Home
Recharge plans

അ‌ഞ്ചിൽ ഏത് ചെയ്യണം എന്ന കൺഫ്യൂഷൻ ബാക്കി! 2 പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാതൃദിന ഓഫർ പ്രഖ്യാപിച്ച് BSNL

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്കിടയിൽ മത്സരം വളരെ ശക്തമാണ്. അ‌ങ്ങനെയിരിക്കെ ആളുകളെ ആകർഷിക്കാൻ വീണുകിട്ടുന്ന ഒരു അ‌വസരവും ടെലിക്കോം കമ്പനികൾ പാഴാക്കാറില്ല. അ‌തിന്റെ ഭാഗമായി വിശേഷദിവസങ്ങൾക്കായി പ്രത്യേക ഓഫറുകൾ ടെലിക്കോം കമ്പനികൾ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ ലോകം മേയ് 11ന് മാതൃദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഈ ഘട്ടത്തിൽ മാതൃദിന സ്പെഷൽ ഓഫറുകളുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ മാതൃദിന ഓഫറിന്റെ ആദ്യ ഘട്ട പ്രഖ്യാപനം നടത്തി. മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്ക് 5 ശതമാനം ഡിസ്കൗണ്ട് നൽകും എന്നതായിരുന്നു ആ ഓഫർ.

ഇപ്പോൾ മാതൃദിനം കണക്കിലെടുത്ത് മറ്റൊരു ഓഫർ കൂടി ബിഎസ്എൻഎൽ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ എക്സ്ട്രാ വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭിക്കും എന്നതാണ് ഏറ്റവും പുതിയ ഓഫർ. ഇതോടെ ആകെ 5 ബിഎസ്എൻഎൽ പ്ലാനുകളിൽ മാതൃദിന ഓഫർ ലഭ്യമാകും. അ‌തിൽ 3 പ്ലാനുകളിൽ വിലക്കുറവിന്റെ രൂപത്തിലും രണ്ട് പ്ലാനുകളിൽ അ‌ധിക വാലിഡിറ്റിയുടെ രൂപത്തിലുമാണ് ഓഫർ ലഭിക്കുക.

2 പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാതൃദിന ഓഫർ പ്രഖ്യാപിച്ച് BSNL

ഇന്ന് മുതൽ (മേയ് 7) മേയ് 14 വരെയാണ് ബിഎസ്എൻഎല്ലിന്റെ മാതൃദിന ഓഫർ ലഭ്യമാകുക. തെരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് ഈ കാലയളവിനുള്ളിൽ റീച്ചാർജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫറുകൾ ലഭ്യമാകുക. മാതൃദിന ഓഫറിന്റെ ഭാഗമായി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന എക്സ്ട്രാ വാലിഡിറ്റി ഓഫർ 1999 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് ലഭിക്കുക.

കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പ്രഖ്യാപിച്ച 5 ശതമാനം ഡിസ്കൗണ്ട് ഓഫർ 2399 രൂപ, 997 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് ലഭിക്കുക. ഈ പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ ഈ പ്ലാനുകൾക്കായി ​ചെലവാക്കേണ്ട തുക കുറഞ്ഞുകിട്ടും എന്നതാണ് ഓഫറിന്റെ നേട്ടം.

2 പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാതൃദിന ഓഫർ പ്രഖ്യാപിച്ച് BSNL

അ‌മ്മമാർക്കായി തെരഞ്ഞെടുത്ത ഈ 5 പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ബിഎസ്എൻഎൽ മാതൃദിന ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും. 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ യഥാർഥത്തിൽ 365 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച ഓഫറിന്റെ ഭാഗമായി 380 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും.

അ‌തായത് 1999 രൂപയുടെ പ്ലാനിൽ 15 ദിവസത്തേക്ക് എക്സ്ട്രാ വാലിഡിറ്റിയും ആ വാലിഡിറ്റി കാലയളവിലെ ടെലിക്കോം ആനുകൂല്യങ്ങളും ബിഎസ്എൻഎൽ സൗജന്യമായി ലഭ്യമാക്കും. അ‌തേപോലെ തന്നെ 1499 രൂപയുടെ പ്ലാനിന്റെ യഥാർഥ വാലിഡിറ്റി 336 ദിവസമാണ്. എന്നാൽ മാതൃദിന ഓഫറിന്റെ ഭാഗമായി 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും.

1999 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 600ജിബി ഡാറ്റ എന്നിവയാണ്. 380 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ ഈ ആനുകൂല്യങ്ങൾ ലഭിക്കും. അ‌തേപോലെ 1499 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭിക്കുക.

2 പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാതൃദിന ഓഫർ പ്രഖ്യാപിച്ച് BSNL

ഉപയോക്താക്കൾക്ക് മാതൃദിന ഓഫർ ലഭ്യമാകുന്ന 5 പ്രീപെയ്ഡ് പ്ലാനുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. മാതൃദിനത്തിന്റെ ഭാഗമായുള്ള ബിഎസ്എൻഎല്ലിന്റെ ഡിസ്കൗണ്ട് ഓഫർ ഇപ്രകാരമാണ്: 2399 രൂപയുടെ പ്ലാൻ ആണ് റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് എങ്കിൽ 5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 2279 രൂപ നൽകിയാൽ മതി (120 രൂപ ലാഭം).

997 രൂപയുടെ പ്ലാൻ ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ഡിസ്കൗണ്ടിന് ശേഷം 947 രൂപ നൽകിയാൽ മതി (50 രൂപയുടെ ലാഭം). 599 രൂപയുടെ പ്ലാൻ ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 569 രൂപ നൽകിയാൽ മതി (30 രൂപയുടെ ലാഭം). ബിഎസ്എൻഎൽ വെബ്​സൈറ്റ് വഴി ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യാം.

More from GizBot

Best Mobiles in India

English summary
BSNL has announced extra validity on Rs 1999 and Rs 1499 prepaid plans as part of its Mother's Day Offer 2025. This offer will be available from May 7 to 14. The other day, BSNL had announced a 5 percent discount on 3 prepaid plans as part of its Mother's Day offer. In addition to that, extra validity is now being offered on two plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X