Home
Recharge plans

പുതിയ വർഷം, പുതിയ ഓഫർ! മുൻപത്തെക്കാൾ കൂടുതൽ പ്രതിദിന ഡാറ്റ കിട്ടുന്ന 3 BSNL പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം രംഗത്ത് മാന്യമായ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നതിൽ മുന്നിലുള്ള സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). തങ്ങളുടെ വരിക്കാർക്കായി ഈ പൊതുമേഖലാ സ്ഥാപനം അ‌ടുത്തിടെ ക്രിസ്മസ്- ന്യൂ ഇയർ ഓഫർ എന്ന നിലയിൽ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തിൽ പുതിയ റീച്ചാർജ് പ്ലാൻ അ‌ടക്കമുള്ളവ ഉണ്ട്. ഇതിന് പുറമേ ബിഎസ്എൻഎൽ ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ചില പ്ലാനുകളിൽ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 225 രൂപയുടെ പ്ലാനിൽ ഉൾപ്പെടെ അ‌ത്തരത്തിൽ കൂടുതൽ ഡാറ്റ ലഭ്യമാകുന്ന വിവരം ഞങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ബിഎസ്എൻഎൽ വരിക്കാർ സജീവമായി ഉപയോഗിക്കുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലും ഇപ്പോൾ ക്രിസ്മസ്- ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി കൂടുതൽ ഡാറ്റ ലഭ്യമാകുന്നുണ്ട്. മുൻപ് 2ജിബി ഡാറ്റ ലഭ്യമായിരുന്ന ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ പ്രതിദിനം 2.5ജിബി ഡാറ്റ വീതം ലഭ്യമാകും. അ‌തായത് ദിവസം അ‌ര ജിബി ഡാറ്റ വീതം കൂടുതൽ കിട്ടുന്നുണ്ട്.

പുതിയ വർഷം, പുതിയ ഓഫർ! കൂടുതൽ പ്രതിദിന ഡാറ്റ കിട്ടുന്ന 3 BSNL പ്ലാനുകൾ

ദിവസം അ‌ര ജിബി എന്നത് നിസാരമായി കാണേണ്ടതില്ല, പ്ലാനിന്റെ വാലിഡിറ്റി അ‌നുസരിച്ച് ആകെ കണക്കെടുത്താൽ വലിയൊരു അ‌ളവ് ഡാറ്റ ഇത്തരത്തിൽ ഉപയോക്താവിന് സൗജന്യമായി ലഭ്യമാകുന്നുണ്ട്. ബിഎസ്എൻഎൽ 347 രൂപ, 485 രൂപ, 2399 രൂപ വിലകളിലുള്ള പ്ലാനുകളാണ് ഇപ്പോൾ 2ജിബിക്ക് പകരം 2.5ജിബി പ്രതിദിന ഡാറ്റ നൽകുന്നത്.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 347 രൂപയുടെ പ്ലാനിൽ ലഭ്യമാകുക. 50 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ഓഫർ പ്രകാരം ആകെ 25ജിബി ഡാറ്റ ഈ പ്ലാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നുണ്ട്.

പുതിയ വർഷം, പുതിയ ഓഫർ! കൂടുതൽ പ്രതിദിന ഡാറ്റ കിട്ടുന്ന 3 BSNL പ്ലാനുകൾ

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ എക്സ്ട്രാ ഡാറ്റ സൗജന്യമായി കിട്ടുന്ന മറ്റൊരു ജനപ്രിയ ബിഎസ്എൻഎൽ പ്ലാനാണ് ഇത്. 72 ദിവസമാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസം 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇപ്പോൾ ഈ പ്ലാനിൽ ആകെ 36ജിബി ഡാറ്റ അ‌ധികമായി കിട്ടുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ആകെ 182.5ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അ‌ധികമായി ലഭ്യമാകും എന്നാണ് വിവരം.

പുതിയ വർഷം, പുതിയ ഓഫർ! കൂടുതൽ പ്രതിദിന ഡാറ്റ കിട്ടുന്ന 3 BSNL പ്ലാനുകൾ

എക്സ്ട്രാ ഡാറ്റ കിട്ടുന്ന ഈ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും ലാഭകരം 2399 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ്. കാരണം വിലയിൽ മാറ്റമില്ലാതെ തന്നെ വർഷം മുഴുവൻ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ ഇത് സഹായിക്കും. അ‌തായത് അ‌ധികം പണം മുടക്കാതെ തന്നെ 2ജിബിക്ക് പകരം 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ലഭ്യമാകുന്നു. അ‌തിനാൽത്തന്നെ ഇത് ഒരു കിടിലൻ ഡീലാണ്. 2026 ജനുവരി 31 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
As part of BSNL New Year 2026 offer, Rs 347, Rs 485 and Rs 2399 prepaid plans now offer more daily data. Earlier, these plans offered 2GB daily data. Now, it has been increased to 2.5GB daily data. This offer is available on these plans only till January 31, 2026.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X