199 രൂപയുടെ റീച്ചാർജ് പ്ലാനിനൊപ്പവും ബിഎസ്എൻഎൽ ഡിസ്കൗണ്ട് നൽകും; ആകെ 3 പ്ലാനുകളുടെ വില കുറയും
സെപ്റ്റംബറിൽ വാലിഡിറ്റി കുറച്ച 5 ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ട് പ്ലാനുകൾക്കൊപ്പം ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ (BSNL) ഡിസ്കൗണ്ട് നൽകുന്നു എന്ന വിവരം ഗിസ്ബോട്ട് മലയാളം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ രണ്ട് പ്ലാനുകളിലാണ് ഡിസ്കൗണ്ട് കാണാൻ കഴിഞ്ഞത്. എന്നാലിപ്പോൾ ബിഎസ്എൻഎൽ വെളിപ്പെടുത്തിയിരിക്കുന്നത് തങ്ങളുടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇപ്പോൾ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയോ, ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയോ ഈ തെരഞ്ഞെടുത്ത പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.
2 ശതമാനം ഡിസ്കൗണ്ട്
ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്ക് വച്ചിരിക്കുന്ന അറിയിപ്പ് പ്രകാരം 199 രൂപ, 485 രൂപ, 1999 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇപ്പോൾ ഉപയോക്താക്കൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതായത് ഈ പറഞ്ഞ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം കഴിഞ്ഞുള്ള തുക നൽകിയാൽ മതി.

15-9-2025 മുതൽ 15-10-2025 വരെയാണ് ഈ 2 ശതമാനം ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക എന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ഈ ഓഫർ നിലവിൽ വന്ന 15ന് തന്നെ ഞങ്ങൾ എക്സ്ക്ലൂസീവായി ഈ ഡിസ്കൗണ്ട് വിവരം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് രണ്ട് പ്ലാനുകളിൽ മാത്രമാണ് ഡിസ്കൗണ്ട് ലഭ്യമായിരുന്നത്. ഡിസ്കൗണ്ടിന്റെ വിവരം 16-ാം തിയതി മുതലാണ് ബിഎസ്എൻഎൽ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
485 രൂപ, 1999 രൂപ പ്ലാനുകൾക്കൊപ്പം ബിഎസ്എൻഎൽ ഡിസ്കൗണ്ട് നൽകുന്നു എന്ന വിവരമാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീടാണ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ബിഎസ്എൻഎൽ സ്ഥിരീകരിക്കുന്നത്. അതായത് ഓഫറിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് 199 രൂപയുടെ പ്ലാനിലും ഡിസ്കൗണ്ട് ലഭ്യമാക്കാൻ ബിഎസ്എൻഎൽ അന്തിമ തീരുമാനം എടുത്തതാകാം.

ഡിസ്കൗണ്ട് ലഭ്യമാകുന്ന പ്ലാനുകളും മുടക്കേണ്ട തുകയും
199 രൂപ, 485 രൂപ, 1999 രൂപ എന്നീ പ്ലാനുകൾക്കാണ് ഒക്ടോബർ 15 വരെ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കുക. അതായത് ഈ തിയതിക്ക് ഉള്ളിൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്താൽ ഡിസ്കൗണ്ട് ലഭിക്കും. അതുവഴി ഫലത്തിൽ ഒരു മാസത്തേക്ക് ഈ മൂന്ന് പ്ലാനുകളുടെ വില കുറയും.
പുതിയ ഡിസ്കൗണ്ട് ഓഫർ നിലവിൽ വന്നതിനാൽ 199 രൂപയുടെ പ്ലാനിന് ഇനി 195 രൂപ 02 പൈസയും 485 രൂപയുടെ പ്ലാനിന് 475 രൂപ 30 പൈസയും 1999 രൂപയുടെ പ്ലാനിന് 1959 രൂപ 02 പൈസയും നൽകിയാൽ മതി. അതായത് 199 രൂപയുടെ പ്ലാനിൽ ഏതാണ്ട് 4 രൂപയ്ക്കടുത്തും 485 രൂപയുടെ പ്ലാനിൽ 10 രൂപയ്ക്കടുത്തും, 1999 രൂപയുടെ പ്ലാനിൽ 40 രൂപയ്ക്കടുത്തും വില കുറയും.
ഈ പ്ലാനുകളിൽ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 28 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതുപോലെ 485 രൂപയുടെ പ്ലാൻ ഇപ്പോൾ 72 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 330 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും മുൻപ് നിലവിലുള്ളതിനെക്കാൾ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകളാണ്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഈ സെപ്റ്റംബർ മുതൽ അവയുടെ വാലിഡിറ്റി ഇപ്പോൾ കാണുന്ന നിലയിലേക്ക് കുറയ്ക്കപ്പെട്ടു.


Click it and Unblock the Notifications








