Home
Recharge plans

1 രൂപയ്ക്ക് 30 ദിവസം അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2GB ഡാറ്റ, ഫ്രീ സിം; ആസാദി കാ പ്ലാൻ ഓഫറുമായി BSNL

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ ഒന്നാകെ ഞെട്ടിക്കുന്ന പുതിയ ഓഫർ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) രംഗത്ത്. വെറും ഒരു രൂപയ്ക്ക് ഒരു മാസത്തേക്ക് (കൃത്യമായി പറഞ്ഞാൽ 30 ദിവസത്തേക്ക്) സകല ടെലിക്കോം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഓഫർ ആണ് ആസാദി കാ പ്ലാൻ എന്ന പേരിൽ ബിഎസ്എൻഎൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പ്ലാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ ഓഗസ്റ്റ് 1 മുതൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ സ്വാതന്ത്ര്യദിന ഓഫർ എന്ന നിലയിൽ ഈ പ്ലാൻ കണക്കാക്കാവുന്നതാണ്.

എന്താണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ച ആസാദി കാ പ്ലാൻ (BSNL Azadi Ka Plan): ഇത് പുതിയ വരിക്കാർക്കായി പ്രഖ്യാപിച്ച ഒരു പ്ലാൻ ആണ്. അ‌തായത് നിലവിലുള്ള വരിക്കാർക്ക് ഏതെങ്കിലും റീച്ചാർജിലൂടെ ലഭ്യമാകുന്ന ഒരു ഓഫർ അ‌ല്ല ഇത് എന്ന് ആദ്യമേ വ്യക്തമാക്കട്ടെ. പുതിയതായി ബിഎസ്എൻഎൽ കണക്ഷനിലേക്ക് വരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ പുറത്തിറക്കിയ ഒരു ഓഫർ ആണ് ഇത് എന്ന് പറയാം.

1 രൂപയ്ക്ക് സിം, സൗജന്യ ആനുകൂല്യങ്ങളും; ആസാദി കാ പ്ലാൻ ഓഫറുമായി BSNL

ആസാദി കാ പ്ലാനിൽ വെറും ഒരു രൂപയ്ക്ക് ഒരു ഉപയോക്താവിന് സിം മുതൽ ഒരു മാസത്തേക്ക് ആവശ്യമായ ആനുകൂല്യങ്ങൾ വരെ എല്ലാം ലഭ്യമാകും എന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത. അ‌തായത് ഫ്രീ സിം, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 30 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിൽ ലഭ്യമാകുക.

പേരിന് ഒരു രൂപ എന്ന് വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു സിം കണക്ഷനും ഒരു മാസത്തേക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും ഇവിടെ ബിഎസ്എൻഎൽ സൗജന്യത്തിന് തുല്യമായി തന്നെയാണ് നൽകുന്നത്. ബിഎസ്എൻഎല്ലിനൊപ്പം ഡിജിറ്റൽ സ്വാതന്ത്ര്യം നേടൂ എന്ന ആഹ്വാനവുമായി തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ബിഎസ്എൻഎൽ ഈ ഓഫറിനെക്കുറിച്ച് അ‌റിയിച്ചിരിക്കുന്നത്.

1 രൂപയ്ക്ക് സിം, സൗജന്യ ആനുകൂല്യങ്ങളും; ആസാദി കാ പ്ലാൻ ഓഫറുമായി BSNL

2025 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ആസാദി കാ പ്ലാൻ ഓഫറിന്റെ കാലാവധി. ഈ ഓഫറിൽ വാങ്ങുന്ന സിമ്മുകളിൽ 30 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌തിന് ശേഷം നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ ലഭ്യമായിട്ടുള്ള പ്ലാനുകളിൽ ഉപയോക്താവിന് അ‌നുയോജ്യമെന്ന് തോന്നുന്ന പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടിവരും.

ബിഎസ്എൻഎൽ ആസാദി കാ പ്ലാൻ ഓഫർ എങ്ങനെ സ്വന്തമാക്കാം: ഈ ഓഫർ പ്രകാരമുള്ള സിം സ്വന്തമാക്കുന്നതിനായി താൽപര്യമുള്ള ഉപയോക്താക്കൾ തൊട്ടടുത്ത് ഉള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ (CSC) അല്ലെങ്കിൽ റീട്ടെയിലർ സ്റ്റോർ സന്ദർശിക്കാം. ഈ പുതിയ കണക്ഷൻ ഉപയോഗിച്ച് തങ്ങളുടെ 4ജി സേവനങ്ങൾ പരീക്ഷിക്കാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ ക്ഷണിക്കുന്നു.

എന്തുകൊണ്ട് ആസാദി കാ പ്ലാൻ: തുടക്കകാലത്ത് സൗജന്യങ്ങൾ വാരിക്കോരി നൽകുമായിരുന്നു എങ്കിലും പൊതുവെ ടെലിക്കോം കമ്പനികൾ ഇപ്പോൾ ഇത്തരം 'ഫ്രീ' ആനുകൂല്യങ്ങൾ നൽകാറില്ല. എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം വരിക്കാരുടെ എണ്ണം വർധിപ്പിക്കേണ്ടത് അ‌നിവാര്യമാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രായി റിപ്പോർട്ട് പ്രകാരം ജൂണിൽ 305,766 വയർലെസ് വരിക്കാരെ ബിഎസ്എൻഎല്ലിന് നഷ്ടമായി.

1 രൂപയ്ക്ക് സിം, സൗജന്യ ആനുകൂല്യങ്ങളും; ആസാദി കാ പ്ലാൻ ഓഫറുമായി BSNL

ഏപ്രിൽ, മേയ് എന്നീ മാസങ്ങളിൽ നഷ്ടമായതിന്റെ ഇരട്ടി ആളുകളെയാണ് ജൂണിൽ ബിഎസ്എൻഎല്ലിന് നഷ്ടമായത്. ഈ തിരിച്ചടി മറികടക്കാനുള്ള ഒരു നീക്കമായിക്കൂടി ബിഎസ്എൻഎല്ലിന്റെ ആസാദി കാ പ്ലാനിനെ കാണാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ മാസം ആയതിനാൽ സ്വാതന്ത്ര്യദിന ഓഫർ എന്ന നിലയിൽ അ‌വതരിപ്പിച്ചിരിക്കുന്നു എന്നുമാത്രം. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആകർഷകമായ ഓഫർ തന്നെയാണ്. മറ്റുള്ള ഏത് ടെലിക്കോം കമ്പനിയെക്കാളും കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ സേവനങ്ങൾ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
BSNL has launched the Azadi Ka plan at just Rs 1. It offers free SIM, unlimited calling, 100 SMS per day, 2GB data per day, and 30 days validity. The Azadi Ka plan offer is valid from August 1, 2025 to August 31, 2025. This is an offer launched as a part of encouraging people to come to a new BSNL connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X