Home
Recharge plans

കിട്ടിയവർ ഭാഗ്യവാന്മാർ! 5 ബിഎസ്എൻഎൽ പ്ലാനുകളിൽ ഇനി പഴയ വിലയും ആനുകൂല്യങ്ങളും

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മാത്രമാണ് ഇത്തവണ മാതൃദിനത്തോട് അ‌നുബന്ധിച്ച് തങ്ങളുടെ വരിക്കാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത്. ആകെ 5 പ്രീപെയ്ഡ് പ്ലാനുകളിലാണ് ബിഎസ്എൻഎൽ മാതൃദിന ഓഫർ ലഭ്യമാക്കിയത്. അ‌തിൽ 2399 രൂപ, 997 രൂപ, 599 രൂപ, 1999 രൂപ, 1499 രൂപ പ്ലാനുകളാണ് ഉൾപ്പെടുന്നത്. ഇതിൽ ആദ്യ മൂന്ന് പ്ലാനുകളിൽ 5 ശതമാനം ഡിസ്കൗണ്ടും മറ്റ് രണ്ട് പ്ലാനുകളിൽ എക്സ്ട്രാ വാലിഡിറ്റിയുമാണ് ഓഫറിന്റെ ഭാഗമായി നൽകിയത്. മേയ് 7 മുതൽ 14 വരെ മാത്രമാണ് മാതൃദിന ഓഫറുകൾ ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ പ്രത്യേകം അ‌റിയിച്ചിരുന്നു.

സാധാരണയായി ബിഎസ്എൻഎൽ ഒരു ഓഫർ പ്രഖ്യാപിച്ചാൽ ഓഫർ കാലയളവ് കഴിഞ്ഞും അ‌ത് ലഭ്യമാക്കാറുണ്ട്. എന്നാലിത്തവണ അ‌ങ്ങനെയല്ല. ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഓഫർ ഇല്ലാതെയാണ് ഈ അ‌ഞ്ച് പ്ലാനുകളും കാണപ്പെടുന്നത്. അ‌തായത് 2399 രൂപ, 997 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഡിസ്കൗണ്ട് ലഭിക്കില്ല. മുഴുവൻ തുകയും നൽകണം.

5 ബിഎസ്എൻഎൽ പ്ലാനുകളിൽ ഇനി പഴയ വിലയും ആനുകൂല്യങ്ങളും

അ‌തേപോലെ തന്നെ എക്സ്ട്രാ വാലിഡിറ്റി ലഭ്യമായിരുന്ന 1999 രൂപ, 1499 രൂപ പ്ലാനുകൾ ഇപ്പോൾ ഓഫർ പ്രഖ്യാപിക്കുന്നതിന് മുൻപുണ്ടായിരുന്ന ആ പഴയ ആനുകൂല്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്. അ‌തിനർഥം പറഞ്ഞതുപോലെ തന്നെ മേയ് 14ന് ശേഷം ബിഎസ്എൻഎൽ ഈ പ്ലാനുകളിൽ നിന്ന് ഓഫറുകൾ നീക്കിയിരിക്കുന്നു. ഇപ്പോൾ ഈ പ്ലാനുകളുടെ വിലയും ലഭ്യമാകുന്ന ഓഫറുകളും പരിചയപ്പെടാം.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് ഇപ്പോൾ 599 രൂപ തന്നെ നൽകണം. 3ജിബി പ്രതിദിന ഡാറ്റ, 3ജിബി എക്സ്ട്രാ ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.

5 ബിഎസ്എൻഎൽ പ്ലാനുകളിൽ ഇനി പഴയ വിലയും ആനുകൂല്യങ്ങളും

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഈ പ്ലാനും ഇപ്പോൾ 997 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഇപ്പോൾ 2399 രൂപ വില തന്നെ ഈ പ്ലാനിനായി നൽകണം. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ 395 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

Take a Poll

ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ആനുകൂല്യങ്ങൾ: 336 ദിവസ വാലിഡിറ്റിയിൽ ആണ് ഇപ്പോൾ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

5 ബിഎസ്എൻഎൽ പ്ലാനുകളിൽ ഇനി പഴയ വിലയും ആനുകൂല്യങ്ങളും

ബിഎസ്എൻഎൽ 1999 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റിയിൽ ആണ് ഇപ്പോൾ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 600ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
BSNL Mother's Day offer has ended. The 5 percent discount will no longer be available on the Rs 2399, Rs 997 and Rs 599 prepaid plans. The full plan amount will have to be paid. Similarly, the Rs 1999 and Rs 1499 plans, which were available with extra validity, are now offering benefits on the old validity that existed before the offer was announced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X