അമ്മയ്ക്ക് വേണ്ടി റീച്ചാർജ് ചെയ്യൂ, 5% ഡിസ്കൗണ്ട് നേടൂ; പുതിയ ഓഫർ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി'- അമ്മ എന്ന പദവിക്ക് ഏറ്റവും അനുയോജ്യമായ വിശേഷണങ്ങളിൽ ഒന്നായി ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു വിശേഷണമാണ് ഇത്. മാതൃത്വം എന്നതിന് എന്നും നമ്മുടെ ജീവിതത്തിലും സമൂഹത്തിലും വളരെയേറെ പ്രാധാന്യം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അമ്മ- മക്കൾ ബന്ധം മനുഷ്യരിൽ മാത്രമല്ല, സകല ജീവജാലങ്ങളിലും സവിശേഷപ്പെട്ട ഒന്നാണ്. ആ സവിശേഷ ബന്ധത്തിനോടുള്ള ആദരവായി ലോകം മാതൃദിനം ആഘോഷിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പല ദിവസങ്ങൾ മാതൃദിനമായി അംഗീകരിച്ച് ആഘോഷിച്ച് വരുന്നുണ്ട്. എങ്കിലും മേയ് 11ആണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ലോക മാതൃദിനം (Mother's Day 2025).
ഇത്തവണത്തെ മാതൃദിനത്തിൽ അമ്മമാരെ സ്നേഹിക്കുന്ന മക്കൾക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഒരു പ്രത്യേക ഓഫർ പുറത്തിറക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് അമ്മമാർക്കായി റീച്ചാർജ് ചെയ്യുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് നൽകും എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രഖ്യാപനം. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഈ മാതൃദിന ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട് (BSNL Mother's Day Special Discount Offer).

ബിഎസ്എൻഎൽ മാതൃദിന സ്പെഷൽ ഡിസ്കൗണ്ട് ഓഫർ: ആകെ മൂന്ന് പ്ലാനുകളിലാണ് ഈ ഓഫർ ലഭ്യമാകുക. 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ, 997 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ, 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നിവയാണ് അവ. ഈ പ്ലാനുകളിൽ ഏത് തെരഞ്ഞെടുത്താലും അതിന് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
ബിഎസ്എൻഎൽ മാതൃദിന സ്പെഷൽ ഓഫർ ഉപയോഗപ്പെടുത്തുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക, പ്ലാനിന്റെ വില കൂടും തോറും ലഭ്യമാകുന്ന ഡിസ്കൗണ്ടിന്റെ ലാഭവും കൂടും. അതായത് ഏറ്റവും വില കൂടിയ 2399 രൂപയുടെ പ്ലാൻ ആണ് റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് എങ്കിൽ 5 ശതമാനം ഡിസ്കൗണ്ടിന് ശേഷം ഈ പ്ലാനിന് 2279 രൂപ അടച്ചാൽ മതി.

അതായത് ഓഫർ സഹായത്താൽ 120 രൂപയുടെ വിലക്കുറവ് 2399 രൂപയുടെ പ്ലാനിൽ ലഭിക്കും. അതേപോലെ 997 രൂപയുടെ പ്ലാൻ ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ഡിസ്കൗണ്ടിന് ശേഷം 947 രൂപ നൽകിയാൽ മതി, ഇവിടെ ആകെ 50 രൂപയുടെ ലാഭമാണ് ഉണ്ടാകുക. ഇനി 599 രൂപയുടെ പ്ലാൻ ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 569 രൂപ നൽകിയാൽ മതി.
അതായത് 5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 30 രൂപയുടെ ലാഭം ആണ് 599 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുക. അപ്പോൾ കൂടുതൽ ലാഭം നേടണമെങ്കിൽ ഉയർന്ന വിലയുടെ പ്ലാൻ തന്നെ തെരഞ്ഞെടുക്കുക. വാർഷിക പ്ലാൻ ഏറ്റവും ലാഭത്തിൽ സ്വന്തമാക്കാൻ ഇത് ഒരു സുവർണാവസരമാണ്.
മേയ് 7 മുതൽ മേയ് 14 വരെയുള്ള 7 ദിവസ കാലയളവിൽ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ബിഎസ്എൻഎല്ലിന്റെ മാതൃദിന സ്പെഷൽ ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക. ഏറ്റവും പ്രിയപ്പെട്ട അമ്മമാർക്കായി മാതൃദിനത്തിൽ നൽകാൻ കഴിയുന്ന മികച്ച സമ്മാനമാണ് ഇത് എന്ന് ബിഎസ്എൻഎൽ ഓർമിപ്പിക്കുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 395 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും വാലിഡിറ്റി കൂടിയ റീച്ചാർജ് പ്ലാൻ ആണിത്.
997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. അതേപോലെ 599 രൂപയുടെ പ്ലാനിൽ പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കും.


Click it and Unblock the Notifications








