വാർഷിക റീച്ചാർജിലെ പുതിയ കിങ്! 2026ന് വേണ്ടി 2799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് BSNL
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരയിലേക്ക് ഒരു പുതിയ റീച്ചാർജ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. ന്യൂ ഇയർ 2026 പ്രമാണിച്ച് 2799 രൂപയുടെ ഒരു പുതിയ വാർഷിക പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ടെലിക്കോം കമ്പനികളുടെയും വാർഷിക പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ കോളിങ്, ഡാറ്റ, എസ്എംഎസ്, വാലിഡിറ്റി എന്നീ നാല് കാര്യങ്ങളിൽ ഏറ്റവും ടോപ് ആണ് ഈ പുതിയ ബിഎസ്എൻഎൽ പ്ലാൻ, ഇതിനോട് മുട്ടാൻ ശേഷിയുള്ള ഒരു പ്ലാൻ ഈ വിലയിൽ മറ്റ് കമ്പനികൾക്ക് ഇല്ല.
മറ്റ് പല റീച്ചാർജ് പ്ലാനുകളുടെയും കാര്യം പോലെ തന്നെ ഈ 2799 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ഉപയോക്താക്കൾക്ക് വളരെ ചീപ് റേറ്റിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കമ്പനികൾ 3599 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ മികച്ച ആനുകൂല്യം വെറും 2799 രൂപയുടെ ഈ പുതിയ ബിഎസ്എൻഎൽ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

2799 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ
2026 നെ വരവേൽക്കാൻ ന്യൂ ഇയർ സ്പെഷലായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ 2799 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. 7.66 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പുതിയ പ്ലാൻ ലഭ്യമാണ്.
നിലവിൽ ബിഎസ്എൻഎല്ലിന് 2399 രൂപയുടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനുണ്ട്. 2.5ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. മറ്റ് ആനുകൂല്യങ്ങളെല്ലാം ഈ രണ്ട് പ്ലാനുകളിലും സമാനമാണ്. അതായത് 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 2399 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടിയ അളവിൽ പ്രതിദിന ഡാറ്റയോടെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാരെ ലക്ഷ്യമിട്ടാണ് 2799 രൂപയുടെ പ്ലാൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ എതിരാളികളായ സ്വകാര്യ കമ്പനികൾ 3599 രൂപ വിലയിൽ നൽകുന്ന വാർഷിക പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ ഈ 2799 രൂപ പ്ലാനിൽ ഉണ്ട് എന്നതാണ്.
ഉദാഹരണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. സ്വകാര്യ കമ്പനികളിൽ വച്ച് അൽപ്പമെങ്കിലും ലാഭകരമായ പ്ലാനുകൾ ജിയോയുടെ പക്കലാണ് കാണാനാകുക. ആ ജിയോയുടെ 3599 രൂപയുടെ പ്ലാനിൽ പോലും 2.5ജിബി പ്രതിദിന ഡാറ്റയേ ഉള്ളൂ. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ഒരുപോലെ തന്നെ.
ഇവിടെ വരിക്കാരന് കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നത് ഏത് കമ്പനിയാണ് എന്ന് പകൽപോലെ വ്യക്തമാണ്. 2026-നെ ഒരു മികച്ച റീച്ചാർജ് പ്ലാനോടെ വരവേൽക്കാൻ തയാറെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പുതിയ 2799 രൂപയുടെ പ്ലാൻ പരീക്ഷിക്കാവുന്നതാണ്. ഒരു തവണ ഇത് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പിന്നെ വർഷം മുഴുവൻ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കും. ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ടേണ്ടി വരില്ല.

ഈ 2799 രൂപ ബിഎസ്എൻഎൽ പ്ലാനിന്റെ മറ്റൊരു പ്രത്യേകത ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റയുള്ള ഏറ്റവും വാലിഡിറ്റി കൂടിയ പ്ലാൻ എന്നതാണ്. നേരത്തെ 299 രൂപ, 599 രൂപ എന്നീ രണ്ട് പ്ലാനുകളിൽ മാത്രമാണ് ബിഎസ്എൻഎൽ 3ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ പുതിയ 2799 രൂപ പ്ലാനിലും താരതമ്യേന പുതിയതായ 225 രൂപയുടെ പ്ലാനിലും 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാണ്.


Click it and Unblock the Notifications







