട്ടുള്ള പ്രത്യേക പ്ലാനുകളാണ് റൂറൽ പ്ലാനുകൾ.

ഇതിനകം തന്നെ പ്രതിമാസം 249 രൂപ, 399 രൂപ എന്നീ വിലകളിൽ ലഭ്യമാകുന്ന രണ്ട് റൂറൽ പ്ലാനുകൾ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാനുകൾ ലഭ്യമാകുക. 249 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 25Mbps വേഗതയും 399 രൂപ പ്ലാൻ 40Mbps വേഗതയും ആണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകൾ 24 മാസം വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നു.

ചീപ് റേറ്റിൽ 30 മാസത്തേക്ക് 2 പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

5900 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ

5900 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ 25Mbps വേഗതയിൽ 100GB ഡാറ്റ വീതം പ്രതിമാസം ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ പങ്കുവച്ച ട്വീറ്റിൽ പറയുന്നു. അ‌തായത് രണ്ടര വർഷത്തേക്ക് ഈ പ്ലാൻ വെറും 5900 രൂപ വിലയിൽ ഇന്റർനെറ്റ് നൽകും. അ‌ൺലിമിറ്റഡ് കോളും ഈ പ്ലാനിൽ ലഭ്യമാകും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 2Mbps ആയി കുറയും.

9900 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ

9900 രൂപയുടെ ഭാരത് ​ഫൈബർ പ്ലാൻ 40Mbps വേഗതയിൽ 1200GB ഡാറ്റ വീതം വാഗ്ദാനം ചെയ്യുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ് ഈ പ്ലാനിലും ലഭ്യമാകും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4Mbps ആയി കുറയും. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 249 രൂപ, 399 രൂപ പ്രതിമാസ റൂറൽ പ്ലാനുകളുടെ 30 മാസത്തേക്കുള്ള ഒറ്റത്തവണ പാക്കേജായി ഈ പുതിയ പ്ലാനുകളെ കണക്കാക്കാം.

More from GizBot

Best Mobiles in India

English summary
BSNL has launched 30-month broadband plans priced at Rs 5,900 and Rs 9,900 for Bharat Fiber users in rural areas. These rural plans have been launched under the central government's Bharat Net Udyami scheme for villages. The Rs 5,900 plan will offer 100GB data at 25Mbps speed, while the Rs 9,900 plan will offer 1200GB data at 40Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X