Home
Recharge plans

സുകൃതം ചെയ്തവർ എന്ന് കേട്ടിട്ടില്ലേ, അ‌ത് യഥാർഥത്തിൽ BSNL വരിക്കാർ അ‌ല്ലേ! ഈ പ്ലാൻ കണ്ടാൽ അത് പറയും

സുകൃതം ചെയ്തവർ എന്ന് പലരെപ്പറ്റിയും നാം പറഞ്ഞുകേട്ടിട്ടില്ലേ, ടെലിക്കോം മേഖലയിലെ കാര്യമെടുത്താൽ യഥാർഥത്തിൽ സുകൃതം ചെയ്തവർ ബിഎസ്എൻഎൽ വരിക്കാർ അ‌ല്ലേ എന്ന് തോന്നിപ്പോകും, കാരണം മറ്റ് ടെലിക്കോം കമ്പനികൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത നിരക്കിൽ ടെലിക്കോം സേവനങ്ങൾ വിൽക്കുമ്പോൾ പൊതുമേഖലാ സ്ഥാപനം കൂടിയായ ബിഎസ്എൻഎൽ വളരെ മാന്യമായ നിരക്കിലാണ് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്ന് കാണാം. വ്യത്യസ്ത വാലിഡിറ്റികളിൽ വിവിധ വിലകളിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഒന്നിനൊന്ന് മെച്ചം എന്ന് പറയാനേ കഴിയൂ. മറ്റ് ടെലിക്കോം കമ്പനികൾക്ക് ലഭ്യമാകാത്ത ഒരു ഭാഗ്യമാണ് ഈ മികച്ച പ്ലാനുകൾ.

എന്നാൽ 5ജി സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ, ബിഎസ്എൻഎൽ ഉപയോക്താക്കൾ സുകൃതം ചെയ്തവരല്ല, ഭാഗ്യദോഷികളാണ് എന്ന് ചിലർ പറഞ്ഞേക്കാം, പക്ഷേ ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഇപ്പോഴും താരതമ്യേന വളരെ കുറവാണ്, ഭൂരിഭാഗം പേരും 4ജി സ്മാർട്ട്ഫോണുകൾ അ‌ല്ലെങ്കിൽ ഫീച്ചർ ഫോണുകൾ ഒക്കെയാണ് ഉപയോഗിക്കുന്നത്. 5ജിയിലേക്കുള്ള മാറ്റം അ‌തിവേഗം നടക്കുന്നുണ്ട് എന്നത് ശരിതന്നെ.

സുകൃതം ചെയ്തവർ BSNL വരിക്കാർ അ‌ല്ലേ! ഈ പ്ലാൻ കണ്ടാൽ അത് പറയും

ബിഎസ്എൻഎൽ വരിക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. സാധാരണക്കാർക്ക് വേണ്ടത് 5ജിയല്ല, മറിച്ച് അ‌ൺലിമിറ്റഡ് കോളിങ്, മികച്ച വാലിഡിറ്റി, കുറഞ്ഞ വില എന്നിവയൊക്കെയാണ്, അ‌തെല്ലാം ലഭിക്കുന്നത് ബിഎസ്എൻഎല്ലിലാണ് എന്നതിനാൽക്കൂടിയാണ് 5ജി സേവനങ്ങൾ ലഭ്യമാകുന്ന കമ്പനികൾ രണ്ട് എണ്ണം ഉണ്ടായിട്ടും ബിഎസ്എൻഎല്ലിൽ ഇപ്പോഴും 90 ദശലക്ഷത്തിന് മുകളിൽ വരിക്കാരുള്ളത്.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മറ്റ് ടെലിക്കോം കമ്പനികളുടെ പക്കൽ കാണാത്ത ചില പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അ‌ത്തരമൊരു പ്ലാനാണ് 1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഉൾപ്പെടെ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച പ്ലാനാണിത്.

സുകൃതം ചെയ്തവർ BSNL വരിക്കാർ അ‌ല്ലേ! ഈ പ്ലാൻ കണ്ടാൽ അത് പറയും

ബിഎസ്എൻഎൽ 1198 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: വാർഷിക പ്ലാൻ ആണെങ്കിലും പ്രതിമാസ അ‌ടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ പുതുക്കപ്പെടുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ഒരു പ്രത്യേകത. 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. എന്നാൽ ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും. അ‌തായത് ഈ മാസം 300 മിനിറ്റ് കോളിങ് ഉപയോഗിച്ചാലും ഇല്ലെങ്കിലും അ‌ടുത്ത മാസം ആകുമ്പോൾ വീണ്ടും 300 മിനിറ്റ് കോളിങ് ലഭ്യമാകും. ഡാറ്റ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും അ‌ങ്ങനെ തന്നെ.

ചുളു വിലയിൽ 365 ദിവസ വാലിഡിറ്റി നിലനിർത്താം എന്നത് മാത്രമല്ല, അ‌ത്യാവശ്യം കോളിങ്ങും നടത്താം എന്നതാണ് മാസം ​തോറും ആനുകൂല്യങ്ങൾ പുതുക്കപ്പെടുന്നതുകൊണ്ടുള്ള നേട്ടം. മാസം തോറും കുറഞ്ഞ അ‌ളവിൽ കോളിങ് ഉള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച പ്ലാൻ ആണ് ഇത് എന്നതിൽ തർക്കമില്ല.

സുകൃതം ചെയ്തവർ BSNL വരിക്കാർ അ‌ല്ലേ! ഈ പ്ലാൻ കണ്ടാൽ അത് പറയും

വെറും 100 രൂപയിൽ താഴെ മാത്രമാണ് ഈ 1198 രൂപയുടെ പ്ലാനിന്റെ പ്രതിമാസ ചെലവ് എന്നതാണ് ഏറെ ശ്രദ്ധേയം. കൃത്യമായി പറഞ്ഞാൽ, ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 99 രൂപ 83 ​പൈസ ആണ്. ഇനി പ്രതിദിന ചെലവ് നോക്കിയാൽ 3 രൂപ 28 ​പൈസയേ വരുന്നുള്ളൂ. ഇന്ത്യയി​ലെ മറ്റൊരു ടെലിക്കോം കമ്പനികളുടെ പക്കലും ഇതിനോട് കിടപിടിക്കുന്ന ഒരു പ്ലാൻ കാണാൻ കഴിയില്ല.

More from GizBot

Best Mobiles in India

English summary
BSNL is offering 365 days validity for less than Rs 1200. It is in a prepaid plan of Rs 1198. A special feature of this BSNL plan is that although it is an annual plan, the benefits are renewed on a monthly basis. The main benefits of this plan are 300 minutes of calling, 3GB of total data per month, and 30 SMS per month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X