4G മധുരം കൂടും! 2.5ജിബി പ്രതിദിന ഡാറ്റയുള്ള പുതിയ 30 ദിവസ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് BSNL
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് ഏതാണ്ട് ഒരുലക്ഷത്തോളം പുതിയ ബിഎസ്എൻഎൽ (BSNL) 4ജി ടവറുകൾ പൂർത്തിയായിരിക്കുകയാണ്. ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ രാജ്യവ്യാപക 4ജി നേട്ടത്തിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (സെപ്റ്റംബർ27) നിർവഹിക്കും. ഈ സന്തോഷ നിമിഷത്തിൽ ബിഎസ്എൻഎൽ വരിക്കാരുടെ സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്ത കൂടി ഉണ്ട്. ബിഎസ്എൻഎൽ ഒരു പുതിയ റീച്ചാർജ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് അത്. അടുത്തിടെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചിരുന്നു. അതിനാൽത്തന്നെ പുതിയ പ്ലാനുകൾ വരാനുള്ള സാധ്യത കൂടുതലായിരുന്നു. ആ പ്രതീക്ഷകൾ തെറ്റിയിട്ടില്ല.
ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാർക്ക് 2.5ജിബി പ്രതിദിന ഡാറ്റയുള്ള ഒരു പുതിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ലഭ്യമായിരിക്കുന്നു. ഇതുവരെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ കഴിഞ്ഞാൽ പിന്നെ രണ്ട് 3ജിബി പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നത്. അതായത് 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ഇല്ലായിരുന്നു. ഈ കുറവ് ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു.

2.5ജിബി പ്രതിദിന ഡാറ്റ കിട്ടുന്ന പുതിയ ബിഎസ്എൻഎൽ പ്ലാൻ
കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുന്നത് വരിക്കാർക്ക് കൂടുതൽ ഉപകാരപ്പെടും, അതിനാൽത്തന്നെ 2.5ജിബി പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച ബിഎസ്എൻഎൽ നീക്കം വരിക്കാരെ സന്തോഷിപ്പിക്കും എന്ന് ഉറപ്പ്. ഈ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വില 225 രൂപയാണ്. ഡാറ്റയ്ക്ക് പുറമേ കോളിങ്, വാലിഡിറ്റി, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.
225 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന 225 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ 30 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40കെബിപിഎസ് ആയി കുറയും.

പ്രതിദിന ചെലവ്
225 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 7.5 രൂപയാണ്. 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 199 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ പ്രതിദിന ഡാറ്റ സഹിതം തെരഞ്ഞെടുക്കാൻ കഴിയുന്ന മികച്ചൊരു റീച്ചാർജ് ഓപ്ഷനാണ് ഇപ്പോൾ എത്തിയിരിക്കുന്ന 225 രൂപ പ്ലാൻ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാൻ ലഭ്യമാണ്.
2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിലവിലെ ഏക ബിഎസ്എൻഎൽ പ്ലാനാണ് ഇത്. രാജ്യവ്യാപക 4ജി സേവനങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്എൻഎൽ വരിക്കാരെ കാത്ത് കൂടുതൽ പുതിയ പ്ലാനുകൾ എത്താൻ സാധ്യതയുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുമായുള്ള മത്സരം ശക്തമാക്കാൻ ബിഎസ്എൻഎല്ലിന്റെ പക്കലുള്ള ഏറ്റവും പ്രധാന ആയുധമാണ് കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന റീച്ചാർജ് പ്ലാനുകൾ.
ഇനി ബിഎസ്എൻഎൽ 4ജി ടവറുകളുടെയും 4ജി പ്രഖ്യാപനത്തിന്റെയും കാര്യത്തിലേക്ക് വന്നാൽ, ഈ പ്രഖ്യാപനം കഴിയുന്നതോടെ എല്ലായിടത്തും 4ജി ലഭ്യമാകും എന്ന് അർഥമില്ല. ബിഎസ്എൻഎൽ പുതിയ 4ജി ടവറുകൾ സ്ഥാപിച്ച ഇടങ്ങളിലെ വരിക്കാർക്ക് മികച്ച രീതിയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം. എന്നാൽ ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് ടവറുകൾ മാത്രമാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ളത്.

ഈ ഒരുലക്ഷത്തിനടുത്ത് ടവറുകൾ രാജ്യമെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ഏരിയകളെ കവർ ചെയ്യുന്നില്ല. അതായത് ഇനിയും നിരവധിയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ടവർ അവതരിപ്പിക്കാനുണ്ട്. നിലവിൽ നടക്കുന്ന ആദ്യ ഘട്ട 4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം കൂടുതൽ 4ജി ടവറുകൾക്ക് കരാർ നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്.


Click it and Unblock the Notifications








