ഇത് വേറെ ലെവൽ സാർ...! ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 5 BSNL പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ മത്സരം വളരെ ശക്തമാണ്, ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും (VI) അടങ്ങുന്ന സ്വകാര്യ ടെലിക്കോം കമ്പനികളോട് പിടിച്ചുനിൽക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വളരെ പരിശ്രമിക്കുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ അത്ര 4ജി പിന്തുണ ബിഎസ്എൻഎല്ലിന് ഇല്ല. അതിൽ വരിക്കാർ വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നുണ്ട്. ഇതിനകം നിരവധി പ്രദേശങ്ങളിൽ 4ജി എത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളിൽ മൂന്ന് മാസത്തിനകം 4ജി എത്തും എന്നാണ് അധികൃതർ വിശദീകരിച്ചിട്ടുള്ളത്.
ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകുന്നു എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. റീച്ചാർജിനെ സംബന്ധിച്ചിടത്തോളം ഒന്നിച്ച് കുറച്ച് തുക എടുക്കാൻ ഉണ്ടെങ്കിൽ വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് എപ്പോഴും ലാഭം. ഇപ്പോൾ ലഭ്യമാകുന്ന മികച്ച പ്ലാനുകൾ നാളെ ലഭ്യമാകണമെന്നില്ല.

ബിഎസ്എൻഎൽ ഇപ്പോൾ 365 ദിവസമോ അതിന് മുകളിലോ വാലിഡിറ്റിയിൽ 5 പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഒന്ന് മാത്രം ഡാറ്റ പ്ലാൻ ആണ്. ഈ ബിഎസ്എൻഎൽ പ്ലാനുകൾ 1198 രൂപ, 1499 രൂപ, 1515 രൂപ, 1999 രൂപ, 2399 രൂപ എന്നീ വിലകളിലാണ് എത്തുന്നത്.
1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ ഈ പ്ലാൻ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ അടിസ്ഥാനത്തിലാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അതായത് മാസം 300 മിനിറ്റ് കോളിങ്, മാസത്തിൽ ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും.

1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ബൾക്ക് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും. 336 ദിവസ വാലിഡിറ്റിയിൽ ആയിരുന്നു ഈ പ്ലാനിൽ മുൻപ് ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഹോളി ധമാക്ക ഓഫറിന്റെ ഭാഗമായി 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിക്കും. മാർച്ച് 31ന് വരെയാണ് ഈ ഓഫർ ലഭ്യമാകുക.
1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകുക. ദിവസവും 2ജിബി ഡാറ്റ ഈ പ്ലാനിൽ 365 ദിവസത്തേക്ക് ലഭ്യമാകും. നിശ്ചിത ജിബി കഴിഞ്ഞാൽ ഡാറ്റയുടെ വേഗത കുറയും. മറ്റ് ആനുകൂല്യങ്ങൾ ഇതിലില്ല.
1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 600ജിബി ബൾക്ക് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 600GB ബൾക്ക് ഡാറ്റയാണ് എന്നതിനാൽ തന്നെ ഉപയോഗിക്കാത്ത ദിവസത്തെ ഡാറ്റ പാഴായിപ്പോകില്ല. 365 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനും ഇത് തന്നെ. സാധാരണയായി 395 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാലിപ്പോൾ ഹോളി ധമാക്കയുടെ ഭാഗമായി 30 ദിവസത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും ഇതിൽ സൗജന്യമായി ലഭിക്കും.
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. മാർച്ച് 31 വരെയാണ് ഇതിൽ 30 ദിവസ ബോണസ് വാലിഡിറ്റി ലഭിക്കുക. അതിന് ശേഷം പഴയതുപോലെ 395 ദിവസ വാലിഡിറ്റിയിലാകും ഇതിലെ ആനുകൂല്യങ്ങൾ ലഭിക്കുക.


Click it and Unblock the Notifications








