ഇടയ്ക്കിടയ്ക്ക് വേണ്ട, ഒറ്റയെണ്ണം മതി, ദിവസവും ചെലവ് വരുന്നത് അഞ്ച് രൂപ മാത്രം! അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ
ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. നമ്മുടെ ദൈനംദിന ജോലികളിൽ പലതിലും അറിഞ്ഞും അറിയാതെയും മൊബൈൽ ഫോൺ ബന്ധപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ഭാഗം തന്നെയായി മൊബൈൽ ഫോൺ മാറിയിട്ടുണ്ട്. മൊബൈൽ ഫോണിനെ പോലതന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് സിം കാർഡും. നല്ലൊരു നെറ്റ്‌വർക്ക് ലഭിക്കാൻ നല്ല സിം കാർഡ് ഉപയോഗിക്കണം. ഒപ്പം കിടിലിൻ റീചാർജ് പ്ലാനും കൂടി ആയാൽ സംഗതി കളറായി. നിരവധി സ്വകാര്യ ടെലകോം കമ്പനികളുണ്ടെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ-BSNL) ഈ കാര്യത്തിൽ അൽപ്പം ഡീസൻറാണ്.
നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്നുള്ള റീചാർജ് പ്ലാനുകളുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ ഉപയോക്താക്കളെ ബുദ്ധിമുട്ടാക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകാനുള്ള നീക്കത്തിലാണ്. ചെലവേറിയ റീചാർജ് പ്ലാനുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ബിഎസ്എൻഎൽ 45 ദിവസം മുതൽ 425 ദിവസം വരെ നീണ്ടുനിൽക്കുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന വിപുലീകൃത വാലിഡിറ്റിയുള്ള ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു.

പതിവ് റീചാർജുകളുടെ ബുദ്ധിമുട്ടില്ലാതെ ഉപയോക്താക്കൾക്ക് ഒരു വർഷം മുഴുവൻ ആസ്വദിക്കാൻ അനുവദിക്കുന്ന ഒരു പ്ലാനാണ് ഇപ്പോൾ പുറത്തിറക്കിയ ശ്രദ്ധേയമായ ഓഫറുകളിൽ ഒന്ന്. ബിഎസ്എൻഎൽ 365 ദിവസത്തെ റീചാർജ് പ്ലാനാണ് അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന്റെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് ബിഎസ്എൻഎൽ 365 ദിവസത്തെ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്.
ബിഎസ്എൻഎൽ സിം കാർഡ് ഉപയോഗിക്കുന്നവർക്ക് ഒറ്റത്തവണ റീചർജ് ചെയ്തവൽ ഒരു വർഷത്തേക്ക് അതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമേ വരുന്നില്ല. വെറും 1999 രൂപ വിലയുള്ള ഈ പ്ലാൻ തുടർച്ചയായി റീചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബജറ്റ്-സൗഹൃദ ഒപ്ഷനാണ്. ഈ 365 ദിവസത്തെ പ്ലാനിനെ പ്രത്യേകിച്ച് ആകർഷകമാക്കുന്നത് അത് വാഗ്ദാനം ചെയ്യുന്ന നിരവധി ആനുകൂല്യങ്ങളാണ്.

ഉപയോക്താക്കൾക്ക് 365 ദിവസവും ലോക്കൽ, എസ്ടിഡി നെറ്റ്വർക്കുകളിൽ പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കാം. ടെലികോം വ്യവസായത്തിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വാർഷിക റീചാർജ് ഓപ്ഷനാണിത്. ഈ വിലയ്ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകൾ നൽകുന്നു. പരിധിയില്ലാത്ത കോളിംഗിനു പുറമേ ബിഎസ്എൻഎൽ എല്ലാ നെറ്റ്വർക്കുകളിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉപഭോക്താക്കൾക്ക് നൽകുന്നു.
365 ദിവസത്തെ കാലയളവിൽ ആകെ 600 ജിബി ഡാറ്റ നൽകുന്ന ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു. കൂടുതൽ ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് അവരുടെ ആവശ്യകതകൾ പൂർണ്ണമായും നിറവേറ്റുന്ന ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഈ പ്ലാൻ. അതേ സമയം ബിഎസ്എൻഎല്ലിന് 5ജി ഇല്ല എന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ഇന്ത്യയിൽ മൂന്ന്- നാല് മാസത്തിനകം ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം മുന്നോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ, അതായത് 2025 ജൂണോടുകൂടി ഒരുലക്ഷം സൈറ്റുകളിൽ 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കും.

ടിസിഎസിന്റെ നേതൃത്വത്തിൽ 4ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരുലക്ഷ്യം 4ജി സൈറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പിന്നാലെ തന്നെ 5ജി സേവനങ്ങൾക്ക് തുടക്കമിടാൻ ബിഎസ്എൻഎൽ നിലവിൽ തയാറെടുക്കുന്നുണ്ട്. ഇതുവരെ, ബിഎസ്എൻഎൽ 80,000-ത്തിലധികം 4ജി സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 75,000-ത്തിലധികം സൈറ്റുകൾ കമ്മീഷൻ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശേഷിക്കുന്ന 4ജി സൈറ്റുകളും 2025 ജൂൺ അവസാനത്തോടെ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം 5ജിയിലേക്ക് കടക്കാൻ ആവശ്യമായ തയാറെടുപ്പുകൾ സമാന്തരമായി നടക്കുന്നുണ്ട്.


Click it and Unblock the Notifications








